13 March 2026

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനും ഉൽപാദനക്ഷമത വർദ്ധിപ്പിക്കാനും ശേഷിയുള്ള തൈകൾ ഉപയോഗിച്ച് പുനർനടീൽ നടത്തുന്ന കർഷകർക്ക് സാമ്പത്തിക സഹായം നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആറ് ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട റബ്ബർ, ഏലം കർഷകർക്കുള്ള പുനർനടീൽ ധനസഹായമാണ് വിതരണം ചെയ്തത്. കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാനും ഉൽപാദനക്ഷമത വർദ്ധിപ്പിക്കാനും ശേഷിയുള്ള തൈകൾ ഉപയോഗിച്ച് പുനർനടീൽ നടത്തുന്ന കർഷകർക്ക് സാമ്പത്തിക സഹായം നൽകുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

റബ്ബർ ബോർഡ്, സ്‌പൈസസ് ബോർഡ്, കോഫി ബോർഡ് എന്നിവരുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന പുനർനടീൽ പദ്ധതിയുടെ ആദ്യഘട്ടമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള 324 അപേക്ഷകർക്കായി 198.83 ഹെക്ടർ സ്ഥലത്തേക്ക് 1,09,10,332 രൂപയുടെ ധനസഹായമാണ് വിതരണം ചെയ്തത്. റബ്ബർ, ഏലം വിളകൾക്കാണ് ആദ്യഘട്ടത്തിൽ ധനസഹായം അനുവദിച്ചത്. റബ്ബർ ഏലം കാപ്പി കർഷകർക്ക് യഥാക്രമം ഹെക്ടറിന് 75,000, ഒരു ലക്ഷം, ഒരു ലക്ഷത്തി പതിനായിരം രൂപ നിരക്കിൽ പരമാവധി രണ്ടു ഹെക്ടറിനു വരെയാണ് ധനസഹായം നൽകുന്നത്.

റബ്ബർ കൃഷി മേഖലയിൽ ആകെ 307 അപേക്ഷകളിലായി 193.88 ഹെക്ടർ സ്ഥലത്തിനാണ് ധനസഹായം അനുവദിച്ചിരിക്കുന്നത്. ഇതിനായി ആകെ 1,06,62,832 രൂപയാണ് വിതരണം ചെയ്തത്. തിരുവനന്തപുരം ജില്ലയിൽ നിന്ന് 15 അപേക്ഷകൾക്കും പത്തനംതിട്ട ജില്ലയിൽ നിന്ന് 29 അപേക്ഷകൾക്കും കോട്ടയം ജില്ലയിൽ നിന്ന് 196 അപേക്ഷകൾക്കും മലപ്പുറം ജില്ലയിൽ നിന്ന് 42 അപേക്ഷകൾക്കും കണ്ണൂർ ജില്ലയിൽ നിന്ന് 25 അപേക്ഷകൾക്കുമാണ് ധനസഹായം അനുവദിച്ചത്.

ഏലം കൃഷി മേഖലയിൽ ഇടുക്കി ജില്ലയിൽ നിന്നുള്ള 17 അപേക്ഷകൾക്കായി 4.95 ഹെക്ടർ സ്ഥലത്തിന് ധനസഹായം അനുവദിച്ചു. ഇതിനായി ആകെ 2,47,500 രൂപയാണ് അനുവദിച്ചത്. ചടങ്ങിൽ കർഷകർക്കുള്ള പുനർനടീൽ സഹായത്തിന്റെ ചെക്കുകളും മന്ത്രി വിതരണം ചെയ്തു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, കർഷക പ്രതിനിധികൾ, എഫ്.പി.സി പ്രതിനിധികൾ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

Share

More Stories

സ്വകാര്യ വിമാന കമ്പനിയുടെ ഇന്ധന ഡിപ്പോ പാകിസ്ഥാൻ തകർത്തതായി താലിബാൻ

0
അഫ്‌ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷങ്ങൾ പുതിയതും ഗുരുതരവുമായ തലത്തിൽ എത്തിയിരിക്കുകയാണ്. കാണ്ഡഹാർ വിമാന താവളത്തിന് സമീപമുള്ള ഒരു സ്വകാര്യ വിമാനക്കമ്പനിയുടെ ഇന്ധന ഡിപ്പോയാണ് പാകിസ്ഥാൻ വ്യോമസേന ലക്ഷ്യമിട്ടതെന്ന് താലിബാൻ ഭരണകൂടം ഔദ്യോഗികമായി...

ഹോർമുസ് കടലിടുക്ക്: പേരിൻ്റെ ചരിത്രവും ആഗോള എണ്ണ വിതരണത്തിലുള്ള സ്വാധീനവും

0
ഇറാനും ഇസ്രായേലും തമ്മിലുള്ള സൈനിക സംഘർഷത്തിനിടയിൽ, ഹോർമുസ് കടലിടുക്ക് വീണ്ടും ആഗോള ചർച്ചയുടെ കേന്ദ്രമായി മാറിയിരിക്കുന്നു. ഇറാൻ്റെ പുതിയ നേതൃത്വം ഈ തന്ത്രപ്രധാനമായ ജലപാത അടച്ചിടുമെന്ന് സൂചിപ്പിച്ചതിനെ തുടർന്ന് അന്താരാഷ്ട്ര വിപണികൾ കൂടുതൽ...

‘എൽപിജി വിതരണത്തിലെ അനിശ്ചിതത്വം’; ഹോട്ടലുകൾ മരത്തിലേക്കും കൽക്കരിയിലേക്കും തിരിയുന്നു

0
പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് എൽപിജി വാണിജ്യ സിലിണ്ടർ വിതരണത്തിലുണ്ടായ തടസങ്ങൾ ഹോട്ടലുകളെയും റെസ്റ്റോറന്റുകളെയും പരമ്പരാഗത ഇന്ധനങ്ങളിലേക്ക് മടങ്ങാൻ നിർബന്ധിതരാക്കുന്നു. ഇന്ത്യയിലെ നിരവധി ചെറുതും വലുതുമായ ഭക്ഷണശാലകൾ പാചകത്തിന് ഈ ബദലുകൾ ഉപയോഗിക്കാൻ തുടങ്ങി. ഇത്...

തന്ത്രിയുടെ ജാമ്യം റദ്ദാക്കണം, തെളിവില്ലെന്ന പരാമർശം റദ്ദ് ചെയ്യണം; ഹൈക്കോടതിയിൽ എസ്.ഐ.ടി

0
ശബരിമല സ്വർണക്കൊള്ളയിലെ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ അപ്പീൽ നൽകി. തന്ത്രിക്കെതിരെ തെളിവില്ലെന്ന പരാമർശം റദ്ദാക്കണമെന്നും കണ്ഠരര് രാജീവരർക്ക് എതിരായ തെളിവുകൾ എണ്ണിപ്പഞ്ഞ്...

മരണത്തിന്റെ നിഴലിൽ ഇറാന്റെ പുതിയ പടത്തലവൻ; ആരാണ് അഹമ്മദ് വാഹിദി?

0
| വാമിക ഇറാന്റെ ഏറ്റവും ശക്തവും സ്വാധീനവുമുള്ള പദവികളിലൊന്നാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറിന്റെ (ഐ.ആർ.ജി.സി.) കമാൻഡർ പദവി. എന്നാൽ, മരണത്തിന്റെ നിഴൽ എപ്പോഴും നിലനിൽക്കുന്ന ഈ സ്ഥാനത്തേക്ക് യു.എസ്.-ഇസ്രയേൽ സംയുക്ത യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന...

എണ്ണവില അന്താരാഷ്ട്ര വിപണിയിൽ വൻ വർധനവ്

0
മിഡിൽ ഈസ്റ്റിൽ സംഘർഷത്തിൽ അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയത്. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് വില വെള്ളിയാഴ്‌ച വീണ്ടും ബാരലിന് 100 ഡോളർ കടന്നു. ഗൾഫിൽ മൂന്ന് ചരക്ക്...

Featured

More News