6 March 2026

പികെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമോ?; കോൺഗ്രസിൽ ഭിന്നാഭിപ്രായം

ലൈംഗികാതിക്രമ ആരോപണത്തെ തുടർന്നു നേരത്തെ ശശിക്കെതിരെ പ്രതിഷേധിച്ച സാഹചര്യത്തിൽ അദ്ദേഹത്തിനുവേണ്ടി വോട്ട് ചോദിക്കുന്നത് പ്രയാസമാകുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

സിപിഎം ബന്ധം ഉപേക്ഷിച്ച് പി. കെ. ശശി ഒറ്റപ്പാലം മണ്ഡലത്തിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. യുഡിഎഫ് പിന്തുണയോടെ സിപിഎം വിമതരുടെ കൂട്ടായ്മ രൂപീകരിക്കുന്ന പാർട്ടിയുടെ സ്ഥാനാർത്ഥിയായാണ് മത്സരിക്കാനുള്ള നീക്കമെന്ന് സൂചന.

തിരഞ്ഞെടുപ്പിൽ സഹായം തേടി ഒറ്റപ്പാലം മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളുമായി ശശി ചർച്ച നടത്തിയതായി അറിയുന്നു. ഇതിന് പിന്നാലെ കോൺഗ്രസ്, മുസ്ലീം ലീഗ് നേതാക്കളെയും അദ്ദേഹം സമീപിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.

സിപിഎമ്മിനോട് ദീർഘകാലമായി ഇടഞ്ഞുനിന്നിരുന്ന ശശി യുഡിഎഫ് സ്ഥാനാർത്ഥിയാകുമെന്ന സൂചനകൾ മുൻപ് പുറത്തുവന്നിരുന്നു. എന്നാൽ ശശിയുടെ സാധ്യതാപ്രവേശനത്തിനെതിരെ കോൺഗ്രസിനുള്ളിൽ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി. ലൈംഗികാതിക്രമ ആരോപണത്തെ തുടർന്നു നേരത്തെ ശശിക്കെതിരെ പ്രതിഷേധിച്ച സാഹചര്യത്തിൽ അദ്ദേഹത്തിനുവേണ്ടി വോട്ട് ചോദിക്കുന്നത് പ്രയാസമാകുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

ഗുരുതര ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ 2021ലെ തെരഞ്ഞെടുപ്പിൽ സിപിഎം തന്നെ ശശിക്ക് സ്ഥാനാർത്ഥിത്വം നിഷേധിച്ചിരുന്നു. ശശി യുഡിഎഫിൽ എത്തിയാലും ഒറ്റപ്പാലത്ത് സ്ഥാനാർത്ഥിയാക്കരുതെന്ന് ചില കോൺഗ്രസ് നേതാക്കൾ കെപിസിസിയെ അറിയിച്ചതായും വിവരമുണ്ട് . പകരം കോൺഗ്രസ് നേതാവ് ഹരിഗോവിന്ദനെയോ യൂത്ത് കോൺഗ്രസ് നേതാവ് ഒ. കെ. ഫാറൂഖിനെയോ പരിഗണിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Share

More Stories

ഇറാൻ്റെ പ്രതിരോധ സംവിധാനങ്ങൾ തകർന്നു; നാശനഷ്‌ടങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ

0
ഇറാനിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വച്ചുള്ള യുഎസ്, ഇസ്രായേൽ സൈന്യങ്ങളുടെ തുടർച്ചയായ സൈനിക നീക്കത്തിൻ്റെ ഭൂമിശാസ്ത്രപരവുമായ വ്യാപ്‌തിയുടെ ഏറ്റവും വ്യക്തമായ ദൃശ്യ വിവരണങ്ങളിലൊന്ന് പുതുതായി പുറത്തിറങ്ങിയ ഉയർന്ന റെസല്യൂഷൻ ഉപഗ്രഹ ചിത്രങ്ങൾ നൽകുന്നു. വാൻ്റെറും പ്ലാനറ്റ്...

യുദ്ധക്കപ്പൽ മുക്കിയതിന് പകരംവീട്ടി ഇറാൻ; പേർഷ്യൻ ഗൾഫിൽ യുഎസ് എണ്ണക്കപ്പലിന് നേരെ ആക്രമണം

0
വടക്കൻ പേർഷ്യൻ ഗൾഫിൽ യുഎസിന്റെ എണ്ണക്കപ്പലിന് നേരെ തങ്ങൾ ആക്രമണം നടത്തിയെന്ന് ഇറാന്റെ സായുധസേനയായ ഐആർജിസി (IRGC) അവകാശപ്പെട്ടു. 2026 മാർച്ച് 5 വ്യാഴാഴ്ച രാവിലെ നടന്ന ഈ ആക്രമണത്തിന് പിന്നാലെ കപ്പലിന്...

ബംഗാൾ ഗവർണർ ബോസും ലഡാക്ക് എൽജി ഗുപ്‌തയും അപ്രതീക്ഷിതമായി രാജിവച്ചു

0
അപ്രതീക്ഷിത സംഭവ വികാസത്തിൽ, പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസും ലഡാക്ക് ലെഫ്റ്റനന്റ് ഗവർണർ കവിന്ദർ ഗുപ്‌തയും വ്യാഴാഴ്‌ച സ്ഥാനങ്ങൾ രാജിവച്ചു. പശ്ചിമ ബംഗാൾ ഗവർണർ സിവി ആനന്ദ ബോസ് വ്യാഴാഴ്‌ച വൈകുന്നേരം...

ഹോർമുസ് കടലിടുക്കിൽ 23,000 -ത്തോളം ഇന്ത്യൻ നാവികർ കുടുങ്ങി കിടക്കുന്നു

0
പശ്ചിമേഷ്യൻ സംഘർഷം, ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്നത് നിരവധി ഇന്ത്യക്കാർ. ഈ മേഖലയിൽ 23,000 ഓളം ഇന്ത്യൻ നാവികർ കുടുങ്ങി കിടക്കുന്നതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.ഇന്ത്യയുടെ 36 കപ്പലുകൾ പേർഷ്യൻ...

ഹിരോഷിമ ബോംബിന്റെ 20 മടങ്ങ് ശക്തി; ഇറാൻ യുദ്ധത്തിനിടെ ‘ഡൂംസ്ഡേ’ മിസൈൽ പരീക്ഷിച്ച് യുഎസ്

0
ഇറാനുമായുള്ള യുദ്ധം ആറാം ദിവസത്തിലേക്ക് കടക്കുന്നതിനിടെ, ലോകത്തെ വിറപ്പിക്കുന്ന 'ഡൂംസ്ഡേ' മിസൈൽ വിജയകരമായി പരീക്ഷിച്ച് അമേരിക്ക. ആണവ പോർമുനകൾ വഹിക്കാൻ ശേഷിയുള്ള തങ്ങളുടെ ഏറ്റവും മാരകമായ മിനിറ്റ്മാൻ-3 (Minuteman-III) എന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക്...

‘ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ്’ എന്ന ഇറാന്റെ ഉരുക്ക് മുഷ്‌ടി ; ജനനത്തിനു പിന്നിലെ കഥ

0
ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും ഒരു സൈന്യമേ ഉള്ളൂ. എന്നാൽ ഇറാനിൽ സ്ഥിതി വ്യത്യസ്തമാണ്. സാധാരണ സൈന്യത്തിന് സമാന്തരമായി പ്രവർത്തിക്കുന്ന, കൂടുതൽ അധികാരങ്ങളുള്ള മറ്റൊരു സംവിധാനമുണ്ട്. അതാണ് 'ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ്' IRGC....

Featured

More News