ബജറ്റിലെ ‘അപൂർവ’ പ്രഖ്യാപനം; എന്താണ് റെയർ എർത്ത് മിനറൽ കോറിഡോർ?

കേന്ദ്ര ബജറ്റിലും, കേരള ബജറ്റിലും, ഒരു പോലെ പരാമർശിച്ചിരിക്കുന്ന 'അപൂർവ ധാതു ഇടനാഴി' പ്രഖ്യാപനം

- Advertisement -
- Advertisement -

ഇന്ത്യ ചൈനയെ അപൂർവ ഭൂമി ഖനനത്തിനായി ആശ്രയിക്കുന്നത് കുറക്കുന്നതിനുള്ള ഒരു വലിയ ചുവടുവെപ്പായി നാല് സംസ്ഥാനങ്ങളിൽ ധാതുക്കൾക്കായി പ്രത്യേക ഇടനാഴികൾ സ്ഥാപിക്കുമെന്നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചത്. ഖനനം, സംസ്കരണം, ഗവേഷണം, ഉൽപ്പാദനം എന്നീ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ധാതു സമ്പന്നമായ ഒഡീഷ, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ ‘ ഇടനാഴികൾ ‘ സ്ഥാപിക്കുന്നതിലൂടെ ആർക്കാണ് നേട്ടമുണ്ടാകുക?

കുത്തക ചൈനക്ക്

ആഗോള ഖനി ഉൽപ്പാദനത്തിൻ്റെ ഏകദേശം 60% ഉം സംസ്കരിച്ച ഉൽപ്പാദനത്തിൻ്റെയും അപൂർവ ധാതു ഉൽപ്പാദനത്തിൻ്റെയും ഏകദേശം 90% ഉം ചൈനയാണ് നിയന്ത്രിക്കുന്നത്. ലോകമെമ്പാടുമുള്ള രാജ്യങ്ങൾ ചൈനയെയാണ് അപൂർവ ധാതുക്കൾക്കായി ആശ്രയിക്കുന്നത്. ചൈന കയറ്റുമതി നിയന്ത്രണ നയങ്ങളിൽ മാറ്റങ്ങൾ വരുത്തുമ്പോൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ അത് ഉത്പാദനത്തെ നേരിട്ട് ബാധിക്കുന്നുണ്ട്. ഉദാഹരണത്തിന് ഈ വർഷം ആദ്യം മുതൽ ചൈന വെള്ളി കയറ്റുമതി നിരോധിച്ചതോടെ, ആഗോള തലത്തിൽ വെള്ളിക്ക് കുത്തനെ വില ഉയരാൻ തുടങ്ങി.

നിർമിത ബുദ്ധി, സെമി കണ്ടക്ടറുകൾ, ഇലെക്ട്രോണിൿ വെഹിക്കിൾസ് തുടങ്ങിയ കാര്യങ്ങൾക്കെല്ലാം ഒഴിച്ച് നിർത്താൻ ആകാത്ത അപൂർവ ധാതുശേഖരത്തിൻ്റെ ഉൽപ്പാദനം ഇന്ത്യ കൂട്ടിയാൽ മാത്രമേ ചൈന പോലുള്ള രാജ്യങ്ങളെ അസംസ്കൃത വസ്‌തുക്കൾക്കായി, സ്ഥിരമായി ആശ്രയിക്കുന്നത് നിർത്താനാകൂ. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ‘ആത്മനിർഭർ ഭാരത്’ എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു ചവിട്ടുപടിയായി ഇതിനെ കാണാം എന്ന് ധനമന്ത്രി പറഞ്ഞത് ഇവിടെ കൂട്ടി വായിക്കാം.

ഇതിൻ്റെ കൂടെ തന്നെ ‘ഇന്ത്യ സെമികണ്ടക്ടർ മിഷൻ 2.0’ യുടെ ഭാഗമായി സെമി കണ്ടക്ടറുകൾക്കായി 40,000 കോടി രൂപയുടെ വിഹിതവും ധനമന്ത്രി പ്രഖ്യാപിച്ചു. കൃത്രിമ ബുദ്ധിയുടെ യുഗത്തിൽ മേഖലയിലെ വ്യവസായങ്ങൾ പരിപോഷിപ്പിക്കുന്നതിനായി ഇന്ത്യ എടുത്ത ഒരു തന്ത്രപരമായ നടപടിയായി ഇതിനെ കാണാം.

കേരളത്തിന് എന്ത് ലഭിക്കും?

വിഴിഞ്ഞം തുറമുഖത്തെയും, ചവറയെയും ബന്ധിപ്പിക്കുന്ന ‘റെയർ എർത് കോറിഡോർ’ കേരളത്തെ ഒരു ‘മാഗ്നെറ്റ്’ ഹബാക്കുമെന്ന പ്രഖ്യാപനം കേരള ബജറ്റിലുമുണ്ട്. 42000 കോടി രൂപയുടെ നിക്ഷേപം ഇത് ആകർഷിക്കുമെന്ന പരാമർശവും കേരള ബജറ്റിലുമുണ്ട്. ഇതിലൂടെ 50000 പേർക്ക് ജോലി ലഭിക്കുമെന്ന പ്രതീക്ഷയും കേരള ബജറ്റ് പങ്കുവെക്കുന്നു. KMML, KELTRON, NFTDC ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിക്ക് 100 കോടി രൂപയും കേരള ബജറ്റിൽ നീക്കി വെച്ചിട്ടുണ്ട്.

അപൂർവ ഭൗമ മൂലകങ്ങളുടെ (തോറിയം, സ്‌കാൻഡിയം, മോണസൈറ്റ് പോലുള്ളവ) ഖനനം, ദുർബലമായ തീരദേശ ആവാസ വ്യവസ്ഥയെയും സമുദ്ര ജൈവ വൈവിധ്യത്തെയും ദോഷകരമായി ബാധിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. വർദ്ധിച്ചുവരുന്ന ഖനന പ്രവർത്തനങ്ങൾ റേഡിയേഷൻ സാധ്യത കൂട്ടുമോ എന്ന ആശങ്ക തീരദേശ ജനതക്കുണ്ട്. ഖനനവും വികസനവും പ്രാദേശിക മത്സ്യബന്ധന വ്യവസായത്തെയും പരമ്പരാഗത ഉപജീവന മാർഗങ്ങളെയും ബാധിക്കുമെന്ന പേടിയും ശക്തമാണ്.

രണ്ട് ബജറ്റിലും ഇടം

കേന്ദ്ര ബജറ്റിലും, കേരള ബജറ്റിലും, ഒരു പോലെ പരാമർശിച്ചിരിക്കുന്ന ‘അപൂർവ ധാതു ഇടനാഴി’ പ്രഖ്യാപനം, ബജറ്റുകളുടെ ചരിത്രമെടുത്ത് നോക്കിയാൽ ഒരു അപൂർവതയായി കാണാം. രണ്ടു ദിവസത്തിൻ്റെ ഇടവേളയിൽ രണ്ടു ബജറ്റുകളിലും സ്ഥാനം പിടിച്ച ‘ഇടനാഴി’ യുടെ പ്രാധാന്യം കൃത്രിമ ബുദ്ധിയുടെ കാലഘട്ടത്തിൽ ഇന്ത്യ നടത്തുന്ന വലിയ കാൽവെപ്പായിരിക്കും.

പ്രധാന വ്യാവസായിക, തുറമുഖ സ്ഥലങ്ങളെ- പ്രത്യേകിച്ച് വിഴിഞ്ഞം, ചവറ, കൊച്ചി എന്നിവയെ- ബന്ധിപ്പിക്കുന്നതിലൂടെ, കേരളത്തിൻ്റെ അതുല്യമായ തീരദേശ ധാതു സമ്പത്ത് പ്രയോജനപ്പെടുത്തുക എന്ന ഇടനാഴിയുടെ ലക്ഷ്യത്തിലേക്ക് അത്ര ദൂരമില്ല എന്നാണ് രണ്ടു ബജറ്റുകളിലും ഇടംപിടിച്ചതിനാൽ മനസിലാക്കേണ്ടത്.

വ്യാവസായിക വികസനത്തിനായുള്ള സംസ്ഥാനത്തിൻ്റെ ആഗ്രഹവും പരിസ്ഥിതി ലോല മേഖലകളെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയും തമ്മിൽ ഇതിൽ ഒരു സംഘർഷമുണ്ട്. ഇത് നിയമപരമായ വെല്ലുവിളികളും ഉയർത്തുന്നു. ഖനന അവകാശങ്ങളെ ചൊല്ലി കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് ഇത് നയിക്കുമോ എന്ന ആശങ്കയും ശക്തമാണ്. അതുപോലെ തന്നെ ‘കേന്ദ്ര ഇടനാഴിയിലൂടെ’ കുത്തക വ്യവസായികൾ നുഴഞ്ഞു കയറുമോ എന്ന ആശങ്കയും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ തീരത്തെ സിവിലിയൻ പ്രദേശങ്ങൾ ആക്രമിച്ചും അമേരിക്ക വെടിനിർത്തൽ ലംഘിച്ചുവെന്ന് ഇറാൻ ആരോപിച്ചു. "പ്രകോപനം ഇല്ലാതെയുള്ള ഇറാനിയൻ ആക്രമണങ്ങൾ" തങ്ങളുടെ സൈന്യം തടഞ്ഞുവെന്നും "സ്വയം പ്രതിരോധ ആക്രമണങ്ങൾ" നടത്തിയെന്നും യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) പറഞ്ഞു. അതേസമയം,...

Keep exploring...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

More News

‘മിച്ചൽ മാർഷിൻ്റെ ചരിത്ര പ്രകടനം’; എൽ.എസ്.ജിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി

2026 -ലെ ഐപിഎൽ 50-ാം മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ഓപ്പണർ മിച്ചൽ മാർഷ് കൊടുങ്കാറ്റുള്ള ഇന്നിംഗ്‌സ് കളിച്ചുകൊണ്ട്...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

ക്ഷേത്രത്തിലും സൈനിക ക്യാമ്പിലും ആക്രമണം നടത്താൻ ഐഎസ്‌ഐ ബന്ധമുള്ള ഘടകത്തിന് പദ്ധതി, അന്വേഷണം തുടങ്ങി

ഷഹ്‌സാദ് ഭട്ടി മൊഡ്യൂളുമായി ബന്ധമുള്ള പ്രവർത്തകർ വഴി ഡൽഹിയിലെ ഒരു ചരിത്ര പ്രസിദ്ധ ക്ഷേത്രം, ഡൽഹി- സോണിപത് ഹൈവേയിലെ...

ബേപ്പൂരിൽ അൻവർ- ആർ.എസ്.എസ് ഡീൽ?; ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചു, വിവരങ്ങൾ പുറത്ത്

ബേപ്പൂർ മണ്ഡലത്തിൽ പിവി അൻവറും ആർഎസ്എസും തമ്മിൽ വോട്ട് കച്ചവടം നടന്നെന്ന വിശദാംശങ്ങൾ പുറത്തുവന്നു. ബിജെപിയുടെ വോട്ടുകൾ വ്യാപകമായി...

തമിഴ്‌നാട്ടിൽ DMKയും AIADMKയും കൈകോർത്തേക്കും എന്ന് അഭ്യൂഹം

ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെയോ എഐഎഡിഎംകെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉയര്‍ത്തിയാല്‍ തമിഴക വെട്രി കഴകത്തിൻ്റെ 108 എംഎല്‍എമാരും രാജിവെക്കുമെന്ന്...

‘കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച”; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. ‘ദി ന്യൂ ഇന്ത്യന്‍...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...