നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണം നയിക്കുക പിണറായി വിജയൻ തന്നെയെന്ന് സിപിഐഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി എംഎ ബേബി. ടീമിൻ്റെ നേതാവും പിണറായി തന്നെ. വിജയം ഉണ്ടായാൽ ഏതുതരത്തിലുള്ള ഭരണ നേതൃത്വം ആണ് വേണ്ടതെന്ന് അപ്പോൾ ആലോചിച്ചു തീരുമാനിക്കും.
പാർട്ടി ഇക്കാര്യത്തിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്നും ബേബി വ്യക്തമാക്കി. ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ബേബിയുടെ പ്രതികരണം.
യുഡിഎഫിൻ്റെ രാഷ്ട്രീയ നീക്കങ്ങൾ പാളിപ്പോയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉയർത്തിയ അവകാശവാദങ്ങൾ ജോസ് കെ. മാണിയുടെ പ്രസ്‌താവനയോടെ അവസാനിച്ചെന്നും എംഎ ബേബി പറഞ്ഞു.
തെരഞ്ഞെടുപ്പ് തന്ത്രജ്ഞരുടെ ഉപദേശപ്രകാരം രാഷ്ട്രീയത്തെ യുഡിഎഫ് പാരഡിയാക്കി മാറ്റുകയാണെന്നും, കേരള കോൺഗ്രസ് എമ്മിൻ്റെ മുന്നണി മാറ്റവുമായി ബന്ധപ്പെട്ട ചർച്ചകൾ വെറും ചീറ്റിപ്പോയ വിസ്‌മയം മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.



