10 March 2026

‘വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവം’; നിയമപരമായി മുന്നോട്ട് പോകും: ഉഷയുടെ മകന്‍

ഡോക്ടറുടെ വീട്ടില്‍ എത്തി കണ്ട് പൈസ നല്‍കിയിരുന്നു

വണ്ടാനം മെഡിക്കല്‍ കോളേജില്‍ അഞ്ചു വര്‍ഷം മുമ്പ് ശസ്ത്രക്രിയ നടത്തിയ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഉഷ ജോസഫിൻ്റെ മകന്‍. അമ്മ നേരിട്ടത് ഗുരുതരമായ വേദനയെന്ന് മകന്‍ ഷിബിന്‍ പറഞ്ഞു. ശാസ്ത്രക്രിയ ഇന്ന് തന്നെ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും കത്രികയുടെ പൊസിഷന്‍ കണ്ടെത്തിയ ശേഷം ശാസ്ത്രക്രിയ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അമ്മയുടെ ശാസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ വീട്ടില്‍ എത്തി കണ്ട് പൈസ നല്‍കിയിരുന്നു എന്നും ഇനി സര്‍ക്കാര്‍ ആശുപത്രിയില്‍ പോകാന്‍ ഭയമെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്‌ച അഡ്‌മിറ്റ് ആകാനാണ് വണ്ടാനത്ത് നിന്ന് അവര്‍ പറഞ്ഞത്. നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനം. ഉടൻ പരാതി നല്‍കും, -ഷിബിന്‍ വ്യക്തമാക്കി.

ഉഷയുടെ സിടി സ്‌കാന്‍ അടക്കം പൂര്‍ത്തിയായിട്ടുണ്ട്. ഇന്ന് തന്നെ ശസ്ത്രക്രിയ നടത്താന്‍ പറ്റുമോ എന്നതിൻ്റെ സാധ്യതയാണ് തേടുന്നത്. വിദഗ്‌ദ സംഘം രൂപീകരിച്ചുള്ള പരിശോധന ആയിരിക്കും നടത്തുക. വിഷയത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ഉഷയുടെ ഭര്‍ത്താവും പ്രതികരിച്ചു.

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയത് ആണെന്നാണ് സംശയം. മൂത്രത്തില്‍ കല്ലെന്ന ഡോക്ടര്‍മാരുടെ വാക്ക് വിശ്വസിച്ച് ഉഷ കഠിന വേദന പേറിയത് അഞ്ച് വര്‍ഷത്തോളമാണ്. എക്‌സ് റേയിലാണ് വയറ്റില്‍ കുടുങ്ങിയ കത്രിക കണ്ടെത്തിയത്. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പരിശോധനയില്‍ കത്രിക കണ്ടെത്തിയില്ലെന്ന് ഉഷ ജോസഫ് പറഞ്ഞു.

2021ല്‍ വയറ് വീര്‍ത്ത് വന്നപ്പോള്‍ ഡോക്ടറെ കാണിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കാന്‍ ചെയ്യാന്‍ പറഞ്ഞു. സ്‌കാന്‍ ചെയ്‌തപ്പോള്‍ വയറ്റില്‍ മുഴ കണ്ടെത്തി. വണ്ടാനം മെഡിക്കല്‍ കോളജില്‍ ആയിരുന്നു. അന്ന് ആശുപത്രിയില്‍ ഉണ്ടായിരുന്ന ലളിതാംബിക ഡോക്ടറാണ് സര്‍ജറി ചെയ്‌തത്.

മേയ് 5-നാണ് ഓപ്പറേഷന്‍ ചെയ്‌തത്‌. ഇടക്ക് വയറ് വേദന വരുമ്പോള്‍ പല ഡോക്ടര്‍മാരെ കണ്ട് മരുന്ന് വാങ്ങുമായിരുന്നു. കഴിഞ്ഞ ദിവസം പോയി എക്‌സറേ എടുത്തപ്പോഴാണ് ഇത് കണ്ടത്. വണ്ടാനത്ത് ഓപ്പറേഷന്‍ ചെയ്‌തതല്ലാതെ മറ്റ് ഓപ്പറേഷനുകള്‍ ഒന്നും ചെയ്‌തിട്ടില്ല. ഓപ്പറേഷന്‍ കഴിഞ്ഞതിന് ശേഷം ഇപ്പോഴാണ് എക്‌സറേ എടുക്കുന്നത്, -ഉഷ വ്യക്തമാക്കി.

Share

More Stories

ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നു; രൂപയുടെ മൂല്യം കൂപ്പുകുത്തി, ആശങ്കയിൽ വിപണി

0
ഇറാൻ യുദ്ധത്തെത്തുടർന്ന് ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നത് ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവുണ്ടാക്കി. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ ഡോളറിനെതിരേ രൂപയുടെ മൂല്യം 47 പൈസ ഇടിഞ്ഞ് 92.21 രൂപയിലെത്തി. കഴിഞ്ഞയാഴ്ച...

കാനഡയിലെ സ്‌കൂൾ ആക്രമണകാരിയെ ‘സഹായിച്ചതിന്’ ഓപ്പൺഎഐക്ക് എതിരെ കേസെടുത്തു

0
കാനഡയിലെ ഒരു സ്‌കൂളിലെ വെടിവെയ്‌പ്പിൽ ഗുരുതരമായി പരിക്കേറ്റ കൗമാരക്കാരിയുടെ കുടുംബം, ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസ് കമ്പനിയായ ഓപ്പൺ എഐക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്‌തു. ആക്രമണകാരി കൂട്ട വെടിവയ്പ്പ് പദ്ധതിയിടുന്നതായി അവരുടെ ചാറ്റ്ബോട്ട് ചാറ്റ്ജിപിടിക്ക്...

‘യുദ്ധം എപ്പോള്‍ തീര്‍ക്കണമെന്ന് ഇറാന്‍ തീരുമാനിക്കും, അമേരിക്കയല്ല’; ട്രംപിനെ വെല്ലുവിളിച്ച് ഐആര്‍ജിസി

0
യുദ്ധം അവസാനിപ്പിക്കണോ വേണ്ടയോ എന്ന തീരുമാനം ഇറാനെടുക്കുമെന്നും അമേരിക്കയല്ലയെന്ന പ്രതികരണവുമായി ഐആര്‍ജിസി. പശ്ചിമേഷ്യയില്‍ സംഘര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ യുദ്ധം അവസാനിപ്പിക്കുകയാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഈ തീരുമാനം അമേരിക്കക്ക് എടുക്കാന്‍ സാധിക്കില്ലെന്നും...

ഡിഎ സന്ദേശത്തില്‍ നിയമ വിരുദ്ധതയില്ലെന്ന് കേരളം ഹൈക്കോടതി

0
സര്‍ക്കാര്‍ ജീവനക്കാരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഡിഎ സന്ദേശം അയച്ചതില്‍ നിയമ വിരുദ്ധതയില്ലെന്ന് ഹൈക്കോടതി. ക്ഷേമ രാഷ്ട്രീയത്തില്‍ നല്ല ഭരണനിര്‍വ്വഹണത്തിൻ്റെ ഭാഗമാണ് ഇതെല്ലാം. ഭരണ നിര്‍വ്വഹണത്തിൻ്റെ ഭാഗമായി സന്ദേശങ്ങള്‍ അയക്കാം. ഡിഎ...

ലോൺ ആപ്പ് ഭീഷണി, മോർഫ് ചെയ്‌ത ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ചു; ജീവനൊടുക്കി

0
ലോൺ ആപ്പ് വഴി പണം എടുത്ത 21 കാരൻ ജീവനൊടുക്കി. തിരുവനന്തപുരം ആര്യനാട് സ്വദേശി ആനന്ദ് ആണ് ആത്മഹത്യ ചെയ്‌തത്. പണം നൽകാത്തതിനെ തുടർന്ന് ആനന്ദിൻ്റെ മോർഫ് ചെയ്‌ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും...

കണ്ണൂരിലെ ക്ഷേത്രങ്ങൾ മുതൽ കശ്മീർ വരെ; ആകർഷകമായ വിനോദയാത്രാ പാക്കേജുകളുമായി ഐ.ആർ.സി.ടി.സി

0
ഇന്ത്യൻ റെയിൽവേയുടെ ടൂറിസം വിഭാഗമായ ഐ.ആർ.സി.ടി.സി (IRCTC) ട്രെയിനിലും വിമാനത്തിലുമായി പുതിയ വിനോദയാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും വന്ദേ ഭാരത് ട്രെയിനിൽ കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രമുഖ ക്ഷേത്രങ്ങൾ സന്ദർശിക്കാൻ അവസരമൊരുക്കുന്ന...

Featured

More News