7 March 2026

വൈഭവ് ഗാന്ധി വധക്കേസ്; ലോറൻസ് ബിഷ്ണോയി സംഘത്തിലെ അഞ്ചുപേർ പിടിയിൽ

ഒരാൾക്ക് കാലിൽ വെടിയേറ്റ് പരുക്കേറ്റു കീഴടങ്ങി ഒപ്പം മറ്റ് നാലുപേരെയും പിടികൂടുകയായിരുന്നു

വടക്കൻ ദില്ലിയിലെ ബവാന വ്യവസായ മേഖലയിലെ 35-കാരനായ ബിസിനസുകാരൻ വൈഭവ് ഗാന്ധിയെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ അഞ്ച് അംഗങ്ങളെ അറസ്റ്റ് ചെയ്‌തതായി റിപ്പോർട്ട്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ പിൻതുടർന്നത്.

സംശയം തോന്നി ചോദ്യം ചെയ്യുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ പൊലീസിന് നേരെ വെടിയുതിർക്കുകയും സ്വയംരക്ഷക്കായി പോലീസ് തിരിച്ചു വെടിവെക്കുകയും ചെയ്‌തതായി അധികൃതർ വ്യക്തമാക്കി. ഒരാൾക്ക് കാലിൽ വെടിയേറ്റ് പരുക്കേറ്റു കീഴടങ്ങി ഒപ്പം മറ്റ് നാലുപേരെയും പിടികൂടുകയായിരുന്നു.

ഫെബ്രുവരി 9ന് ഉച്ചയ്ക്ക് 12.50ഓടെ ഡി.എസ്.ഐ.ഡി.സി വ്യവസായ മേഖലയിലെ സെക്ടർ 4-ലുള്ള ഫാക്ടറിക്ക് സമീപമാണ് സംഭവം നടന്നത്. പ്ലാസ്റ്റിക് ഗ്രാന്യൂൾസ് നിർമ്മാതാവായ വൈഭവ് ഗാന്ധിയെ മോട്ടോർ സൈക്കിളുകളിൽ എത്തിയ നാലംഗ സംഘം പിന്തുടർന്ന് നിരവധി തവണ വെടിവെച്ചതായി അന്വേഷണ സംഘം പറഞ്ഞു. ഇരയുടെ കാറിൻ്റെ താക്കോൽ തട്ടിയെടുക്കാൻ ശ്രമിക്കുകയും ഓപ്പം ലാപ്ടോപ്പ് ബാഗ് പിടിച്ചുവാങ്ങുകയും ചെയ്‌തതായും പൊലീസ് പറഞ്ഞു.

വെടിയുണ്ടകളിൽ ഒന്ന് താടിയിൽ തുളച്ചു കയറിയതിനെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ ഗാന്ധിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവശേഷം കാറിൽ നിന്ന് ഏകദേശം ഒരു കോടി രൂപ പൊലീസ് കണ്ടെടുത്തിരുന്നു.

കൊലപാതകത്തിന് പിന്നാലെ ലോറൻസ് ബിഷ്‌ണോയി സംഘം സോഷ്യൽ മീഡിയയിൽ ഉത്തരവാദിത്തം ഏറ്റെടുത്തതായി പൊലീസ് അറിയിച്ചു. രൺദീപ് മാലിക് അനിൽ പണ്ഡിറ്റ് എന്ന അക്കൗണ്ടിലൂടെ പുറത്തുവന്ന പോസ്റ്റിൽ വിവിധ ഗുണ്ടാസംഘങ്ങളുടെ പേരിൽ ആക്രമണം നടത്തിയതാണെന്ന് അവകാശപ്പെട്ടിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുക ആണെന്നും മറ്റ് ബന്ധങ്ങൾ പരിശോധിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Share

More Stories

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം; കർശന നിർദേശം നൽകി എംബസി

0
ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. അയൽരാജ്യങ്ങൾ വഴി ആളുകളെ ഒഴിപ്പിക്കാനാണ് നീക്കം. അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികൾ വഴി കരമാർഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. തെഹ്റാനിലെ ഇന്ത്യൻ എംബസി വിദ്യാർഥികളെ സുരക്ഷിത...

‘രാഹുൽ സൈക്കോപാത്ത്, പലവട്ടം ബലാത്സം​ഗം ചെയ്‌തു’; അതിജീവിത സുപ്രീം കോടതിയിൽ

0
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. രാഹുലിൻ്റ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ 'സൈക്കോപാത്ത്' എന്നും ജാമ്യം നൽകിയത് തൻ്റ ജീവന് ഭീഷണിയാണെന്നും അതിജീവിത...

Featured

More News