ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യൻ നീക്കം അവിശ്വസനീയം; റഷ്യൻ വിദഗ്‌ദൻ്റെ വിശകലനം

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഉപരിതല- വിമാന മിസൈൽ ആക്രമണങ്ങളിൽ ഒന്നായാണ് ഇന്ത്യൻ വ്യോമസേനയുടെ നേട്ടം ചൂണ്ടിക്കാണിക്കപ്പെടുന്നത്

ഇന്ത്യൻ വ്യോമസേന ഓപ്പറേഷൻ സിന്ദൂറിനിടെ അവിശ്വസനീയമായ നേട്ടം സ്വന്തമാക്കിയിരുന്നതായി റഷ്യൻ സുരക്ഷാ തന്ത്രജ്ഞൻ അലക്‌സി മിഖൈലോവ്. 314 കിലോമീറ്റർ അകലെയുള്ള പാകിസ്‌താൻ്റെ AWAC വിമാനത്തെ തകർത്ത ഇന്ത്യൻ വ്യോമസേനയുടെ S-400 ‘ട്രയംഫ്’ സിസ്റ്റത്തിൻ്റെ മികവ് ചൂണ്ടിക്കാണിച്ചാണ് അലക്‌സിയുടെ വിശകലനം. പാകിസ്‌താൻ്റെ AWACS വിമാനത്തിന് നേരെ ഇന്ത്യ നടത്തിയ ആക്രമണത്തെ സാങ്കേതികമായി കൃത്യമായ നീക്കമെന്നാണ് അലക്‌സി ചൂണ്ടിക്കാണിച്ചത്.

മെയ് 9-10 തീയതികളിൽ നടത്തിയ ആക്രമണങ്ങളെ കുറിച്ച് ഐഎഎഫ് ചീഫ് എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ് വിശദീകരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് റഷ്യൻ വിദഗ്‌ദൻ ഇന്ത്യൻ ആക്രമണങ്ങൾ സ്ഥിരീകരിക്കുന്നത്. 2022ൽ റഷ്യൻ S-300V4 സിസ്റ്റം 217 കിലോമീറ്റർ അകലെയുള്ള ഒരു യുക്രേനിയൻ യുദ്ധവിമാനം വെടിവച്ചു വീഴ്ത്തിയ സമാനമായ സംഭവം പരാമർശിച്ചു കൊണ്ടാണ് അലക്‌സി ഇന്ത്യൻ വ്യോമസേന കൈവരിച്ച അവിശ്വസനീയ നേട്ടത്തെ ചൂണ്ടിക്കാണിച്ചത്.

314 കിലോമീറ്റർ അകലെയുള്ള AWACS തകർത്തതായാണ് എയർ ചീഫ് മാർഷൽ സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നത്. 314 കിലോമീറ്റർ അകലെയുണ്ടായിരുന്ന പാകിസ്‌താൻ വ്യോമസേനയുടെ സാബ് 2000 ‘എറിയേ’ AWACS വിമാനത്തെ ലക്ഷ്യം വെച്ച് പഞ്ചാബിൽ നിലയുറപ്പിച്ചിരിക്കുന്ന IAFൻ്റെ S-400 യൂണിറ്റ് ‌മിസൈൽ തൊടുക്കുകയായിരുന്നു എന്നാണ് എയർ ചീഫ് മാർഷൽ വ്യക്തമാക്കിയത്.

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഡിംഗ മേഖലക്ക് മുകളിലൂടെ പറക്കുകയായിരുന്നു AWACS വിമാനമാണ് വ്യോമസേന തകർത്തത്. AWACS നെ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ട പാകിസ്‌താൻ്റെ JF-17 യുദ്ധവിമാനങ്ങളെ ലക്ഷ്യമിട്ട് മറ്റൊരു ഓപ്പറേഷനും ഇതേ കാലയളവിൽ നടത്തിയതായി നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു. 200 കിലോമീറ്ററിലധികം അകലെയുള്ള സിയാൽകോട്ടിനടുത്ത് ഈ നിലയിൽ ഒരു JF-17 നശിപ്പിക്കപ്പെട്ടിരുന്നു.

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഉപരിതല- വിമാന മിസൈൽ ആക്രമണങ്ങളിൽ ഒന്നായാണ് ഇന്ത്യൻ വ്യോമസേനയുടെ നേട്ടം ചൂണ്ടിക്കാണിക്കപ്പെടുന്നത്. നാല് ദിവസം നീണ്ടുനിന്ന ഓപ്പറേഷൻ സിന്ദൂർ പാകിസ്‌താൻ വ്യോമസേനക്ക് കനത്ത നഷ്‌ടം വരുത്തിയതായാണ് റിപ്പോർട്ടുകൾ. S-400 സിസ്റ്റം ഉപയോഗിച്ച് ആറ് വിമാനങ്ങൾ നശിപ്പിക്കപ്പെട്ടുവെന്നും ബ്രഹ്മോസ് മിസൈൽ ആക്രമണം ബൊളാരി എയർബേസിലെ മറ്റൊരു AWACS-നെ നശിപ്പിച്ചുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന പതിവ് തുടർന്നുകൊണ്ട് നടൻ വിജയ് സ്ഥാപിച്ച തമിഴക വെട്രി കഴകം (ടിവികെ) തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ മുന്നേറ്റം നടത്തിയിരിക്കുകയാണ്. രണ്ട് വർഷം മുമ്പ് രൂപീകരിച്ച പാർട്ടി 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടി ഏറ്റവും...

Keep exploring...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

More News

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....