9 March 2026

ബുൾഡോസർ രാജ്; തുർക്മാൻ ഗേറ്റിലെ പള്ളിക്ക് സമീപത്തെ കെട്ടിടങ്ങള്‍ പൊളിച്ചു

കൈയേറ്റ ഭൂമിയെന്ന് പറഞ്ഞാണ് ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ ബുൾഡോസർ രാജ് നടപ്പിലാക്കിയത്

ദില്ലിയിൽ ബുൾഡോസർ രാജുമായി മുനിസിപ്പൽ കോർപ്പറേഷൻ. ദില്ലിയിലെ രാംലീല മൈതാനത്തിനടുത്തുള്ള തുർക്ക്മാൻ ഗേറ്റിലെ ഫൈസ്-ഇ- ഇലാഹി മസ്‌ജിദിന് സമീപമുള്ള പ്രദേശത്തെ കെട്ടിടങ്ങളാണ് പൊളിച്ചത്. ജനുവരി 7ന് ബുധനാഴ്‌ച പുലർച്ചെ ആയിരുന്നു സംഭവം.

കൈയേറ്റ ഭൂമിയെന്ന് പറഞ്ഞാണ് ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ ബുൾഡോസർ രാജ് നടപ്പിലാക്കിയത്. ദില്ലി ഹൈക്കോടതിയുടെ നിർദേശത്തിന് പിന്നാലെയായിരുന്നു നടപടി. 17 ഓളം ബുൾഡോസറുകളും ആയാണ് അധികൃതർ എത്തിയത്.

പ്രദേശത്തെ ക്രമസമാധാനം നിലനിർത്താൻ ദില്ലി പൊലീസിനെ വിന്യസിച്ചിരുന്നു. മുഴുവൻ പ്രദേശവും ഒമ്പത് സോണുകളായി വിഭജിച്ചു. ഓരോ മേഖലയും അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ്റെ മേൽനോട്ടമുണ്ടായി. എല്ലാ സെൻസിറ്റീവ് സ്ഥലങ്ങളിലും മതിയായ പൊലീസ് സേനയെ വിന്യസിച്ചതായാണ് വിവരം.

അതോറിറ്റിയിൽ നിന്ന് ആവശ്യമായ അനുമതികൾ വാങ്ങാതെയാണ് കെട്ടിടങ്ങൾ നിർമിച്ചതെന്നാണ് അധികൃതർ പറയുന്നത്. അതേസമയം പൊലീസിന് നേരെ കല്ലേറുമുണ്ടായി. നാലോ അഞ്ചോ പൊലീസ് ഉദ്യോഗസ്ഥർക്ക് കല്ലേറിൽ നിസ്സാര പരുക്കേറ്റതായി പൊലീസ് പറഞ്ഞു. സ്ഥിതിഗതികൾ ഉടനടി നിയന്ത്രണ വിധേയമാക്കിയെന്നും സംഘർഷം ഉണ്ടാകാതെ സാധാരണ നില പുനഃസ്ഥാപിച്ചുവെന്നും പൊലീസ് അറിയിച്ചു.

പ്രദേശത്തെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പൊളിക്കൽ നടപടികൾ സുഗമമായി പൂർത്തീകരിക്കുന്നതിന് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംഘർഷത്തിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്‌ത്‌ പത്തോളം പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Share

More Stories

സോഷ്യല്‍ മീഡിയ ഉപയോഗം; കുട്ടികൾക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍

0
കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നിരോധനത്തിന് പകരം പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് ആലോചന. പുതിയ നിയമം പാര്‍ലമെന്റിൻ്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. ആന്ധ്രാപ്രദേശും കര്‍ണാടകയും കുട്ടികളുടെ...

ആഗോള എണ്ണ പ്രതിസന്ധി; അസംസ്കൃത എണ്ണ വില 115 ഡോളർ കടന്നു

0
പശ്ചിമേഷ്യയിൽ നടന്നു കൊണ്ടിരിക്കുന്ന സൈനിക സംഘർഷവും ഇറാനുമായുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും അന്താരാഷ്ട്ര ഊർജ്ജ വിപണിയിൽ അഭൂതപൂർവമായ ചാഞ്ചാട്ടത്തിന് കാരണമായി. അസംസ്കൃത എണ്ണ വില ബാരലിന് 115 ഡോളർ കവിഞ്ഞു. ഇത് ആഗോള വിതരണ...

മിഡിൽ ഈസ്റ്റ് യുദ്ധം; ഇറാനിൽ 1,332 പേരും ലെബനനിൽ 394 പേരും കൊല്ലപ്പെട്ടു

0
ഇസ്രായേലും അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഇപ്പോൾ രണ്ടാം ആഴ്‌ചയിലേക്ക് കടന്നിരിക്കുന്നു. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനിൽ ബോംബാക്രമണം നടത്തിയതോടെ ആരംഭിച്ച യുദ്ധം ഇപ്പോൾ മിഡിൽ ഈസ്റ്റിലുടനീളം വ്യാപിച്ചിരിക്കുന്നു. ഔദ്യോഗിക റിപ്പോർട്ടുകളും...

ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി

0
ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം മണ്ണിൽ നടന്ന ടൂർണമെന്റിൽ ഐതിഹാസിക വിജയമാണ് ടീം ഇന്ത്യ കാഴ്‌ചവെച്ചത്. ഈ ചരിത്ര നേട്ടത്തിൽ ടീമിനെയും മലയാളി...

മുജ്‌തബ ഖമേനിയുടെ സ്ഥാനാരോഹണത്തിൽ പ്രതികരിക്കാതെ ട്രംപ്

0
മുജ്‌തബ ഖമനയിയെ ഇറാന്‍റെ പരമോന്നത നേതാവായി തെരഞ്ഞെടുത്ത സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാത്തിരുന്ന് കാണാമെന്ന് മാത്രമായിരുന്നു ഇതുമായി ബന്ധപ്പെട്ട് ട്രംപ് പറഞ്ഞത്. ഒരു അഭിമുഖത്തില്‍ പങ്കെടുക്കവെ ആയിരുന്നു ട്രംപിൻ്റെ...

ഇറാൻ്റെ പരമോന്നത നേതാവ് ഇനി മോജ്‌തബ ഖമേനി

0
കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ മകൻ മോജ്‌തബ ഇറാൻ്റെ പുതിയ പരമോന്നത നേതാവ്. ഖമനയിയുടെ രണ്ടാമത്തെ മകനാണ് മോജ്‌തബ ഖമനയി. മോജ്‌തബ ഖമേനി ‘ഹൊജ്ജത്തുൽ ഇസ്ലാം’ എന്ന മധ്യനിര മതപദവിയിലാണ് നിലവിലുള്ളത്. ഇറാൻ്റെ...

Featured

More News