ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥാനം സഹോദരി പുത്രന് തീറെഴുതി കൊടുക്കുന്നു; കുഞ്ഞാലിക്കുട്ടിക്ക് എതിരെ പോസ്റ്റർ

കുഞ്ഞാപ്പ മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി സ്ഥാനവും വേങ്ങര എംഎൽഎ സ്ഥാനവും രാജിവെക്കണം

- Advertisement -
- Advertisement -

മുസ്ലിം ലീ​ഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ വേങ്ങരയിൽ പോസ്റ്ററുകൾ. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം സഹോദരി പുത്രന് തീറെഴുതി കൊടുക്കുന്നു എന്ന് ആരോപിച്ചാണ് പികെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പികെ കുഞ്ഞാലിക്കുട്ടിയുടെ തറവാട് സ്വത്തോ? എന്നാണ് ​ഗ്രീൻ ആർമി വേങ്ങരയുടേതെന്ന പേരിൽ പതിച്ചിരിക്കുന്ന പോസ്റ്ററിൽ ഉള്ളത്.

കുഞ്ഞാലിക്കുട്ടി പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സ്ഥാനവും എംഎൽഎ സ്ഥാനവും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസും പതിച്ചിട്ടുണ്ട്. അതിരൂക്ഷ വിമർശനമാണ് കുഞ്ഞാലിക്കുട്ടിക്ക് എതിരെ നോട്ടീസിലുള്ളത്. ‘കോറി മാഫിയ തലവനും പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തി ഒരു പാർട്ടി പ്രവർത്തന പാരമ്പര്യവും ഇല്ലാത്ത സഹോദരി പുത്രനും സിൽബന്തിയുമായ അബു താഹിറിന് വേണ്ടി വേങ്ങര ബ്ലോക്ക് പ്രസിഡണ്ട് സ്ഥാന തീരുമാനം വൈകിപ്പിക്കുന്നത് കുഞ്ഞാപ്പ നിർത്തണം. പാർട്ടി പ്രവർത്തന പരിചയവും അനുഭവ സമ്പത്തും പാർട്ടിയുടെ പലക ഘടകങ്ങളിലും പ്രവർത്തിച്ച പരിചയം ഉള്ള മുതിർന്ന ആളുകളെ തഴയുന്നത് അംഗീകരിക്കില്ല.’ നോട്ടീസിൽ പറയുന്നു.

‘യൂത്ത് ലീഗ് പ്രവർത്തകൻ്റെ വാഹനത്തിൽ കഞ്ചാവ് വെച്ച്അറസ്റ്റിലാക്കിയ ക്രൂരനും മാഫിയ തലവനുമായ അബൂ താഹിറിനെ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം നൽകുന്നതിലൂടെ എന്ത് സന്ദേശമാണ് കുഞ്ഞാപ്പ നൽകുന്നത്. യൂത്ത് ലീഗ് പ്രവർത്തകർ ഒരിക്കലും ഇത് അംഗീകരിക്കില്ല. അബു താഹിർ പാർട്ടിക്ക് റിബലായി നിന്ന് മത്സരിച്ച്‌ പണം ഒഴുക്കി പാർട്ടിയെ വെല്ലുവിളിച്ച് ജയിച്ച കാര്യം കുഞ്ഞാപ്പ ബിസിനസ് താൽപര്യർത്ഥം മറന്നാലും ജനം മറക്കില്ലെന്നും’ നോട്ടീസിൽ പരാമർശമുണ്ട്.

പാർട്ടി പ്രവർത്തകരുടെ വികാരത്തിന്‌ പുല്ല് വില കൽപ്പിക്കുന്ന കുഞ്ഞാപ്പ മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി സ്ഥാനവും വേങ്ങര എംഎൽഎ സ്ഥാനവും രാജിവെക്കണം. മണ്ഡലം നിർദ്ദേശിക്കാത്ത അബു താഹിറിനെ പ്രസിഡൻറ് സ്ഥാനത്തേക്ക് പ്രഖ്യാപിക്കുകയാണെങ്കിൽ വേങ്ങര മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്ത് കമ്മിറ്റികളും പിരിച്ചുവിടും എന്നാണ് ഇത് മുസ്ലിം ലീഗ് എന്ന് പറഞ്ഞ് അവസാനിപ്പിക്കുന്ന നോട്ടീസിൽ ഉള്ളത്.

വേങ്ങരയിൽ ബ്ലോക്ക് പ്രസി‍ഡൻ്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാർട്ടിയിൽ നിന്ന് തന്നെ പ്രതിഷേധം ഉയരുന്നത്. പാർട്ടി പ്രവർത്തകരുടെ പരസ്യ പ്രതിഷേധം നേതൃത്വത്തെ പ്രതിരോധത്തിൽ ആക്കിയിട്ടുണ്ട്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ തീരത്തെ സിവിലിയൻ പ്രദേശങ്ങൾ ആക്രമിച്ചും അമേരിക്ക വെടിനിർത്തൽ ലംഘിച്ചുവെന്ന് ഇറാൻ ആരോപിച്ചു. "പ്രകോപനം ഇല്ലാതെയുള്ള ഇറാനിയൻ ആക്രമണങ്ങൾ" തങ്ങളുടെ സൈന്യം തടഞ്ഞുവെന്നും "സ്വയം പ്രതിരോധ ആക്രമണങ്ങൾ" നടത്തിയെന്നും യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) പറഞ്ഞു. അതേസമയം,...

Keep exploring...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

More News

‘മിച്ചൽ മാർഷിൻ്റെ ചരിത്ര പ്രകടനം’; എൽ.എസ്.ജിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി

2026 -ലെ ഐപിഎൽ 50-ാം മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ഓപ്പണർ മിച്ചൽ മാർഷ് കൊടുങ്കാറ്റുള്ള ഇന്നിംഗ്‌സ് കളിച്ചുകൊണ്ട്...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

ക്ഷേത്രത്തിലും സൈനിക ക്യാമ്പിലും ആക്രമണം നടത്താൻ ഐഎസ്‌ഐ ബന്ധമുള്ള ഘടകത്തിന് പദ്ധതി, അന്വേഷണം തുടങ്ങി

ഷഹ്‌സാദ് ഭട്ടി മൊഡ്യൂളുമായി ബന്ധമുള്ള പ്രവർത്തകർ വഴി ഡൽഹിയിലെ ഒരു ചരിത്ര പ്രസിദ്ധ ക്ഷേത്രം, ഡൽഹി- സോണിപത് ഹൈവേയിലെ...

ബേപ്പൂരിൽ അൻവർ- ആർ.എസ്.എസ് ഡീൽ?; ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചു, വിവരങ്ങൾ പുറത്ത്

ബേപ്പൂർ മണ്ഡലത്തിൽ പിവി അൻവറും ആർഎസ്എസും തമ്മിൽ വോട്ട് കച്ചവടം നടന്നെന്ന വിശദാംശങ്ങൾ പുറത്തുവന്നു. ബിജെപിയുടെ വോട്ടുകൾ വ്യാപകമായി...

തമിഴ്‌നാട്ടിൽ DMKയും AIADMKയും കൈകോർത്തേക്കും എന്ന് അഭ്യൂഹം

ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെയോ എഐഎഡിഎംകെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉയര്‍ത്തിയാല്‍ തമിഴക വെട്രി കഴകത്തിൻ്റെ 108 എംഎല്‍എമാരും രാജിവെക്കുമെന്ന്...

‘കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച”; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. ‘ദി ന്യൂ ഇന്ത്യന്‍...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...