എസ് ഹരീഷിന്റെ ‘മീശ’; മാതൃഭൂമി റിപ്പോർട്ട് ചെയ്യുമ്പോൾ ആണ് അത് മഹാസംഭവമാകുന്നത്

അവാർഡ് തുകയെക്കുറിച്ചും ,കാനായികുഞ്ഞിരാമന്റെ ശിൽപ്പത്തെക്കുറിച്ചും ഒക്കെ വാചാലമാകുന്ന "മാതൃഭൂമി" പണ്ട് ഞങ്ങൾ പേടിച്ചു മുള്ളി ഒഴിവാക്കിയ നോവൽ ആണിത് എന്ന് റിപ്പോർട്ട് ചെയ്യാൻ കഴിയില്ലല്ലോ .

| സന്തോഷ് ടിഎൻ

അവാർഡ് മഹാസംഭവമൊന്നുമല്ലായിരിക്കും. പക്ഷെ എസ് ഹരീഷ്ൻ്റെ “മീശ” എന്ന നോവൽ വയലാർ അവാർഡിന് അർഹമാകുമ്പോൾ ; അതെ വാർത്താ സംഘികളെ പേടിച്ചോടി ഈ നോവൽ ഒഴിവാക്കിയ “മാതൃഭൂമി” അത് റിപ്പോർട്ട് ചെയ്യുമ്പോൾ ആണ് അത് മഹാസംഭവമാകുന്നത് .

അവാർഡ് തുകയെക്കുറിച്ചും ,കാനായികുഞ്ഞിരാമന്റെ ശിൽപ്പത്തെക്കുറിച്ചും ഒക്കെ വാചാലമാകുന്ന “മാതൃഭൂമി” പണ്ട് ഞങ്ങൾ പേടിച്ചു മുള്ളി ഒഴിവാക്കിയ നോവൽ ആണിത് എന്ന് റിപ്പോർട്ട് ചെയ്യാൻ കഴിയില്ലല്ലോ . വായനക്കാരന്‍റെ ആസ്വാദനനിലവാരത്തെ ,ചരിത്ര ബോധത്തെ ഭയക്കാതെ എഴുതുന്ന അപൂര്‍വ്വം എഴുത്തുകാരെ നമുക്കുള്ളൂ. അതിലൊരാള്‍ ഉറപ്പായും ഹരീഷ് ആണ് !

ഒരു വായനക്കാരൻ എന്ന നിലയിൽ എൻ്റെ തോന്നലിൽ ഹരീഷ്ൻ്റെ ഏറ്റവും ഗംഭീരമായ എഴുത്ത് ” മോദസ്ഥിതനായങ്ങു വസിപ്പൂ മല പോലെ ” എന്ന ഒരു ചെറുകഥയിലാണ് . ജാതിയെ മറികടന്നു എന്ന മട്ടില്‍ ഉള്ള മലയാള മധ്യവര്‍ഗ പുരോഗമന നാട്യങ്ങളില്‍ നുരഞ്ഞു പൊങ്ങുന്ന കാപട്യം നിറഞ്ഞ അശ്ലീലതകളെ ഒരു ജാതിയുടെയും പേര് പോലും പറയാതെ ഹരീഷ് പൊളിച്ചടുക്കുക്കിയത് അതിലാണ് .

ഇടിമിന്നല്‍ പോലെ ഒറ്റ നിമിഷം എരിഞ്ഞുതീരുന്ന ചില നിഷ്കളങ്കമായ പ്രകോപനങ്ങളില്‍ , ഒരുപക്ഷെ ആദ്യമായി ഈ കഥയില്‍ , കഥ വികസിക്കുന്നത് കഥാപാത്രങ്ങളില്‍ അല്ല ! വെളുത്തുള്ളി ഒഴിവാക്കുമ്പോള്‍ , ചോറ് “തിന്നുമ്പോള്‍ “, പപ്പടം ” വറുക്കുമ്പോള്‍ ” ,വണ്ടിയൊന്നു പാളുമ്പോള്‍ , പല്ല് തേച്ച് കഴുകി ബ്രഷ് മുണ്ടോട് ചേര്‍ത്ത് കുത്തി നിര്‍ത്തുമ്പോള്‍ , “ ആനേനെ അല്ല ,ആനെയെ എന്ന് പറയടി “ എന്ന് കളിയായി കാമിനിയുടെ ചെവിയില്‍ നുള്ളുമ്പോള്‍ കഥ , കവിത അല്ല കലാപം ആകുന്നത് ഇത്തരം ചില അലഷ്യമായ പ്രയോഗങ്ങളില്‍ ആണ്.

“ഒരു ദിവസം അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു കവി ഷാപ്പിൽ എത്തി അയാൾ കുടിച്ച് കൂത്താടി ഷാപ്പിൽ ബഹളമായി ഒടുവിൽ അയാൾ പറഞ്ഞു ഗുരുവിന്റെ ഫോട്ടോ ഇവിടെ വെക്കുന്നത് കള്ളിനും ഗുരുവിനും നാണക്കേടാണ് അപ്പോൾ തന്നെ ഫോട്ടോ അവിടുന്ന് മാറ്റി” ഗുരുവിന്റെ ചിത്രം നന്നായി നനഞ്ഞെങ്കിലും ,ദ്രവിച്ചു തുടങ്ങിയെങ്കിലും മുഖം നന്നായി വെക്തമാണ്

ബ്രാഹ്മണ സംഘി ആയില്ലെങ്കിൽ , നായർ സംഘിയെങ്കിലും ആകാൻ മുട്ടുകുത്തി നാരായണഗുരുവിൻ്റെ മുന്നിൽ “പ്രാർത്ഥിക്കുന്ന” ഈഴവ സംഘികൾ എങ്കിലും ” ആത്മോപദേശശതകം ” യാന്ത്രികമായി വായിക്കുന്ന കൂട്ടത്തിൽ ഇടക്ക് ഹരീഷ് നെയൊക്കെ വായിക്കണം

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...