8 March 2026

വിജയ് ഹസാരെ ട്രോഫിയിൽ ചരിത്രം കുറിച്ച് വിഘ്‌നേഷ് പുത്തൂർ; ഒരു ഇന്നിങ്‌സിൽ ആറ് ക്യാച്ചുകൾ

ദിയൻ ബോസ്, ശ്രീദം പോൾ, സ്വപ്നിൽ സിംഗ്, സൗരഭ് ദാസ്, അഭിജിത് കെ സർക്കാർ, വിക്കി സാഹ എന്നിവരെ ക്യാച്ചിലൂടെ പുറത്താക്കി വിഘ്‌നേഷ് ത്രിപുരയുടെ ബാറ്റിംഗ് നിര തകർത്തെറിഞ്ഞു.

വിജയ് ഹസാരെ ട്രോഫിയിൽ ത്രിപുരയ്‌ക്കെതിരായ മത്സരത്തിൽ അവിശ്വസനീയ പ്രകടനവുമായി മലയാളി താരം വിഘ്‌നേഷ് പുത്തൂർ ക്രിക്കറ്റ് ചരിത്രത്തിൽ ഇടം നേടി. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു ഇന്നിങ്‌സിൽ ആറ് ക്യാച്ചുകൾ സ്വന്തമാക്കുന്ന ആദ്യ താരമെന്ന അപൂർവ്വ റെക്കോർഡാണ് വിഘ്‌നേഷ് കുറിച്ചത്. മുൻപ് 21 താരങ്ങൾ അഞ്ച് ക്യാച്ചുകൾ നേടിയിരുന്നെങ്കിലും, ആറ് ക്യാച്ചുകൾ എന്ന നാഴികക്കല്ല് ആദ്യമായി സ്വന്തമാക്കിയത് വിഘ്‌നേഷാണ്.

ദിയൻ ബോസ്, ശ്രീദം പോൾ, സ്വപ്നിൽ സിംഗ്, സൗരഭ് ദാസ്, അഭിജിത് കെ സർക്കാർ, വിക്കി സാഹ എന്നിവരെ ക്യാച്ചിലൂടെ പുറത്താക്കി വിഘ്‌നേഷ് ത്രിപുരയുടെ ബാറ്റിംഗ് നിര തകർത്തെറിഞ്ഞു. മത്സരത്തിൽ കേരളം 145 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത കേരളം എട്ട് വിക്കറ്റ് നഷ്ടത്തിൽ 348 റൺസെന്ന വലിയ സ്കോർ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ത്രിപുര 36.5 ഓവറിൽ 203 റൺസിന് പുറത്തായി.

24-കാരനായ വിഘ്‌നേഷ് 2025-ൽ മുംബൈ ഇന്ത്യൻസിനായി ഐപിഎൽ കളിച്ചിരുന്നു. 2026-ലെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടിയാണ് അദ്ദേഹം കളത്തിലിറങ്ങുക. ആഭ്യന്തര ക്രിക്കറ്റിലെ ഈ റെക്കോർഡ് നേട്ടം താരത്തിന്റെ കരിയറിലെ പ്രധാന നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News