8 March 2026

താലിബാന് ഡല്‍ഹിയില്‍ സ്ഥിരം നയതന്ത്ര പ്രതിനിധി; എംബസിയില്‍ അഫ്‌ഗാന്‍ പതാകയും

ഡയറക്ടര്‍ ജനറലായ നൂര്‍ ഇതുവരെ ഔദ്യോഗികമായി നിയമന കത്തുകള്‍ കൈമാറിയിട്ടില്ല

ഡല്‍ഹിയിലെ അഫ്ഗാന്‍ എംബസിയില്‍ താലിബാന്‍ നയതന്ത്ര പ്രതിനിധിയെ നിയമിച്ചു. താലിബാന്‍ കാബൂളിൻ്റെ നിയന്ത്രണം ഏറ്റെടുത്ത് അഞ്ചുവര്‍ഷത്തിന് ശേഷമാണ് സ്ഥിരം പ്രതിനിധിയെത്തുന്നത്. താലിബാന്‍ വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന പ്രതിനിധി മുഫ്‌തി നൂര്‍ അഹമ്മദ് നൂര്‍ ഡല്‍ഹിയിലെത്തി. എംബസിയില്‍ അഫ്ഗാന്‍ പതാകയും ജീവനക്കാരെയും നിലനിര്‍ത്തും.

താലിബാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖിയുടെ ഒക്ടോബര്‍ 25-ലെ ഡല്‍ഹി സന്ദര്‍ശനത്തിന് പിന്നാലെ ഇന്ത്യയും അഫ്ഗാന്‍ ഭരണകൂടവും തമ്മില്‍ ഇത് സംബന്ധിച്ച് ധാരണയായിരുന്നു. അന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് അമീര്‍ ഖാന്‍ മുത്തഖിയെ സ്വീകരിച്ചത്. കാബൂള്‍ ആസ്ഥാനമായ അഫ്ഗാന്‍ വിദേശകാര്യ മന്ത്രാലയത്തിലെ ആദ്യ പൊളിറ്റിക്കല്‍ ഡിവിഷൻ്റെ ഡയറക്ടര്‍ ജനറലായ നൂര്‍ ഇതുവരെ ഔദ്യോഗികമായി നിയമന കത്തുകള്‍ കൈമാറിയിട്ടില്ല.

2023ല്‍ താലിബാൻ നയതന്ത്രജ്ഞനെ നിയമിക്കാന്‍ ശ്രമം നടത്തിയിരുന്നെങ്കിലും എംബസി ജീവനക്കാര്‍ നീക്കത്തെ എതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന്, മുംബൈയിലെ കോണ്‍സുലേറ്റിലേക്ക് നോമിനിയായി ഇക്രമുദ്ദീന്‍ കാമിലിനെ നിയമിക്കുകയും ഹൈദരാബാദില്‍ നിന്നുള്ള കോണ്‍സുലര്‍ ജനറല്‍ മുഹമ്മദ് ഇബ്രാഹിംഖില്‍ ഡല്‍ഹിയില്‍ ചുമതല ഏറ്റെടുക്കുകയുമായിരുന്നു.

ഡല്‍ഹിയില്‍ താലിബാൻ്റെ പുതിയ ഉദ്യോഗസ്ഥന്‍ വരുന്നതോടെ ഇബ്രാഹിം കില്‍ ഹൈദരാബാദിലേക്ക് മടങ്ങുമോയെന്നതില്‍ വ്യക്തതയില്ല. നിലവില്‍ നൂര്‍ ചുമതലയേല്‍ക്കുന്ന സാഹചര്യത്തില്‍ മുംബൈയില്‍ നിന്നും ഹൈദരാബാദില്‍ നിന്നുമുള്ള കോണ്‍സിലുമാര്‍ ഡല്‍ഹിയിലുണ്ട്.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News