10 March 2026

അധികാരത്തിൻ്റെ ഇരപിടിയൻ പൂക്കൾ ബിനാലെയിൽ; അസം കലാപത്തിൻ്റെ കനൽ സ്‌മരണകളുമായി ‘ദ ക്വയറ്റ് വെയിറ്റ് ഓഫ് ഷാഡോസ്’

ഇരപിടിയൻ പൂക്കളെ ദൂരെ നിന്നു നോക്കുമ്പോൾ മനോഹരമായി തോന്നിക്കും

അസം കലാപത്തെ ഓർമ്മിപ്പിച്ച് ധീരജ് ഭാഭയുടെ ദ ക്വയറ്റ് വെയിറ്റ് ഓഫ് ഷാഡോസ്. കൊച്ചി മുസീരിയസ് ബിനാലിയിലെ കലാസൃഷ്ടി അധികാര വർഗ്ഗം സാധാരണക്കാരൻ്റെ ജീവിതത്തെ വിഴുങ്ങുന്നതിൻ്റെ നേർ കാഴ്‌ചയായി. ദ ക്വയറ്റ് വെയിറ്റ് ഓഫ് ഷാഡോസ് കാഴ്‌ചക്കാരിലും കൗതുകമുണർത്തി

ജീവിത ചൂടിലും തണുപ്പേകിയിരുന്ന മണ്ണിട്ടുവിട്ടിറങ്ങേണ്ടി വന്ന കുടിയിറക്കത്തിൻ്റെ ഭീകരാനുഭവം. പ്രതിസന്ധികളെ പ്രതിരോധിച്ച അസ്ലാം ജനതയുടെ മനക്കരുത്ത്. മുസിരിസ് ബിനാലയിലെ മൂർച്ച ഏറിയ വെളുത്ത പല്ലുകളുള്ള മാംസഭോജികളായ പൂക്കളുടെ ഉദ്യാനം ഓർമിപ്പിച്ചത് ഭരണകൂട അധിനിവേശത്തെ ആയിരുന്നു.

ഇരപിടിയൻ പൂക്കളെ ദൂരെ നിന്നു നോക്കുമ്പോൾ മനോഹരമായി തോന്നിക്കും. എന്നാൽ അടുത്തെത്തുമ്പോൾ കേൾക്കുന്നത് വിവിധ ഭാഷകളിലായുള്ള ഉൾഫ കലാപത്തെ കുറിച്ചുള്ള പേടിപ്പിക്കുന്ന റേഡിയോ വാർത്തകൾ. മിന്നി മറയുന്ന നീല വെളിച്ചങ്ങളും കലാപത്തിൻ്റെ ഭീകരത വർദ്ധിപ്പിക്കുന്നു

വർഷങ്ങളുടെ ഗവേഷണത്തിലൂടെയും അനുഭവസ്ഥരുടെ ഓർമ്മകളിൽ നിന്നും ശേഖരിച്ച് വിവരങ്ങളെ അടിസ്ഥാനമാക്കി ആയിരുന്നു ഉൽഭ കലാപത്തെ കുറിച്ചുള്ള ഈ സൃഷ്ടിക്ക് രൂപം നൽകിയത്. അധികാരത്തെയാണ് ചെടികൾ സൂചിപ്പിക്കുന്നത്. സങ്കീർണമായ ജീവിതാനുഭവങ്ങൾ വെറും വാർത്താ തലക്കെട്ടുകൾ മാത്രമാകുന്നതിനെയും ഇവിടെ പരാമർശിക്കുന്നു.

പൂന്തോട്ടത്തിന് ചുറ്റുമായി 8 നിരീക്ഷണ ഗോപുരങ്ങൾക്കുള്ളിൽ ഉത്സവ അംഗങ്ങളുടെയും കലാപത്തിലെ ഇരകളുടെയും അഭിമുഖങ്ങൾ കാണാം. 1990 -കളിൽ കത്തിച്ച വീടുകളെയും കലാകാരൻ പുനർ നിർമ്മിച്ചിട്ടുണ്ട്. സമീപത്ത് ചിതറിക്കിടക്കുന്ന കലാപത്തെ കുറിച്ചുള്ള പത്രവാർത്തകളും പുസ്തകങ്ങളും ലേഖകളുമെല്ലാം കാഴ്‌ചക്കാരിൽ ഒരു ജനതയുടെ തീവ്ര വേദനകളെ വരച്ചിടുകയായിരുന്നു.

Share

More Stories

ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു; രൂപയുടെ മൂല്യം കൂപ്പുകുത്തി, ആശങ്കയിൽ വിപണി

0
ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത് ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവുണ്ടാക്കി. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരേ രൂപയുടെ മൂല്യം 47 പൈസ ഇടിഞ്ഞ് 92.21 രൂപയിലെത്തി. കഴിഞ്ഞയാഴ്ച...

കാനഡയിലെ സ്‌കൂൾ ആക്രമണകാരിയെ ‘സഹായിച്ചതിന്’ ഓപ്പൺഎഐക്ക് എതിരെ കേസെടുത്തു

0
കാനഡയിലെ ഒരു സ്‌കൂളിലെ വെടിവെയ്‌പ്പിൽ ഗുരുതരമായി പരിക്കേറ്റ കൗമാരക്കാരിയുടെ കുടുംബം, ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസ് കമ്പനിയായ ഓപ്പൺ എഐക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്‌തു. ആക്രമണകാരി കൂട്ട വെടിവയ്പ്പ് പദ്ധതിയിടുന്നതായി അവരുടെ ചാറ്റ്ബോട്ട് ചാറ്റ്ജിപിടിക്ക്...

‘യുദ്ധം എപ്പോള്‍ തീര്‍ക്കണമെന്ന് ഇറാന്‍ തീരുമാനിക്കും, അമേരിക്കയല്ല’; ട്രംപിനെ വെല്ലുവിളിച്ച് ഐആര്‍ജിസി

0
യുദ്ധം അവസാനിപ്പിക്കണോ വേണ്ടയോ എന്ന തീരുമാനം ഇറാനെടുക്കുമെന്നും അമേരിക്കയല്ലയെന്ന പ്രതികരണവുമായി ഐആര്‍ജിസി. പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഈ തീരുമാനം അമേരിക്കക്ക് എടുക്കാന്‍ സാധിക്കില്ലെന്നും...

ഡിഎ സന്ദേശത്തില്‍ നിയമ വിരുദ്ധതയില്ലെന്ന് കേരളം ഹൈക്കോടതി

0
സര്‍ക്കാര്‍ ജീവനക്കാരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഡിഎ സന്ദേശം അയച്ചതില്‍ നിയമ വിരുദ്ധതയില്ലെന്ന് ഹൈക്കോടതി. ക്ഷേമ രാഷ്ട്രീയത്തില്‍ നല്ല ഭരണനിര്‍വ്വഹണത്തിൻ്റെ ഭാഗമാണ് ഇതെല്ലാം. ഭരണ നിര്‍വ്വഹണത്തിൻ്റെ ഭാഗമായി സന്ദേശങ്ങള്‍ അയക്കാം. ഡിഎ...

ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്‌ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു; ജീവനൊടുക്കി

0
ലോൺ ആപ്പ് വഴി പണം എടുത്ത 21 കാരൻ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് ആണ് ആത്മഹത്യ ചെയ്‌തത്. പണം നൽകാത്തതിനെ തുടർന്ന് ആനന്ദിൻ്റെ മോർഫ് ചെയ്‌ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും...

കണ്ണൂരിലെ ക്ഷേത്രങ്ങൾ മുതൽ കശ്മീർ വരെ; ആകർഷകമായ വിനോദയാത്രാ പാക്കേജുകളുമായി ഐ.ആർ.സി.ടി.സി

0
ഇന്ത്യൻ റെയിൽവേയുടെ ടൂറിസം വിഭാഗമായ ഐ.ആർ.സി.ടി.സി (IRCTC) ട്രെയിനിലും വിമാനത്തിലുമായി പുതിയ വിനോദയാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും വന്ദേ ഭാരത് ട്രെയിനിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രമുഖ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുന്ന...

Featured

More News