‘എഐ ഉപയോഗിച്ചുള്ള വ്യാജ ഉള്ളടക്കങ്ങളുടെ നിർമാണവും പ്രചാരണവും ഗുരുതര കുറ്റം’: യുഎഇ സൈബർ സുരക്ഷാ കൗൺസിൽ

ഡിജിറ്റൽ ഉള്ളടക്കം പങ്കുവെക്കുന്നതിന് മുമ്പ് അതിൻ്റെ ഉറവിടവും ആധികാരികതയും ഉറപ്പാക്കണമെന്ന് പൊതുജനങ്ങളോട് അധികൃതർ

ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസ് (എഐ) സാങ്കേതിക വിദ്യയുടെ ദുരുപയോഗത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി യുഎഇ സൈബർ സുരക്ഷാ കൗൺസിൽ രംഗത്തെത്തി. തെറ്റായ ഉള്ളടക്കങ്ങൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഗുരുതരമായ കുറ്റകരമായ നടപടിയാണെന്ന് കൗൺസിൽ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

എഐ സാങ്കേതികവിദ്യയുടെ ദുരുപയോഗം വ്യാപകമായ സാഹചര്യത്തിലാണ് സൈബർ സുരക്ഷാ കൗൺസിലിൻ്റെ മുന്നറിയിപ്പ്. ഇത്തരം പ്രവർത്തനങ്ങൾ വലിയ സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി.

ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് ദ്രുതഗതിയിലുള്ള വീഡിയോകൾ, ചിത്രങ്ങൾ, ഓഡിയോ റെക്കോർഡിംഗുകൾ എന്നിവ യഥാർത്ഥമെന്നു തോന്നിപ്പിക്കുന്ന രീതിയിൽ നിർമ്മിക്കാൻ സാധിക്കുന്നതിനാൽ, ഇത് പലരും ദുരുപയോഗം ചെയ്യുന്നുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.ഇത്തരം വ്യാജ കണ്ടന്റുകൾ ഉപയോഗിച്ചുള്ള സൈബർ തട്ടിപ്പുകൾ വർധിക്കുന്നതായാണ് സൈബർ സുരക്ഷാ കൗൺസിലിൻ്റെ കണ്ടെത്തൽ.

വ്യക്തിഗത വിവരങ്ങൾ കൈക്കലാക്കുന്നതിനും സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നതിനും എഐ സാങ്കേതികവിദ്യ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായ വിവരങ്ങളോ ഉൾപ്പെട്ട ഡിജിറ്റൽ ഉള്ളടക്കം സൃഷ്‌ടിക്കുന്നതും പ്രചരിപ്പിക്കുന്നതും ഗുരുതരമായ കുറ്റമാണെന്നും സൈബർ സുരക്ഷാ കൗൺസിൽ ആവർത്തിച്ചു വ്യക്തമാക്കി. ഡിജിറ്റൽ ഉള്ളടക്കം പങ്കുവെക്കുന്നതിന് മുമ്പ് അതിൻ്റെ ഉറവിടവും ആധികാരികതയും ഉറപ്പാക്കണമെന്ന് പൊതുജനങ്ങളോട് അധികൃതർ ആവശ്യപ്പെട്ടു. തെറ്റിദ്ധരിപ്പിക്കുന്ന കണ്ടന്റുകൾ പ്രചരിപ്പിക്കുന്നതും നിയമപരമായി കുറ്റകരമാണ്.

ദേശീയ സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഉയർന്നുവരുന്ന ഓൺലൈൻ ഭീഷണികളിൽ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ ജാഗ്രത നിർണായകമാണെന്ന് കൗൺസിൽ വ്യക്തമാക്കി. യുഎഇ-യിൽ സമൂഹ മാധ്യമങ്ങൾ നിരീക്ഷിക്കുന്നതിന് ശക്തമായ സംവിധാനങ്ങൾ നിലവിലുണ്ടെന്നും, പോസ്റ്റുകൾക്ക് താഴെ വരുന്ന കമന്റുകൾ പോലും സൂക്ഷ്‌മ പരിശോധനക്ക്‌ വിധേയമാക്കുന്നുണ്ടെന്നും സൈബർ സുരക്ഷാ കൗൺസിൽ വ്യക്തമാക്കി.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റ് കൊല്ലപ്പെട്ടു. പിഎ ചന്ദ്രനാഥ് ആണ് കൊല്ലപ്പെട്ടത്. ചന്ദ്രനാഥ് റാഥിനെ മധ്യംഗ്രാമിൽ ബുധനാഴ്‌ച രാത്രി വെടിവച്ചു കൊലപ്പെടുത്തി എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോ‍ർട്ട് ചെയ്യുന്നത്. നോർത്ത് 24 പാർഗനസിൽ ആണ് സംഭവം. ബിജെപി...

Keep exploring...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

More News

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അതൃപ്തി തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...