നരബലി; കേരളത്തിലെ യുവജന സംഘടനകൾ എന്ത് ചെയ്തു?

ഏറ്റവും കൂടുതൽ യൂത്ത് പോപ്പുലേഷനുള്ള ഒരു രാജ്യത്തെ സംസ്ഥാനമെന്ന നിലയിൽ യുവജന സംഘടനകൾക്കാണ് അതിനെതിരെ കാര്യക്ഷമമായി ഇടപെടൽ സാധ്യമാകുക.

| ശ്രീകാന്ത് പികെ

കേരളത്തിൽ കേട്ടു കേൾവിയില്ലാത്ത തരം നരബലി എന്ന ഞെട്ടിപ്പിക്കുന്ന ഒരു സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞു. മാധ്യമങ്ങൾ ഇപ്പോഴും തുടർ ചർച്ചകൾ നടത്തി കൊണ്ടിരിക്കുന്നുണ്ട്. നല്ല കാര്യം. സാമൂഹ്യ ഉത്തരവാദിത്വമുള്ള സംഘടന എന്ന നിലയിൽ കേരളത്തിലെ യുവജന സംഘടനകൾ എന്നിട്ട് എന്ത് ചെയ്തു.

‘Be scientific, Be Human ; Lets talk’ ,എന്ന മുദ്രാവാക്യത്തോടെ ഒക്ടോബർ – നവംബർ മാസങ്ങളിൽ സംസ്ഥാനത്തെ രണ്ടായിരം കേന്ദ്രങ്ങളിൽ DYFI ശാസ്ത്ര സംവാദം നടത്തുകയാണ്. അതിന്റെ കൂടെ കുട്ടികളിലും യുവാക്കളിലും ശാസ്ത്രം ചിന്ത വളർത്തുക എന്ന ലക്ഷ്യത്തോടെ മേഖലാ അടിസ്ഥാനത്തിൽ ശാസ്ത്ര ക്ലബുകളും രൂപീകരിക്കും. സംസ്ഥാന സെക്രട്ടറി വി കെ സനോജാണ് അന്ധവിശ്വാസ വിഷയവുമായി ബന്ധപ്പെട്ട് ചാനൽ ചർച്ചയിൽ ഇന്നലെ വ്യക്തമാക്കിയത്.

യൂത്ത് കോൺഗ്രസിന്റെ വെരിഫൈഡ് പേജിൽ പോയി നോക്കി. ഒടുവിൽ ഹനുമാനും ശ്രീരാമനും നടുവിൽ രാഹുൽ നടക്കുന്നതിൽ തുടങ്ങി ആദ്യത്തെ അമ്പത് പോസ്റ്റുകളെങ്കിലും രാഹുൽ ഗാന്ധിയുടെ യാത്രയിലെ വിവിധ ഫോട്ടോകളും ലൈവും. ഇവരീ വിഷയം അറിഞ്ഞിട്ടില്ലേ, നരബലിയുമായി ബന്ധപ്പെട്ട് എന്തേലും ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് വല്ലതും കാണുമോ എന്നറിയാൻ വീണ്ടും താഴേക്ക് നോക്കിയപ്പോൾ ഒരു പോസ്റ്റ് കണ്ടു. മുരുകൻ കാട്ടക്കടയുടെ മനുഷ്യനാകണം എന്ന കവിത ട്രോൾ ചെയ്ത് അടിയിൽ സഖാവ് ഭഗവൽ സിംഗ് എന്നെഴുതി വച്ചിട്ടുണ്ട്.

അതാണ് ഈ വിഷയത്തിൽ യൂത്ത് കോൺഗ്രസിനെ കൊണ്ട് സാധിക്കുന്ന ആകെ കാര്യം. സംസ്ഥാന പ്രസിഡന്റിന്റേയും ജനറൽ സെക്രട്ടറിയുടേയും പേജിൽ പോയി നോക്കി. രാഹുൽ ഗാന്ധിയുടെ ഫോട്ടോ ഷൂട്ട് അല്ലാതെ വേറെ ഒന്നുമില്ല.

മുസ്ലീം യൂത്ത് ലീഗിന്റെ വെരിഫൈഡ് പേജിൽ പോയി നോക്കി. മണ്ഡലം അടിസ്ഥാനത്തിൽ കെ.എം.സി.സി കമ്മറ്റി തെരഞ്ഞെടുപ്പിന്റെ സകല പോസ്റ്ററുകളുമുണ്ട്, അവർ ഈ നിമിഷം വരെ നരബലി എന്നൊരു സംഭവം അറിഞ്ഞിട്ടു കൂടിയില്ല.

നോക്കൂ, സമൂഹത്തിൽ ആഴത്തിൽ ബാധിച്ച സാംസ്‌കാരിക വലത് വൽക്കരണത്തിന്റെ ബാക്കിയാണ് നരബലി അടക്കമുള്ള സംഭവങ്ങളും അനാചാരങ്ങളും. ഏറ്റവും കൂടുതൽ യൂത്ത് പോപ്പുലേഷനുള്ള ഒരു രാജ്യത്തെ സംസ്ഥാനമെന്ന നിലയിൽ യുവജന സംഘടനകൾക്കാണ് അതിനെതിരെ കാര്യക്ഷമമായി ഇടപെടൽ സാധ്യമാകുക. ഈ കേരളത്തിൽ DYFI അല്ലാതെ മറ്റ് യുവജന സംഘടനകൾ പ്രതിപക്ഷ സംഘടനകൾ ആയിട്ട് പോലും എന്താണ് ചെയ്യുന്നത്?ശബരിമല വിവാദ കാലത്ത് ആചാര സംരക്ഷണത്തിനായി ഇടതു പക്ഷത്തിനെതിരെ വീടുകൾ കയറി ക്യാമ്പയിൻ ചെയ്തവരാണ് ഇതേ സംഘടനകൾ.

തങ്ങളുടെ പിതൃ സംഘടനകളുടെ വാലായി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ട് മാത്രം പ്രവർത്തിക്കുന്ന ഇത്തരം സംഘടനാ നേതാക്കളോട് എന്തിനാണ് നിങ്ങളീ നാട്ടിൽ പ്രവർത്തിക്കുന്നതെന്ന് അന്തി ചർച്ചക്കാർ ഒരിക്കലെങ്കിലും ചോദിക്കുമോ.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...