9 March 2026

ട്രംപ് പ്രഖ്യാപിച്ച ‘ബോ‌ർഡ് ഓഫ് പീസിൽ’ നിന്നും ഇന്ത്യ വിട്ട് നിൽക്കണം; ഇടത് പാർട്ടികൾ

അന്തരാഷ്ട്ര സ്ഥാപനങ്ങളെ മറികടക്കാനുള്ള ട്രംപിൻ്റെ നീക്കത്തെ എതിർക്കണമെന്നും പ്രസ്താവന

ട്രംപ് പ്രഖ്യാപിച്ച ബോർഡ് ഓഫ് പീസിൽ ഇന്ത്യ അംഗമാകരുതെന്ന് ഇടത് പാർട്ടികളുടെ സംയുക്ത പ്രസ്താവന. ഐക്യരാഷ്ട്ര സഭയെ മറികടക്കാനും, ട്രംപിൻ്റെ നിയന്ത്രണത്തിൽ പുതിയ അന്താരാഷ്ട്ര ഘടന രൂപീകരിക്കാനുമാണ് ശ്രമം. ഗാസ സമാധാന ബോർഡ് എന്ന പേരിൽ നിലവിലെ അന്തരാഷ്ട്ര സ്ഥാപനങ്ങളെ മറികടക്കാനുള്ള ട്രംപിൻ്റെ നീക്കത്തെ എതിർക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.

പലസ്തീൻ ജനതയുടെ അവകാശങ്ങളെ മാനിക്കാതെ ഇന്ത്യ പങ്കെടുക്കുന്നത് വഞ്ചനയാകും. ഇന്ത്യൻ സർക്കാർ അത്തരം നിർദ്ദേശങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. യുഎസ് സാമ്രാജ്യത്വ ഭീഷണി നേരിടുന്ന പലസ്തീനെ പ്രതിരോധിക്കാൻ ദൃഢനിശ്ചയത്തോടെ നിലകൊള്ളണമെന്നും ഇടത് പാർട്ടികൾ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

ഗാസ പുനരധിവാസം എന്ന നിലയിൽ ട്രംപ് പ്രഖ്യാപിച്ചതായിരുന്നു ബോർഡ് ഓഫ് പീസ്. എന്നാൽ ഇത് ഐക്യരാഷ്ട്ര സഭയെ അട്ടമറിക്കാനുള്ള ശ്രമമാണ്. ഇതിനെതിരെ നിരവധി രാജ്യങ്ങൾ രം​ഗത്ത് വരുകയും ചെയ്തിരുന്നു. എക്യരാഷ്ട്ര സഭയ്ക്ക് ബ​ദലായി നടത്താനിരിക്കുന്ന സംവിധാനത്തിനെതിരെ ഫ്രാൻസും രംഗത്ത് വന്നിരുന്നു. ഇതിൽ ട്രംപിൻ്റെ തീരുവ ഭീഷണി ഉണ്ടുവുകയും അത് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു.

Share

More Stories

സോഷ്യല്‍ മീഡിയ ഉപയോഗം; കുട്ടികൾക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍

0
കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നിരോധനത്തിന് പകരം പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് ആലോചന. പുതിയ നിയമം പാര്‍ലമെന്റിൻ്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. ആന്ധ്രാപ്രദേശും കര്‍ണാടകയും കുട്ടികളുടെ...

ആഗോള എണ്ണ പ്രതിസന്ധി; അസംസ്കൃത എണ്ണ വില 115 ഡോളർ കടന്നു

0
പശ്ചിമേഷ്യയിൽ നടന്നു കൊണ്ടിരിക്കുന്ന സൈനിക സംഘർഷവും ഇറാനുമായുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും അന്താരാഷ്ട്ര ഊർജ്ജ വിപണിയിൽ അഭൂതപൂർവമായ ചാഞ്ചാട്ടത്തിന് കാരണമായി. അസംസ്കൃത എണ്ണ വില ബാരലിന് 115 ഡോളർ കവിഞ്ഞു. ഇത് ആഗോള വിതരണ...

മിഡിൽ ഈസ്റ്റ് യുദ്ധം; ഇറാനിൽ 1,332 പേരും ലെബനനിൽ 394 പേരും കൊല്ലപ്പെട്ടു

0
ഇസ്രായേലും അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഇപ്പോൾ രണ്ടാം ആഴ്‌ചയിലേക്ക് കടന്നിരിക്കുന്നു. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനിൽ ബോംബാക്രമണം നടത്തിയതോടെ ആരംഭിച്ച യുദ്ധം ഇപ്പോൾ മിഡിൽ ഈസ്റ്റിലുടനീളം വ്യാപിച്ചിരിക്കുന്നു. ഔദ്യോഗിക റിപ്പോർട്ടുകളും...

ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി

0
ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം മണ്ണിൽ നടന്ന ടൂർണമെന്റിൽ ഐതിഹാസിക വിജയമാണ് ടീം ഇന്ത്യ കാഴ്‌ചവെച്ചത്. ഈ ചരിത്ര നേട്ടത്തിൽ ടീമിനെയും മലയാളി...

മുജ്‌തബ ഖമേനിയുടെ സ്ഥാനാരോഹണത്തിൽ പ്രതികരിക്കാതെ ട്രംപ്

0
മുജ്‌തബ ഖമനയിയെ ഇറാന്‍റെ പരമോന്നത നേതാവായി തെരഞ്ഞെടുത്ത സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാത്തിരുന്ന് കാണാമെന്ന് മാത്രമായിരുന്നു ഇതുമായി ബന്ധപ്പെട്ട് ട്രംപ് പറഞ്ഞത്. ഒരു അഭിമുഖത്തില്‍ പങ്കെടുക്കവെ ആയിരുന്നു ട്രംപിൻ്റെ...

ഇറാൻ്റെ പരമോന്നത നേതാവ് ഇനി മോജ്‌തബ ഖമേനി

0
കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ മകൻ മോജ്‌തബ ഇറാൻ്റെ പുതിയ പരമോന്നത നേതാവ്. ഖമനയിയുടെ രണ്ടാമത്തെ മകനാണ് മോജ്‌തബ ഖമനയി. മോജ്‌തബ ഖമേനി ‘ഹൊജ്ജത്തുൽ ഇസ്ലാം’ എന്ന മധ്യനിര മതപദവിയിലാണ് നിലവിലുള്ളത്. ഇറാൻ്റെ...

Featured

More News