Warning: Cannot modify header information - headers already sent in /home1/nalamida/public_html/wp-content/plugins/gtranslate/gtranslate.php on line 90
‘കേരളത്തിൽ മാത്രമാണ് കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്, ഈ നിയമസഭാ തിരഞ്ഞെടുപ്പോടെ അത് അവസാനിക്കുമെന്ന്’ അമിത് ഷാ; കോമഡിയെന്ന് സോഷ്യൽ മീഡിയ | Nalamidam
16 November 2026
Home News National ‘കേരളത്തിൽ മാത്രമാണ് കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്, ഈ നിയമസഭാ തിരഞ്ഞെടുപ്പോടെ അത് അവസാനിക്കുമെന്ന്’ അമിത് ഷാ;...

‘കേരളത്തിൽ മാത്രമാണ് കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്, ഈ നിയമസഭാ തിരഞ്ഞെടുപ്പോടെ അത് അവസാനിക്കുമെന്ന്’ അമിത് ഷാ; കോമഡിയെന്ന് സോഷ്യൽ മീഡിയ

കമ്മ്യൂണിസത്തെ തുടച്ചു നീക്കാൻ തിരുവനന്തപുരത്ത് ജനങ്ങൾ തുടക്കമിട്ടു

270

നിയമസഭാ തിരഞ്ഞെടുപ്പോടെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിൽ മാത്രം ആണ് കമ്മ്യൂണിസ്റ്റ് ഭരണം അവശേഷിക്കുന്നത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ അത് അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ സോഷ്യൽ മീഡിയ ട്രോൾ ഇക്കൊല്ലത്തെ ഏറ്റവും പുതിയ കോമഡി ആണെന്നാണ്.

ജനങ്ങൾ അത് നടപ്പിലാക്കും. ത്രിപുരയിലും ബംഗാളിലും കമ്മ്യൂണിസം അവസാനിച്ചു. കമ്മ്യൂണിസത്തെ തുടച്ചു നീക്കാൻ തിരുവനന്തപുരത്ത് ജനങ്ങൾ തുടക്കമിട്ടു. ഛത്തീസ്ഗഡ് ജനത തങ്ങൾക്കും തങ്ങളുടെ ആശയത്തിനും പൂർണ പിന്തുണ നൽകുന്നു. ഛത്തീസ്ഗഡിനെ ചുവന്ന ഭീകരതയിൽ നിന്ന് മുക്തമാക്കുമെന്നും അമിത് ഷാ പറഞ്ഞു.

ഛത്തീസ്ഗഢ് സർക്കാർ ഉദ്യോഗസ്ഥരുമായി ആഭ്യന്തര മന്ത്രി അമിത് ഷാ അവലോകന യോഗം ചേർന്നു. സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം,മാവോയിസ്റ്റ് സാമ്പത്തിക ശൃംഖല ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ എന്നിവ ചർച്ച ആയി. മാർച്ച്‌ 31 ഓടെ രാജ്യം നക്‌സൽ മുക്തമാകുമെന്ന് അമിത് ഷാ വ്യക്തമാക്കി. -വാർത്തയിൽ ഉപയോഗിച്ചിരിക്കുന്നത് പ്രതിനിധാന ചിത്രം മാത്രമാണ്.