തലമുറ മാറ്റത്തിനൊരുങ്ങുന്ന കേരള കോണ്‍ഗ്രസ്

പി.ജെ. ജോസഫ് മത്സരത്തിൽ നിന്ന് മാറിനിന്നാലും പാർട്ടി ചെയർമാനായി തുടരുമെന്നും പ്രധാന തീരുമാനങ്ങളിൽ അദ്ദേഹം തന്നെ നേതൃത്വം നൽകുമെന്നും പാർട്ടി നേതാക്കൾ വ്യക്തമാക്കുന്നു.

പിജെ ജോസഫ് നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസിൽ തലമുറമാറ്റത്തിന് സാധ്യത ഉയരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പി.ജെ. ജോസഫ് മത്സരത്തിൽ നിന്ന് പിന്മാറുകയും പകരം അദ്ദേഹത്തിന്റെ മകൻ അപു ജോൺ ജോസഫ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തുകയും ചെയ്യാമെന്നാണ് സൂചന. മാർച്ച് 7ന് ശേഷം നടക്കുന്ന പാർട്ടിയുടെ ഉന്നതാധികാര സമിതി യോഗത്തിൽ ഇതുസംബന്ധിച്ചുള്ള ചർച്ചകൾ നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

അപു ജോൺ മുൻനിരയിലേക്ക് വരുന്നത് പാർട്ടി നേതൃത്വത്തിൽ കൂടുതൽ ചലനാത്മകത ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കോൺഗ്രസുമായി കേരള കോൺഗ്രസ് (ജെ)യും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. പി.ജെ. ജോസഫ് മാറിനിൽക്കുകയാണെങ്കിൽ തൊടുപുഴ മണ്ഡലത്തിൽ അപു ജോൺ ജോസഫ് സ്ഥാനാർത്ഥിയായേക്കും.

1970 മുതൽ തൊടുപുഴ മണ്ഡലത്തിൽ നിന്ന് 10 തവണ വിജയിച്ച നേതാവാണ് പി.ജെ. ജോസഫ്. സംസ്ഥാന കോർഡിനേറ്ററായി പ്രവർത്തിച്ചുവരുന്ന അപു ജോൺ ജോസഫ് ഇതിനകം പാർട്ടിയിൽ സജീവമാണ്. അതേസമയം, ജോസഫ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് പിന്മാറിയാൽ പാർട്ടിയിലെ രണ്ടാമനായ മോൻസ് ജോസഫും അപുവും തമ്മിൽ നേതൃത്വ പോരാട്ടം ഉണ്ടാകുമോയെന്ന ആശങ്കയും ചിലർ ഉയർത്തുന്നുണ്ട്. എന്നാൽ പാർട്ടി നേതൃത്വം ഇത്തരം ആശങ്കകൾ തള്ളിക്കളയുന്നു.

പി.ജെ. ജോസഫ് മത്സരത്തിൽ നിന്ന് മാറിനിന്നാലും പാർട്ടി ചെയർമാനായി തുടരുമെന്നും പ്രധാന തീരുമാനങ്ങളിൽ അദ്ദേഹം തന്നെ നേതൃത്വം നൽകുമെന്നും പാർട്ടി നേതാക്കൾ വ്യക്തമാക്കുന്നു. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ തൊടുപുഴയിൽ പി.ജെ. ജോസഫ് തന്നെ മത്സരിക്കണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുമുണ്ട്.

ഇടുക്കി മണ്ഡലത്തിൽ റോഷി അഗസ്റ്റിനെതിരെ മത്സരിക്കണമെന്ന നിർദേശം കോൺഗ്രസ് നേതൃത്വം മുന്നോട്ടുവച്ചിരുന്നെങ്കിലും പി.ജെ. ജോസഫ് അത് നിരസിച്ചതായും റിപ്പോർട്ടുണ്ട്. ഇതിനിടെ, നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചില മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പുനഃപരിശോധിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ദുര്‍ബല സ്ഥാനാർത്ഥികളെ നിർത്തുന്നത് തെരഞ്ഞെടുപ്പിൽ ആത്മഹത്യാപരമാകുമെന്ന് കോൺഗ്രസ് വിലയിരുത്തുന്നു. കോതമംഗലം, ഇരിങ്ങാലക്കുട മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പുനഃപരിശോധിക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ചിട്ടുണ്ട്.

മോൻസ് ജോസഫ് (കടുത്തുരുത്തി), തോമസ് ഉണ്ണിയാടൻ (ഇരിങ്ങാലക്കുട), റെജി ചെറിയാൻ (കുട്ടനാട്), വി.ജെ. ലാലി (ചങ്ങനാശേരി) എന്നിവരാണ് കേരള കോൺഗ്രസ് പരിഗണിക്കുന്ന മറ്റ് സാധ്യതയുള്ള സ്ഥാനാർത്ഥികൾ.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി. എംഎല്‍എമാരുടെ പിന്തുണ ഉറപ്പിച്ച് ഉടന്‍ സത്യപ്രതിജ്ഞ നടത്താന്‍ വിജയ്‌യുടെ ടിവികെ തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നതിനിടെ ആണ് നടപടി. കേവല ഭൂരിപക്ഷമില്ലാതെ സര്‍ക്കാര്‍ രൂപീകരണത്തിനും സത്യപ്രതിജ്ഞക്കും അനുമതി നല്‍കില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ കൂടിയാണ് എഐഎഡിഎംകെ 15...

Keep exploring...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

More News

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...