മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ മത്സരിച്ചാൽ യുഡിഎഫ് കോട്ട പിളരുമോ? അശ്വിനിയുടെ പരിഭവം ബിജെപിക്ക് തിരിച്ചടിയോ?

മഞ്ചേശ്വരത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ശക്തമായ ത്രികോണ മത്സരമാണ് നടന്നിരുന്നത്

കേരളം ആകാംക്ഷയോടെ നോക്കുന്ന നിയമസഭാ മണ്ഡലമാണ് മഞ്ചേശ്വരം. മൂന്ന് മുന്നണികൾക്കും നിർണായക സ്വാധീനമുള്ള മഞ്ചേശ്വരത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ ശക്തമായ ത്രികോണ മത്സരമാണ് നടന്നിരുന്നത്. 1982ൽ യുഡിഎഫ് മുന്നണി സംവിധാനത്തിൽ മത്സരിക്കാൻ തുടങ്ങിയത് മുതൽ മുസ്ലിംലീ​ഗ് മത്സരിച്ച് വരുന്ന മണ്ഡലമാണ് മഞ്ചേശ്വരം. മുസ്ലിം ലീഗ് ആദ്യമായി മഞ്ചേശ്വരത്ത് വിജയിച്ച 1987 മുതൽ ബിജെപി ഇവിടെ രണ്ടാമതാണ്. ഇതിൽ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ കെ സുരേന്ദ്രൻ ചുരുങ്ങിയ വോട്ടിനാണ് ഇവിടെ പരാജയപ്പെട്ടത്.

2016ൽ 89 വോട്ടിന് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എൻഡിഎക്ക്- 2021ലും നേരിയ ഭൂരിപക്ഷത്തിനാണ് മണ്ഡലം നഷ്‌ടപ്പെട്ടത്. 2016-നെക്കാൾ 8232 വോട്ട് കൂടുതൽ നേടിയിട്ടും 2021ൽ കെ സുരേന്ദ്രൻ 745 വോട്ടിന് മുസ്ലിം ലീ​ഗിൻ്റെ എകെഎം അഷ്റഫിനോട് പരാജയപ്പെടുകയായിരുന്നു.

ബിജെപിക്ക് സ്വാധീനമുള്ള കർണ്ണാടകയുടെ അതിർത്തി പ്രദേശങ്ങളോട് ചേർന്ന് കിടക്കുന്ന മഞ്ചേശ്വരം പിടിക്കുക എന്നത് ബിജെപിയുടെ ദീർഘകാലമായുള്ള ലക്ഷ്യമാണ്. കെജി മാരാർ മത്സരിച്ച 1991-ലാണ് ബിജെപി ആദ്യമായി വിജയത്തിന് അടുത്തെത്തിയത്. 1072 വോട്ടിനായിരുന്നു അന്ന് കെജി മാരാർ പരാജയപ്പെട്ടത്. കെജി മാരാരെ വിജയിപ്പിച്ചെടുക്കാൻ ബിജെപി നേതൃത്വം ആ തെരഞ്ഞെടുപ്പിൽ യുഡിഎഫുമായി ധാരണയുണ്ടാക്കിയെന്ന് പിന്നീട് വെളിപ്പെടുത്തപ്പെട്ടിരുന്നു. പിന്നീട് സംസ്ഥാന പ്രസിഡൻ്റ് ആയിരിക്കെ സികെ പത്മനാഭൻ ബിജെപിക്കായി മത്സരിക്കാനെത്തിയ 2001ൽ വലിയ പ്രതീക്ഷയോടെ ആയിരുന്നു ബിജെപി മത്സരരംഗത്ത് ഇറങ്ങിയത്. എന്നാൽ സികെപിയുടെ പരാജയം ചരിത്രത്തിലെ ഏറ്റവും വലിയതായിരുന്നു.

ബിജെപി വിജയിക്കാതിരിക്കാനായി ഏറ്റവും കൂടുതൽ ക്രോസ് വോട്ടിംഗ് നടന്നത് ആ തെരഞ്ഞെടുപ്പിൽ ആണെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. പിന്നീട് കെ സുരേന്ദ്രൻ നേരിയ വോട്ടിന് പരാജയപ്പെട്ട രണ്ട് തെരഞ്ഞെടുപ്പുകളിലും ബിജെപി വിജയിക്കരുതെന്ന നിലയിലുള്ള വോട്ടിംഗ് പാറ്റേണാണ് മഞ്ചേശ്വരത്ത് ഉണ്ടായത്. ഇത്തവണയും ബിജെപിയുടെ വിജയം തടയുക എന്ന തെരഞ്ഞെടുപ്പ് തന്ത്രത്തിന് തന്നെയാവും മഞ്ചേശ്വരത്ത് ഇടതുപക്ഷം സ്വീകരിക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്. സ്ഥാനാർത്ഥി നിർണയത്തിൽ അടക്കം സിപിഐഎം ഈ ജാഗ്രത കാണിച്ചേക്കും.

ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ യുഡിഎഫ് ഉറപ്പിക്കുമ്പോഴും സ്ഥാനാർത്ഥിയെ നിർത്താനുള്ള എസ്.ഡി.പി.ഐ നീക്കം യുഡിഎഫ് ക്യാമ്പിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ന്യൂനപക്ഷ വോട്ടുകൾ ഭിന്നിച്ച് പോയേക്കാം എന്നതാണ് ഈ ആശങ്കയുടെ അടിസ്ഥാനം.

തദ്ദേശ തെരഞ്ഞെെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും നേടിയ മുന്നേറ്റം മഞ്ചേശ്വരത്ത് യുഡിഎഫിന് ആത്മവിശ്വാസം പകരുന്ന ഘടകമാണ്. മഞ്ചേശ്വരം മണ്ഡലത്തിൻ്റെ ഭാ​ഗമായ എട്ട് തദ്ദേശ സ്ഥാപനങ്ങളിലും ഭരണം നേടിയത് യുഡിഎഫാണ്. മഞ്ചേശ്വരം നിയമസഭാ മണ്ഡലപരിധിയിൽ വരുന്ന നാല് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും വിജയം യുഡിഎഫിനായിരുന്നു. 2005 മുതൽ ബിജെപി വിജയിച്ച് വരുന്ന പുത്തി​ഗെ ജില്ലാ പഞ്ചായത്ത് ഡിവിഷനും യുഡിഎഫ് സ്വന്തമാക്കി.

2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് 17258 വോട്ടിൻ്റെ ലീഡ് നേടിയിരുന്നു. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച എംഎൽ അശ്വനിക്ക് 2021ൽ കെ.സുരേന്ദ്രൻ മഞ്ചേശ്വരത്ത് നേടിയതിനെക്കാൾ 7,834 വോട്ട് കുറവാണ് ലഭിച്ചത്.

ഇത്തവണ മുസ്ലിം ലീ​ഗിനെ സംബന്ധിച്ച് എംകെഎം അഷ്റഫിന് പകരം മഞ്ചേശ്വരത്ത് മറ്റൊരു പേരും ആലോചനയിലില്ല. മണ്ഡലം നിലനിർത്താൻ യുഡിഎഫ് എംകെഎം അഷ്റഫിനെ തന്നെയാവും മത്സരത്തിന് ഇറക്കുക എന്ന് ഉറപ്പാണ്. മഞ്ചേശ്വരം പിടിച്ചെടുക്കാൻ കെ സുരേന്ദ്രനെ തന്നെ ബിജെപി ഇറക്കിയേക്കും. നേരത്തെ മഞ്ചേശ്വരത്ത് മത്സരിക്കാനുളള നീക്കങ്ങൾ ബിജെപിയുടെ കാസർകോട് ജില്ലാ പ്രസിഡൻ്റായ എംഎൽ അശ്വിനി നടത്തിയിരുന്നു. എന്നാൽ സുരേന്ദ്രൻ മഞ്ചേശ്വരത്ത് വീണ്ടും മത്സരിച്ചേക്കുമെന്ന ചർച്ചകൾ സജീവമായ ഘട്ടത്തിൽ എൽ അശ്വിനിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു.

കന്നഡയിലുള്ള ഫേസ്ബുക്ക് പോസ്റ്റ് സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കാൻ എത്തുന്നതിലുള്ള അസംതൃപ്‌തിയായാണ് ചർച്ച ചെയ്യപ്പെട്ടത്. എന്നാൽ അത്തരം അഭ്യൂഹങ്ങളെല്ലാം പിന്നീട് എംഎൽ അശ്വിനി നിഷേധിച്ചിരുന്നു. എന്തായാലും സുരേന്ദ്രൻ മത്സരിക്കാൻ എത്തുന്നതിൽ ബിജെപിയുടെ കാസർകോട് ജില്ലാ നേതൃത്വത്തിനുള്ള അതൃപ്‌തി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. സുരേന്ദ്രൻ മത്സരിക്കുന്നില്ലെങ്കിൽ മാത്രമേ ബിജെപി ഇവിടെ മറ്റൊരു പേര് പരി​ഗണിക്കുകയുള്ളു. അങ്ങനെയെങ്കിൽ ജില്ലാ പ്രസിഡൻ്റ് എംഎൽ അശ്വനിയെ തന്നെ ബിജെപി മഞ്ചേശ്വരത്ത് പരി​ഗണിക്കും. അഡ്വ കെ ശ്രീകാന്തിനും ഇവിടെ സാധ്യതയുണ്ട്.

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും മൂന്നാം സ്ഥാനത്തേക്ക് പോയ ഇടതുമുന്നണി ഇത്തവണ മഞ്ചേശ്വരം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരരം​ഗത്ത് ഇറങ്ങുക. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും തുളു അക്കാദമി ചെയർമാനുമായ കെആർ ജയാനന്ദ, സിപിഐഎം കുമ്പള ഏരിയാ സെക്രട്ടറി സിഎ സുബൈർ, മുൻ കാസർകോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷാനവാസ് പാദൂ‍ർ എന്നിവരെയാണ് സിപിഐഎം പരി​ഗണിക്കുന്നത്. അന്തരിച്ച മുൻ കോൺ​ഗ്രസ് നേതാവ് പാദൂർ കുഞ്ഞാമു ഹാജിയുടെ മകനാണ് ഷാനവാസ് പാദൂ‍‍ർ.

ബിജെപിക്ക് ​ഗുണകരമാകുന്ന വിധത്തിൽ മുസ്ലിം വോട്ടുകൾ ഭിന്നിക്കാതെയും ഹിന്ദു വോട്ടുകൾ ധ്രുവീകരിക്കപ്പെടാതെയും സ്ഥാനാർത്ഥി നിർണയം നടത്തുക എന്ന പാറ്റേണാണ് കഴിഞ്ഞ കാലങ്ങളിലെല്ലാം മഞ്ചേശ്വരത്ത് സിപിഐഎം സ്വീകരിച്ചിരുന്നത്. അതിനാൽ തന്നെ മുസ്ലിം വിഭാ​ഗത്തിൽ നിന്നുള്ള ഒരു സ്ഥാനാർത്ഥിയെ ഇത്തവണയും സിപിഐഎം മഞ്ചേശ്വരത്ത് പരി​ഗണിച്ചേക്കില്ല. അങ്ങനെയെങ്കിൽ കെആർ ജയാനന്ദയെ തന്നെയാവും സിപിഐഎം മഞ്ചേശ്വരത്ത് മത്സരത്തിനിറക്കാൻ സാധ്യത.

2021-ലെ മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് ഫലം

എകെഎം അഷ്റഫ്- യുഡിഎഫ്- 65758 (38.14%)
കെ.സുരേന്ദ്രൻ- എൻഡിഎ- 65013 (37.70%)
വി.വി രമേശൻ- എൽഡിഎഫ്- 40639 (23.57%)
എസ്. പ്രവീൺ കുമാർ- എഡിഎച്ച്എംപിഐ- 251 (0.15%)
എം.സുരേന്ദ്രൻ- സ്വതന്ത്രൻ- 197 (0.11%)
ഐ. ജോൺ ഡിസൂസ- സ്വതന്ത്രൻ- 181 (0.10%)
നോട്ട- 387
പോൾ ചെയ്‌ത വോട്ട്- 172426
ഭൂരിപക്ഷം- 745

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾ ഉയരുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയ സമ്മർദ്ദത്തിന് പിന്നാലെ വി.എസ്. അച്യുതാനന്ദനെ സി.പി.എം മലമ്പുഴയിൽ സ്ഥാനാർത്ഥിയാക്കിയ സംഭവമാണ് രാഷ്ട്രീയ നിരീക്ഷകർ വീണ്ടും ഓർമ്മിപ്പിക്കുന്നത്. ജനവികാരത്തിന് മുന്നിൽ...

Keep exploring...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

More News

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...