9 March 2026

‘ചരിത്രം ഇങ്ങനെയൊക്കെ ആണ്’; എന്‍എസ്എസ്- എസ്എന്‍ഡിപി ഇണക്കവും പിണക്കവും

എന്‍എസ്എസ്- എസ്എന്‍ഡിപി സൗഹൃദം ഇനിയെന്ത് ചലനങ്ങളുണ്ടാക്കുമെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്

കേരളത്തിലെ പ്രബലമായ രണ്ട് സാമുദായിക സംഘടനകളായ എന്‍എസ്എസും എസ്എന്‍ഡിപിയും തമ്മിലുള്ള ബന്ധത്തിന് സഹകരണത്തിൻ്റെയും തര്‍ക്കങ്ങളുടെയും നീണ്ട ചരിത്രമുണ്ട്. സാമൂഹിക പരിഷ്‌കരണം ലക്ഷ്യമിട്ട് തുടങ്ങിയ ഈ സംഘടനകള്‍, പലപ്പോഴും രാഷ്ട്രീയമായ വിയോജിപ്പുകളാല്‍ അകന്നു നിന്നിട്ടുണ്ടെങ്കിലും, ‘ഹിന്ദു ഐക്യം’ എന്ന ആശയത്തിനായി കൈകോര്‍ത്ത സന്ദര്‍ഭങ്ങളുമുണ്ട്.

1903-ലാണ് ശ്രീനാരായണ ഗുരുവിൻ്റെ അദ്ധ്യക്ഷതയില്‍ എസ്എന്‍ഡിപി രൂപീകൃതമാകുന്നത്. കേരളത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനമായിരുന്നു ലക്ഷ്യം. 1914-ലാണ് മന്നത്ത് പത്മനാഭൻ്റെ നേതൃത്വത്തിൽ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആദ്യരൂപമായ നായര്‍ ഭൃത്യ ജനസംഘം രൂപീകരിക്കുന്നത്. സമുദായങ്ങള്‍ വ്യത്യസ്തമാണെങ്കിലും, അനാചാരങ്ങള്‍ക്കെതിരെയും വിദ്യാഭ്യാസ പുരോഗതിക്കും വേണ്ടി രണ്ട് സംഘടനകളും ഒരേ ദിശയില്‍ പ്രവര്‍ത്തിച്ചു.

1924-ലെ വൈക്കം സത്യാഗ്രഹത്തില്‍ എന്‍എസ്എസും എസ്എന്‍ഡിപിയും ഒരുമിച്ച് പോരാടിയിരുന്നു. സവര്‍ണ ജാഥക്ക് നേതൃത്വം നല്‍കി മന്നത്ത് പത്മനാഭന്‍ അവര്‍ണരുടെ ക്ഷേത്ര പ്രവേശനത്തിനായി വാദിച്ചത് ഇരുസമുദായങ്ങളും തമ്മിലുള്ള ഐക്യത്തിന് വഴിതെളിച്ചു. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസിൻ്റെ പ്രവര്‍ത്തനങ്ങളിലും ഇരുവിഭാഗങ്ങളും സഹകരിച്ചു.

കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരായ വിമോചന സമരത്തില്‍ എന്‍എസ്എസും ക്രൈസ്തവ സഭകളും മുന്നില്‍ നിന്നു. എസ്എന്‍ഡിപിയിലെ വലിയൊരു വിഭാഗം കമ്മ്യൂണിസ്റ്റ് അനുകൂലികളായിരുന്നുവെങ്കിലും, സമുദായ നേതൃത്വം പലപ്പോഴും മാറിനിന്നു. ആര്‍. ശങ്കറും മന്നത്ത് പത്മനാഭനും തമ്മിലുള്ള കൂട്ടുകെട്ട് കേരള രാഷ്ട്രീയത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തിയത്. 1962ല്‍ ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയായത് ഈ ഐക്യത്തിൻ്റെ കൂടി ഫലമായിട്ടായിരുന്നു.

എന്നാല്‍, സംവരണം, ഭൂപരിഷ്‌കരണം തുടങ്ങിയ വിഷയങ്ങളില്‍ മുന്നാക്ക- പിന്നാക്ക താല്‍പര്യങ്ങള്‍ വ്യത്യസ്തമായതോടെ ഇരുസംഘടനകളും രാഷ്ട്രീയമായി അകന്നു. സാമ്പത്തിക സംവരണം എന്ന ആവശ്യവുമായി എന്‍എസ്എസ് മുന്നോട്ട് വന്നപ്പോള്‍, ജാതി സംവരണം സംരക്ഷിക്കാനായി എസ്എന്‍ഡിപി നിലകൊണ്ടു. ഇത് വലിയ തര്‍ക്കങ്ങള്‍ക്ക് കാരണമായി. 2000-ത്തിന് ശേഷം സാമുദായിക സംഘടനകളുടെ കൂട്ടായ്‌മ ഉണ്ടാക്കാന്‍ ശ്രമങ്ങള്‍ നടന്നു.

ജി സുകുമാരന്‍ നായരും വെള്ളാപ്പള്ളി നടേശനും പലപ്പോഴും പ്രസ്‌താവനകളിലൂടെ പരസ്പരം ഏറ്റുമുട്ടുകയും എന്നാല്‍ ചിലപ്പോള്‍ ഐക്യം പ്രകടിപ്പിക്കുകയും ചെയ്‌തു. ഇണങ്ങിയും പിണങ്ങിയും നീളുന്ന എന്‍എസ്എസ്- എസ്എന്‍ഡിപി സൗഹൃദം ഇനിയെന്ത് ചലനങ്ങളുണ്ടാക്കുമെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.

Share

More Stories

ആപ്പ് ഐക്കൺ മുതൽ തീം വരെ മാറ്റാം; വാട്‌സ്ആപ്പ് പ്ലസ് പ്രീമിയം പ്ലാൻ വരുന്നു

0
ലോകത്തിലെ ഏറ്റവും ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കൾക്കായി 'വാട്‌സ്ആപ്പ് പ്ലസ്' എന്ന പേരിൽ ഒരു പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ അവതരിപ്പിക്കാനൊരുങ്ങുന്നു. മെറ്റാ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വരുമാനം കണ്ടെത്താനുള്ള ശ്രമത്തിന്റെ...

ഇറാനെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ആശ്രിതരായി സ്ഥാപിക്കാനുമുള്ള ശ്രമമാണ് നടത്തുന്നത്; ഇറാൻ , ഇസ്രായേൽ, അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സംയുക്ത...

0
" ശനിയാഴ്ച പുലർച്ചെയോടെ നെതന്യാഹുവിന്റെ ക്രിമിനൽ സർക്കാരും അമേരിക്കൻ സാമ്രാജ്യത്വവും ചേർന്ന് ഇറാനെതിരെ ആരംഭിച്ച ആക്രമണയുദ്ധം ഒരു പൂർണ്ണ യുദ്ധമായി മാറിയിരിക്കുന്നു. ഇത് പ്രദേശത്തെയും അതിലെ ജനങ്ങളെയും കൂടുതൽ ദുരന്തങ്ങളിലേക്കും സാധാരണ പൗരന്മാരുടെ...

ചരിത്ര പ്രസിദ്ധം !; തുടർച്ചയായി ട്വന്റി-20 ലോകകപ്പ് നേടുന്ന ആദ്യ ടീം ഇന്ത്യ

0
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാവാത്ത ഒരു രാത്രി. തുടർച്ചയായി ടി20 ലോകകപ്പുകൾ നേടുന്ന ആദ്യ ടീമായി ഇന്ത്യ. മൂന്ന് ടി20 ലോകകപ്പ് കിരീടങ്ങൾ നേടുന്ന ആദ്യ ടീം. സ്വന്തം നാട്ടിൽ ട്വന്റി- 20...

‘ഭരണമാറ്റം, യുറേനിയം ശേഖരം’; ഇറാനെ ആക്രമിക്കൽ യുഎസ് പ്രതിസന്ധി

0
ഇറാനിൽ തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി ഒരു കരസേനാ പ്രചാരണം നടത്തുന്നതിൽ വാഷിംഗ്ടൺ അനിശ്ചിതത്വം തുടരുന്നതിനാൽ ഇറാൻ യുദ്ധം രണ്ടാം ആഴ്‌ചയിലേക്ക് കടക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനിയൻ മണ്ണിൽ അമേരിക്കൻ സൈനികരെ...

ഇറാൻ്റെ അടുത്ത പരമോന്നത നേതാവിനെ ലക്ഷ്യം വെക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ്

0
ഇറാൻ്റെ അടുത്ത പരമോന്നത നേതാവിൻ്റെ പിൻഗാമിയാകാൻ സാധ്യതയുള്ളവരെ ലക്ഷ്യം വെക്കുന്നതിൽ ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) കർശനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. "ഇസ്രായേൽ രാജ്യത്തിൻ്റെ കൈകൾ എല്ലാ പിൻഗാമികളെയും പിൻഗാമിയെ...

മമ്മൂട്ടി നമ്മുടെ മഹാനടനാണ്, പക്ഷേ രാഷ്ട്രീയബോധത്തിൻ്റെ മഹാമാതൃക അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുകയുമരുത്

0
| പിജി പ്രേംലാൽ 40-ഉം 50-ഉം വർഷങ്ങളോളം കാലം പാർട്ടിയിൽ അംഗത്വമുണ്ടായിട്ടും, ഇടതുരാഷ്ട്രീയ വിദ്യാഭ്യാസം പഠനക്ലാസ്സുകളിൽ യഥേഷ്ടം കൈപ്പറ്റുകയുണ്ടായിട്ടും ഏറ്റവും പിന്തിരിപ്പൻ സാമൂഹ്യ-രാഷ്ട്രീയ ചിന്താപദ്ധതികളിലും യാഥാസ്ഥിതികത്വം നിറഞ്ഞ ജ്യോത്സ്യമടക്കമുള്ള വിശ്വാസപ്രമാണങ്ങളിലും വരെ അഭയം പ്രാപിച്ച...

Featured

More News