പ്രകൃതിസ്നേഹമോ അതോ വെറും ലാഭക്കൊതിയോ?; വിപണിയിലെ വ്യാജ പരിസ്ഥിതി അവകാശവാദങ്ങൾ

ഉപഭോക്താക്കൾ എന്ന നിലയിൽ നാം കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. 'ഗ്രീൻ', 'നാച്ചുറൽ' തുടങ്ങിയ അവ്യക്തമായ പദങ്ങളെ കണ്ണടച്ച് വിശ്വസിക്കാതെ വിശ്വസനീയമായ മറ്റ് വിവര സ്രോതസ്സുകൾ വഴി അവ സ്ഥിരീകരിക്കണം.

| വാമിക

രാജ്യം ഹരിതാഭമായ ഒരു ഭാവി സ്വപ്നം കാണുമ്പോൾ അതിന് വലിയൊരു വെല്ലുവിളിയായി മാറുകയാണ് ‘ഗ്രീൻവാഷിങ്’ (Greenwashing) എന്ന പ്രവണത. കേൾക്കുമ്പോൾ പരിസ്ഥിതിക്ക് ഗുണകരമായ എന്തോ ഒന്നാണെന്ന് തോന്നാമെങ്കിലും, ഇതിന് യഥാർത്ഥ പച്ചപ്പുമായി യാതൊരു ബന്ധവുമില്ല. യഥാർത്ഥത്തിൽ പരിസ്ഥിതിക്ക് ഗുണകരമായ മാറ്റങ്ങൾ വരുത്താതെ തന്നെ, തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രകൃതിസൗഹൃദമാണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു തന്ത്രമാണിത്. പരിസ്ഥിതി സംരക്ഷണം എന്നത് ഇന്ന് ഒരു ആഗോള മുദ്രാവാക്യമായി മാറിയ പശ്ചാത്തലത്തിൽ, ഇതിനെ കേവലം ലാഭം കൊയ്യാനുള്ള ഒരു വിപണന തന്ത്രമായി കമ്പനികൾ ഉപയോഗിക്കുന്നു.

എന്താണ് ഈ പച്ചപ്പിലെ ചതി?

കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടങ്ങളെ തകിടം മറിക്കുന്ന വലിയൊരു വഞ്ചനയാണ് ഗ്രീൻവാഷിങ്. കമ്പനികൾ തങ്ങളുടെ പ്രവർത്തനങ്ങൾ സുസ്ഥിരമാണെന്ന് പെരുപ്പിച്ചു കാട്ടുമ്പോൾ, മലിനീകരണം കുറയ്ക്കുന്നതിനോ ഹരിതഗൃഹ വാതകങ്ങൾ നിയന്ത്രിക്കുന്നതിനോ ഉള്ള യഥാർത്ഥ പ്രവർത്തനങ്ങൾ അവിടെ നടക്കുന്നില്ല. ഇത് ഇന്ത്യയുടെ ശുദ്ധമായ ഊർജത്തിലേക്കും പരിസ്ഥിതി നീതിയിലേക്കുമുള്ള (Environmental Justice) യാത്രയെ മന്ദഗതിയിലാക്കുന്നു. ആഗോള താപനം 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്തുക എന്ന പാരീസ് ഉടമ്പടിയുടെ ലക്ഷ്യം കൈവരിക്കാൻ ഉത്പാദന മേഖലയിൽ വലിയ മാറ്റങ്ങൾ ആവശ്യമാണ്. എന്നാൽ ഗ്രീൻവാഷിങ് നടത്തുന്ന കമ്പനികൾ യാതൊരു മാറ്റവുമില്ലാതെ മലിനീകരണം തുടരുന്നത് ഭൂമിക്ക് വലിയ ഭീഷണിയാണ്.

നിക്ഷേപകരെയും ഉപഭോക്താക്കളെയും വഴിതെറ്റിക്കുമ്പോൾ

ഇന്നത്തെ കാലത്ത് നിക്ഷേപകർ ഒരു കമ്പനിയുടെ സാമ്പത്തിക ലാഭത്തിന് പുറമെ അതിന്റെ ഇഎസ്ജി (ESG) ലക്ഷ്യങ്ങളും പരിശോധിക്കാറുണ്ട്. കാലാവസ്ഥാ ആഘാതം (Environmental), സാമൂഹിക ബന്ധങ്ങൾ (Social), നേതൃത്വ ഘടന (Governance) എന്നിവ വിലയിരുത്തുന്ന ഒരു ചട്ടക്കൂടാണിത്. എന്നാൽ ഗ്രീൻവാഷിങ്ങിലൂടെ നൽകുന്ന വ്യാജ വിവരങ്ങൾ നിക്ഷേപകരെ തെറ്റായ തീരുമാനങ്ങളിലേക്ക് നയിക്കുന്നു. ഇത് യഥാർത്ഥത്തിൽ പരിസ്ഥിതിക്ക് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന കമ്പനികൾക്ക് ലഭിക്കേണ്ട സാമ്പത്തിക സഹായം ഇല്ലാതാക്കുന്നു. ഒരു വശത്ത് പുനരുപയോഗ ഊർജത്തെ പ്രോത്സാഹിപ്പിക്കുകയും മറുവശത്ത് കൽക്കരി ഖനനം വ്യാപിപ്പിക്കുകയും ചെയ്യുന്ന രീതി ഇതിന് ഉദാഹരണമാണ്.

ഉപഭോക്താക്കളിൽ ഇത് വലിയ അവിശ്വാസം സൃഷ്ടിക്കുന്നു. ‘ഇക്കോ ഫ്രണ്ട്‌ലി’, ‘നാച്ചുറൽ’ തുടങ്ങിയ പദങ്ങൾ തെളിവുകളില്ലാതെ ഉപയോഗിക്കുന്നത് പതിവായതോടെ, സത്യസന്ധമായ ബ്രാൻഡുകളെപ്പോലും ആളുകൾ സംശയത്തോടെ കാണാൻ തുടങ്ങിയിരിക്കുന്നു. ഇതിന് ചില പ്രമുഖ ഉദാഹരണങ്ങളുണ്ട്:

*പൂർണമായും പ്രകൃതിദത്തമെന്ന് അവകാശപ്പെട്ട സോപ്പുകളിൽ സിന്തറ്റിക് ചേരുവകൾ കണ്ടെത്തിയതിനെത്തുടർന്ന് ഗോദ്‌റെജ് കൺസ്യൂമർ പ്രൊഡക്ട്‌സിന് തങ്ങളുടെ പരസ്യങ്ങൾ പിൻവലിക്കേണ്ടി വന്നു.

*പ്ലാസ്റ്റിക് മലിനീകരണത്തിൽ മുന്നിൽ നിൽക്കുമ്പോഴും വലിയ റീസൈക്ലിങ് കാമ്പയിനുകളിലൂടെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചതിന് കൊക്കകോള ഇന്ത്യ വിമർശിക്കപ്പെട്ടു.

*മക്ഡൊണാൾഡ്സ് പ്ലാസ്റ്റിക് സ്ട്രോകൾക്ക് പകരം അവതരിപ്പിച്ച പേപ്പർ സ്ട്രോകൾ യഥാർത്ഥത്തിൽ പുനരുൽപ്പാദിപ്പിക്കാൻ കഴിയുന്നവയായിരുന്നില്ലെന്ന് പിന്നീട് തെളിഞ്ഞു.

കാഴ്ചയിലെ കബളിപ്പിക്കലുകൾ

കമ്പനികൾ തങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രകൃതിസൗഹൃദമാണെന്ന് തോന്നിപ്പിക്കാൻ പലതരം വിദ്യകൾ ഉപയോഗിക്കുന്നു. മരങ്ങൾ, പശുക്കൾ, നീലാകാശം തുടങ്ങിയ ചിത്രങ്ങളും പച്ച, നീല, തവിട്ട് തുടങ്ങിയ നിറങ്ങളും ഉപയോഗിച്ച് ഒരു വ്യാജചിത്രം സൃഷ്ടിക്കുന്നത് ഇതിന്റെ ഭാഗമാണ്. പലപ്പോഴും പ്രധാന വിവരങ്ങൾ ഉപഭോക്താക്കളിൽ നിന്ന് മറച്ചുവെക്കപ്പെടുന്നു. ഉദാഹരണത്തിന്, ഒരു ഉൽപ്പന്നം പ്രകൃതിദത്തമായ അസംസ്‌കൃത വസ്തുക്കൾ കൊണ്ടാണെന്ന് അവകാശപ്പെടുമ്പോഴും അതിലെ ദോഷകരമായ കൃത്രിമവസ്തുക്കളെക്കുറിച്ച് വെളിപ്പെടുത്താറില്ല. അന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളുടെ അളവ് സന്തുലിതമാക്കുന്ന ‘നെറ്റ് സീറോ’ (Net Zero) എന്ന ലക്ഷ്യത്തെപ്പോലും പലപ്പോഴും തെറ്റായ രീതിയിൽ കമ്പനികൾ ഉപയോഗിക്കാറുണ്ട്.

കാർബൺ ഓഫ്‌സെറ്റിംഗും ഫാഷൻ ലോകത്തെ വഞ്ചനയും

ഗ്രീൻവാഷിങ്ങിന്റെ മറ്റൊരു രൂപമാണ് കാർബൺ ഓഫ്‌സെറ്റിംഗ് (Carbon Offsetting). മലിനീകരണം തുടരുന്നതിനിടയിലും, അത് കുറവാണെന്ന് കാണിക്കാൻ കമ്പനികൾ ഈ മാർഗം ഉപയോഗിക്കുന്നു. ഇത് പലപ്പോഴും യാതൊരു പ്രത്യാഘാതവുമില്ലാതെ മലിനീകരണം തുടരാൻ കമ്പനികളെ അനുവദിക്കുന്നു. പുനരുൽപ്പാദിപ്പിക്കാൻ കഴിയാത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളിൽ പോലും ‘റീസൈക്കിൾ’ ചെയ്യാമെന്ന തെറ്റായ ലേബലുകൾ നൽകുന്നതും പതിവാണ്.

വിഷയത്തിന്റെ ഗൗരവം ഉൾക്കൊണ്ട് 2024-ൽ കേന്ദ്രസർക്കാർ കർശനമായ മാർഗനിർദേശങ്ങൾ (CCPA Guidelines) പുറത്തിറക്കിയിട്ടുണ്ട്. ഇനി മുതൽ കമ്പനികൾ തങ്ങളുടെ പരിസ്ഥിതി അവകാശവാദങ്ങൾക്ക് ശാസ്ത്രീയമായ തെളിവുകളോ തേർഡ് പാർട്ടി സർട്ടിഫിക്കേഷനോ നൽകേണ്ടതുണ്ട്. കൃത്യമായ വിവരങ്ങളില്ലാത്ത പരസ്യവാചകങ്ങൾ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുകയാണ്.

ഉപഭോക്താക്കൾ എന്ന നിലയിൽ നാം കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. ‘ഗ്രീൻ’, ‘നാച്ചുറൽ’ തുടങ്ങിയ അവ്യക്തമായ പദങ്ങളെ കണ്ണടച്ച് വിശ്വസിക്കാതെ വിശ്വസനീയമായ മറ്റ് വിവര സ്രോതസ്സുകൾ വഴി അവ സ്ഥിരീകരിക്കണം. സ്വതന്ത്രമായ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകളും ഡിജിറ്റൽ സുതാര്യത നൽകുന്ന സർട്ടിഫിക്കേഷൻ ഓർഗനൈസേഷനുകളെയും കണ്ടെത്തുകയാണ് വ്യാജ ലേബലുകളെ തിരിച്ചറിയാനുള്ള വഴി.

ഒരു ഉൽപ്പന്നം യഥാർത്ഥത്തിൽ പരിസ്ഥിതിസൗഹൃദമാകണമെങ്കിൽ അത് നിർമ്മിക്കുന്ന പ്രക്രിയയിൽ ഉടനീളം സീറോ എമിഷൻ (Zero Emissions) പാലിക്കേണ്ടതുണ്ട്. സുസ്ഥിരത എന്നാൽ അത്യാവശ്യമായത് മാത്രം ഉപയോഗിക്കുന്നതും പുനരുൽപ്പാദിപ്പിക്കാനാവാത്ത ഊർജ്ജ സ്രോതസ്സുകൾ സംരക്ഷിക്കുന്നതുമാണ്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. പിഎ ചന്ദ്രനാഥ് ആണ് കൊല്ലപ്പെട്ടത്. ചന്ദ്രനാഥ് റാഥിനെ മധ്യംഗ്രാമിൽ ബുധനാഴ്‌ച രാത്രി വെടിവച്ചു കൊലപ്പെടുത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. നോർത്ത് 24 പാർഗനസിൽ ആണ് സംഭവം. ബിജെപി...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...