ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസ് (എഐ) സഹായത്തോടെ നടത്തുന്ന വലിയ ‘അഴിമതി’യാണ് സ്‌പെഷ്യൽ ഇൻ്റെൻസീവ് റിവിഷൻ (എസ്‌ഐആർ) എന്ന് അവകാശപ്പെട്ട പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, വോട്ടർ പട്ടികയിൽ നിന്ന് ഒരു നിയമാനുസൃത വോട്ടറുടെ പേര് നീക്കം ചെയ്‌താൽ ഡൽഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഓഫീസ് ഉപരോധിക്കുമെന്ന് ചൊവ്വാഴ്‌ച പറഞ്ഞു.
എസ്‌ഐആറിൻ്റെ പേരിൽ സംസ്ഥാനത്തെ ജനങ്ങൾ പീഡിപ്പിക്കപ്പെടുക ആണെന്ന് ബങ്കുര ജില്ലയിൽ ഒരു റാലിയെ അഭിസംബോധന ചെയ്‌തുകൊണ്ട് ബാനർജി പറഞ്ഞു.
“എസ്‌ഐആർ മൂലം ഏകദേശം 60 പേർ മരിച്ചു. പ്രായമായവരെ ആണ് രേഖാ പരിശോധനക്കായി വിളിക്കുന്നത്,” -അവർ അവകാശപ്പെട്ടു.
“ഒരു നിയമാനുസൃത വോട്ടറുടെ പേര് പോലും നീക്കം ചെയ്‌താൽ, ടിഎംസി ഡൽഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ഓഫീസ് ഘെരാവോ ചെയ്യും,” -അവർ പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങൾ ഇത്തരം ‘പീഡനം’ സഹിക്കില്ലെന്ന് ബാനർജി പറഞ്ഞു.
പശ്ചിമ ബംഗാളിൽ ബിജെപി അധികാരത്തിൽ വരാൻ ജനങ്ങൾ അനുവദിക്കില്ലെന്നും അവർ അവകാശപ്പെട്ടു.
തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം ‘ സോണാർ ബംഗ്ലാ’ നിർമ്മിക്കുമെന്ന് ഭാരതീയ ജനതാ പാർട്ടി വാഗ്ദാനം ചെയ്യുമ്പോൾ, വാസ്‌തവത്തിൽ, ബംഗാളി സംസാരിക്കുന്ന ആളുകളെ അവർ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മർദ്ദിക്കുന്നുവെന്ന് ബാനർജി പറഞ്ഞു. -പിടിഐ



