നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരം; കേരളത്തിൽ ജനവിധി ഒറ്റഘട്ടമായി

ണ്ട് ടേം പരിധിയിൽ വിജയസാധ്യത പരി​ഗണിച്ച് ഇത്തവണ ഇളവ് നൽകാനും സിപിഐഎം

- Advertisement -
- Advertisement -

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരം നടന്നേക്കുമെന്ന് സൂചന. ഒറ്റഘട്ടമായി കേരളത്തിൽ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് സൂചന. കേരളം അടക്കം തെരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനങ്ങളിലെ ഒരുക്കം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി. ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണർ മനീഷ് ​ഗാർ​ഗിൻ്റെ അധ്യക്ഷതയിൽ ഇത് സംബന്ധിച്ച യോ​ഗം നടന്നു.

കേരളത്തിൽ നിന്നുള്ള മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അടക്കമുള്ള ഉദ്യോ​ഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. കേരളത്തിന് പുറമെ അസം, പശ്ചിമ ബം​ഗാൾ, തമിഴ്‌നാട്, പുതുച്ചേരി തുടങ്ങിയ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കേണ്ട ഇടങ്ങളിലെ സാഹചര്യമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തുന്നത്.

2021ൽ ഏപ്രിൽ ആറിനായിരുന്നു കേരളത്തിൽ തെരഞ്ഞെടുപ്പ്. മെയ് രണ്ടിനായിരുന്നു വോട്ടെണ്ണൽ. ഇടതുമുന്നണിക്ക് രണ്ടാമൂഴം നൽകുന്നതായിരുന്നു 2021-ലെ ജനവിധി.

നിയമസഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി കേരളത്തിൽ എൽഡിഎഫും യുഡിഎഫും എൻഡിഎയും തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്. മൂന്നാംമൂഴം എങ്ങനെയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആണ് സിപിഐഎം തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ആരംഭിച്ചിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ ഭരണവിരുദ്ധ വികാരവും ശബരിമല സ്വ‍ർണ്ണക്കൊള്ളയും പ്രതിഫലിച്ചു എന്ന വിലയിരുത്തലിനിടെ ജനങ്ങളെ നേരിൽ കണ്ട് കാര്യങ്ങൾ മനസ്സിലാക്കുകയും വിശദീകരിക്കുകയും ചെയ്യുമെന്ന നിലപാടിലാണ് സിപിഐഎം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കർശനമാക്കിയ രണ്ട് ടേം പരിധിയിൽ വിജയസാധ്യത പരി​ഗണിച്ച് ഇത്തവണ ഇളവ് നൽകാനും സിപിഐഎം ആലോചിക്കുന്നുണ്ട്.

തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ മുന്നേറ്റത്തിൻ്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. തെരഞ്ഞെടുപ്പ് ഒരുക്കത്തിൻ്റെ ഭാ​ഗമായി കെപിസിസി നേതൃയോ​ഗം ചേർന്നിരുന്നു. ഫെബ്രുവരി ആ​ദ്യവാരം തന്നെ സ്ഥാനാർത്ഥികളെ നിശ്ചയിച്ച് തെരഞ്ഞെടുപ്പ് രം​ഗത്തിറങ്ങാനുള്ള നീക്കത്തിലാണ് കോൺ​ഗ്രസ് നേതൃത്വം. സ്വ‍ർണ്ണക്കൊള്ള അടക്കം സർക്കാരിനെതിരായ വിഷയങ്ങൾ ചർച്ചയിൽ നിർത്താനുള്ള തന്ത്രങ്ങൾക്കാണ് യുഡിഎഫ് നീക്കം. മുസ്ലിം ലീ​ഗും തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച വിജയം കൈവരിക്കാൻ ആയില്ലെങ്കിലും വിജയ സാധ്യതയുള്ള മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. തിരുവനന്തപുരം കോർപ്പറേഷനിൽ ഉണ്ടാക്കിയ മുന്നേറ്റം നിയമസഭാ തെരഞ്ഞെടുപ്പിലും ഉണ്ടാക്കാനാണ് ബിജെപി നീക്കം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ നേടിയ വിജയം ആവ‍ർത്തിക്കാനുള്ള നീക്കങ്ങളും ബിജെപി നേതൃത്വം നടത്തുന്നുണ്ട്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾ ഉയരുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയ സമ്മർദ്ദത്തിന് പിന്നാലെ വി.എസ്. അച്യുതാനന്ദനെ സി.പി.എം മലമ്പുഴയിൽ സ്ഥാനാർത്ഥിയാക്കിയ സംഭവമാണ് രാഷ്ട്രീയ നിരീക്ഷകർ വീണ്ടും ഓർമ്മിപ്പിക്കുന്നത്. ജനവികാരത്തിന് മുന്നിൽ...

Keep exploring...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

More News

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...