പാവങ്ങളെ സഹായിക്കാനായി മൂന്നാമതും ആകാശച്ചാട്ടം നടത്തി പുത്തുരാനച്ചൻ

സാമൂഹ്യ സേവനത്തിനു മുന്നില്‍ നില്‍ക്കാന്‍ പ്രായവും ആരോഗ്യാവസ്ഥയും ഒരു തടസവും അല്ലെന്നു ഓര്‍മ്മിപ്പിച്ചാണ് അച്ചൻ ആകാശത്തു നിന്നും ഭൂമിയിലേക്ക് എടുത്തു ചാടിയത്.

മനസ്സിലുള്ള ഭയത്തെ അവേശമക്കി മാറ്റി മൂന്നമതും ആകാശച്ചാട്ടം നടത്തിയിരിക്കുകയാണ് അംഗപരിമിതനായ ഫ. ജോർജ് എ. പുത്തൂർ. ബ്രട്ടിഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നേതവൻ സ്കൈ ഡ്രൈവിങ്ങ് ക്യാമ്പിൽ നടത്തിയ ആകാശച്ചാട്ടത്തിൽ പുത്തൂരനച്ചൻ ഉൾപ്പടെ പതിനഞ്ചുപേരാണ് പങ്കെടുത്ത് .

തുടർച്ചയായി ഇത് മൂന്നാം തവണയാണ് പൂത്തുരാനച്ചൻ ആകാശച്ചാട്ടം നടത്തിയത്. പതിമൂവയിരമടി ഉയരത്തിൽ നിന്നും സഹായിയുടെ ഒപ്പം കൈപിടിച്ചു ചാടിയപ്പോൾ മലയാളികൾക്കും അഭിമാനമായി കടപ്പനയിലെ കൊച്ചറ സ്വദേശിയായ പൂത്തുരാനച്ചൻ.

ധൈര്യം സംഭരിച്ച് ആകാശച്ചാട്ടത്തിനുള്ള വസ്ത്രമണിഞ്ഞ് വിമാനത്തിൽ കയറിയെങ്കിലും അതിൽ നിന്നും എടുത്ത് ചാടിയപ്പോൾ അച്ചൻ ഉൾപ്പടെ എല്ലവരും ആദ്യം ഭയപ്പെട്ടു എന്നാൽ മേഘങ്ങൾക്കിടയിലൂടെ പറന്നിറങ്ങിയ അനുഭവം വളരെ സന്തോഷത്തോടെയാണ് എല്ലവരും പങ്കുവെച്ചത്..

ലണ്ടനിലെ സെന്റ് മേരീസ് ഡെറിസ്വുഡ് ആശ്രമത്തിലെ അസിസ്റ്റന്റ് റെക്ടര്‍ കൂടിയായ അദ്ദേഹം സ്‌കൈ ഡൈവിങ് പോലെ മനസും ശരീരവും ദൈവത്തിനു മുന്നില്‍ സമര്‍പ്പിച്ചു ചെയ്യാന്‍ കഴിയുന്ന മറ്റൊരു സാഹസിക കര്‍മം ഉണ്ടെന്നു കരുതുന്നില്ല. കാരണം അത്രയും അപകടം മുന്നില്‍ കണ്ടാണ് ഓരോ സ്‌കൈ ഡൈവറും ആകാശ ചാട്ടത്തിനു തയ്യാറാവുന്നത്.

മൂന്നു വട്ടം ചാടിയ പുരോഹിതന്‍ ജോര്‍ജ് പുത്തൂരാനച്ചൻ ധീരതയുടെ മാത്രം പ്രതീകമായി ഒതുങ്ങുകയല്ല, സാമൂഹ്യ സേവനത്തിനു മുന്നില്‍ നില്‍ക്കാന്‍ പ്രായവും ആരോഗ്യാവസ്ഥയും ഒരു തടസവും അല്ലെന്നു ഓര്‍മ്മിപ്പിച്ചാണ് അച്ചൻ ആകാശത്തു നിന്നും ഭൂമിയിലേക്ക് എടുത്തു ചാടിയത്.

എന്നാല്‍ അല്‍പം പ്രായമായവര്‍ ശാരീരിക ദൗര്‍ബല്യങ്ങള്‍ പോലും മറന്നു മറ്റുള്ളവരുടെ ജീവിതത്തിലേക്ക് പ്രകാശമാകാന്‍ ഇതിനു തയ്യാറാകുമ്പോള്‍ അതിനെ വാക്കുകള്‍ കൊണ്ടൊന്നും വിശേഷിപ്പിക്കാനാകില്ല. റിസ്‌കും സമ്മര്‍ദവും അത്ര വലുതുമാണ്. ആ നിലയില്‍ ചിന്തിക്കുമ്പോള്‍ ചാരിറ്റിക്കു വേണ്ടി ചാടാനൊരുങ്ങുന്ന ഓരോ സ്‌കൈ ഡൈവറും ഏറ്റെടുക്കുന്നത് തന്റെ ജീവിത കാലത്തെ ഏറ്റവും നന്മയുള്ള പ്രവര്‍ത്തി കൂടിയാണ് .

മാത്രമല്ല തന്റെ ഈ തീരുമാനത്തിന് ഏറ്റവും ശക്തമായ താങ്ങായി മാറുന്നത് ഒരു ബൈബിള്‍ വചനം കൂടിയാണ് എന്നും ഫാ. പുത്തൂരാന്‍ പറയുന്നു. ‘’എന്റെ ഏറ്റവും എളിയ സഹോദരങ്ങളില്‍ ഒരാള്‍ക്ക് വേണ്ടി നിങ്ങള്‍ ഇത് ചെയ്യുമ്പോള്‍ എനിക്ക് വേണ്ടി തന്നെയാണ് ഇത് ചെയ്യുന്നത് ‘’ എന്ന സുവിശേഷ വാക്യവും ഈ നന്മയ്ക്കുള്ള സാധൂകരണമാണ്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി പ്രതിരോധിക്കുമെന്ന് ജോയിന്റ് കൗൺസിൽ ചെയർമാൻ നരേഷ്‌കുമാർ കുന്നിയൂരും ജനറൽ സെക്രട്ടറി എസ്.സജീവും അറിയിച്ചു. പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേൽക്കുന്നതിന് മുമ്പ് തന്നെ കോൺഗ്രസ് അനുകൂല സർവീസ് സംഘടനയുടെ നേതാക്കൾ എഴുതി നൽകുന്നതിന് അനുസരിച്ച്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...