റാപ്പര്‍ വേടൻ്റെ പരിപാടി കാണാൻ വേണ്ടി പാളം മുറിച്ചു കടക്കാന്‍ ശ്രമിച്ച് ട്രെയിന്‍ തട്ടിയ യുവാവ് മരിച്ചു. പൊയിനാച്ചി സ്വദേശി ശിവാനന്ദ(19) ആണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിൽ ഇരിക്കയാണ് ശിവാനന്ദ മരിച്ചത്. ട്രെയിന്‍ ഇടിച്ച മറ്റൊരു യുവാവ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. കാസർകോട്, ബേക്കല്‍ ബീച്ച് ഫെസ്റ്റിനിടെ തിങ്കളാഴ്‌ച രാത്രിയാണ് അപകടം.
പരിപാടി നടക്കുന്ന സ്ഥലത്തേക്ക് പോകാൻ പാളം മുറിച്ച് കടക്കാന്‍ ശ്രമിക്കവേയാണ് ദാരുണ സംഭവമുണ്ടായത്. അതേസമയം പരിപാടിയില്‍ തിക്കിലും തിരക്കിലുംപെട്ട് കുട്ടികള്‍ അടക്കം 13 പേര്‍ക്ക് പരിക്കേറ്റു. ശാരീരിക അസ്വസ്ഥത നേരിട്ടതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടിക്കറ്റുള്ള പരിപാടി ആയിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ പരിപാടിക്ക് എത്തുകയായിരുന്നു.
സദസിന് മുന്‍ഭാഗത്തേക്ക് ബാരിക്കേഡ് മറികടന്ന് ആള്‍ക്കാര്‍ ഇടിച്ചു കയറിയതാണ് തിക്കിനും തിരക്കിനും ഇടയാക്കിയത്. പരിപാടിക്ക് 25000-ത്തിലധികം ആളുകള്‍ കയറിയെന്നാണ് പൊലീസിൻ്റെ അനൗദ്യോഗിക കണക്ക്.























