“പ്രണയം കുറ്റമല്ല, സുകുമാരൻ നായർ പറഞ്ഞാൽ അപ്പോൾ രാജിവെക്കും!”; ഗണേഷ് കുമാർ തുറന്നടിക്കുന്നു

തനിക്കെതിരെയുള്ള വാർത്തകൾ കണ്ട് ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അത് വെറും രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരം എം.എൽ.എ എന്ന നിലയിൽ താൻ ചെയ്ത നന്മകൾ ജനങ്ങൾക്കറിയാം.

- Advertisement -
- Advertisement -

മന്ത്രി കെ.ബി. ഗണേഷ് കുമാർ തനിക്കെതിരെ ഉയരുന്ന വ്യക്തിപരമായ ആരോപണങ്ങളെയും സൈബർ ആക്രമണങ്ങളെയും കടുത്ത ഭാഷയിൽ പുച്ഛിച്ചു തള്ളി. തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനുള്ള ശ്രമങ്ങൾ രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമാണെന്നും പത്തനാപുരത്തെ ജനങ്ങൾക്ക് തന്നെ നന്നായി അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം ആരോപണങ്ങൾ തനിക്ക് കൂടുതൽ ഭൂരിപക്ഷം നേടിക്കൊടുക്കുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

പ്രണയം ഒരു കുറ്റമല്ലെന്നും തനിക്ക് പ്രണയങ്ങൾ ഉണ്ടെന്നും അത് പരസ്യമായി പറയാൻ മടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജവഹർലാൽ നെഹ്‌റുവിനും മാധവിക്കുട്ടിക്കും കുഞ്ഞുണ്ണിക്കുമൊക്കെ പ്രണയമുണ്ടായിരുന്നുവെന്നും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഒളിഞ്ഞുനോക്കുന്ന ‘പീപ്പിംഗ് ടെൻഡൻസി’ ഒരു രോഗമാണെന്നും അദ്ദേഹം പരിഹസിച്ചു.

യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അദ്ദേഹം രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. രാഹുലിന്റെ അധഃപതനത്തെക്കുറിച്ച് താൻ പറയുന്നതിനേക്കാൾ യോഗ്യത മറ്റുള്ളവർക്കാണെന്നും തനിക്കെതിരെ അനാവശ്യം പറയുന്നവർക്ക് അതിനുള്ള അർഹതയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇത്തരം ആരോപണങ്ങൾ വരുന്നത് താൻ നേരത്തെ പ്രതീക്ഷിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായുള്ള തന്റെ ബന്ധം കേവലം രാഷ്ട്രീയമല്ലെന്നും അത് വൈകാരികമാണെന്നും ഗണേഷ് കുമാർ വെളിപ്പെടുത്തി. തന്റെ പിതാവിന്റെ മരണശേഷം പിതൃതുല്യനായാണ് അദ്ദേഹത്തെ കാണുന്നത്. അദ്ദേഹത്തിന്റെ നിഴൽ പോലെ നിൽക്കണമെന്ന് തന്റെ അച്ഛൻ മരണത്തിന് മുമ്പ് ആവശ്യപ്പെട്ടിരുന്നുവെന്നും ആ വാക്ക് താൻ പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സുകുമാരൻ നായർ ആവശ്യപ്പെട്ടാൽ ആ നിമിഷം രാജി വെക്കാൻ താൻ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ഥാനമാനങ്ങൾ തനിക്ക് ഒരു പ്രശ്നമല്ലെന്നും അദ്ദേഹത്തെ അനുസരിക്കുന്ന ഒരു മകനെപ്പോലെയാണ് താൻ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരം താലൂക്കിന്റെ മുന്നോട്ടുള്ള പോക്ക് ജനറൽ സെക്രട്ടറി തീരുമാനിക്കുന്നതുപോലെ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പത്തനാപുരത്തെ വികസന പ്രവർത്തനങ്ങൾ തനിക്ക് വലിയ വിജയമുറപ്പിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. തന്റെ മണ്ഡലത്തിലെ റോഡുകളും ശുദ്ധജല പദ്ധതികളും ഐശ്വര്യവും താൻ കൊണ്ടുവന്നതാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. പാവപ്പെട്ടവരുടെ വീടുകളിൽ ശുദ്ധീകരിച്ച വെള്ളം എത്തിച്ചതും വികസനം കൊണ്ടുവന്നതും ജനങ്ങൾ നേരിട്ട് കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തന്റെ പേരിൽ ക്രിമിനൽ കേസുകൾ ഉണ്ടെന്ന പ്രചാരണം അദ്ദേഹം പൂർണ്ണമായും നിഷേധിച്ചു. മുഖ്യമന്ത്രിയെപ്പോലും തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമിച്ചുവെന്നും എന്നാൽ തന്റെ പേരിൽ ഒരു പെറ്റി കേസ് പോലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ളത് കേവലം ഒരു സിവിൽ കേസ് മാത്രമാണെന്നും സ്നേഹത്തോടെയും നിഷ്കളങ്കതയോടെയും എല്ലാവരോടും ഇടപഴകുന്നതാണ് തന്റെ രീതിയെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പിൽ തന്റെ ഭൂരിപക്ഷം വർദ്ധിക്കുമെന്നാണ് അദ്ദേഹത്തിന്റെ ഉറച്ച പ്രതീക്ഷ. തന്നെ വീണ്ടും വേട്ടയാടുന്നു എന്ന ചിന്ത ജനങ്ങളിലുണ്ടാകുന്നത് വോട്ട് കൂടാൻ സഹായിക്കും. പ്രത്യേകിച്ച് മണ്ഡലത്തിലെ സ്ത്രീ വോട്ടർമാർ തന്നോടൊപ്പം നിൽക്കുമെന്നും അവർ തന്നെ വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

താൻ ജാതിക്കും മതത്തിനും അതീതമായി പ്രവർത്തിക്കുന്ന ഒരു കലാകാരനാണെന്ന് അദ്ദേഹം സ്വയം വിശേഷിപ്പിച്ചു. ആരുടെയും ജാതിയോ പാർട്ടിയോ ചോദിച്ചല്ല താൻ ആളുകളെ സഹായിക്കുന്നത്. തന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്നും പത്തനാപുരത്തെ ജനങ്ങൾക്കൊപ്പം ഒരു സഹോദരനായി താൻ എന്നും നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്കെതിരെയുള്ള വാർത്തകൾ കണ്ട് ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അത് വെറും രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരം എം.എൽ.എ എന്ന നിലയിൽ താൻ ചെയ്ത നന്മകൾ ജനങ്ങൾക്കറിയാം. ഏത് രാശി ആയാലും ജനങ്ങൾ തന്നോടൊപ്പം ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഗണേഷ് കുമാർ.

ശനിയാഴ്ച ഉച്ചയ്ക്ക് വാളകത്തെ കുടുംബവീട്ടിൽ മന്ത്രിയെ ഭാര്യ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നാണ് ആരോപണം. തുടർന്ന് ഈ ദൃശ്യങ്ങൾ പകർത്തിയ ഭാര്യയെ മന്ത്രിയുടെ സഹചാരികൾ തടഞ്ഞുവെക്കുകയും മൊബൈൽഫോൺ കൈക്കലാക്കാനും ശ്രമിച്ചു. തുടർന്ന് ഭാര്യ പോലീസ് സഹായം തേടിയെങ്കിലും സ്ഥലത്തെത്തിയ പോലീസ് വിഷയത്തിൽ ഇടപെടാതെ പിൻവാങ്ങിയെന്നും ആരോപണമുണ്ട്.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

43 വർഷം പഴക്കമുള്ള കമ്പനി ഉടമ വിറ്റു; തൊഴിലാളികൾക്ക് കോടിക്കണക്കിന് രൂപ വിതരണം ചെയ്തു

അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ മിൻഡൻ നഗരത്തിൽ പ്രവർത്തിച്ചിരുന്ന 43 വർഷം പഴക്കമുള്ള ഒരു കുടുംബ ഉടമസ്ഥ കമ്പനിയുടെ വിൽപ്പനയ്ക്ക് പിന്നാലെ ജീവനക്കാർക്ക് ലഭിച്ച വൻ സാമ്പത്തിക സമ്മാനം ലോകശ്രദ്ധ നേടുന്നു. വാക്കർ കുടുംബത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഫൈബർബോണ്ട് കോർപ്പറേഷൻ എന്ന ഇലക്ട്രിക്കൽ ഉപകരണ നിർമ്മാണ കമ്പനിയാണ് പവർ മാനേജ്‌മെന്റ് രംഗത്തെ ഭീമനായ ഈറ്റൺ എന്ന സ്ഥാപനത്തിന് 1.7...

Keep exploring...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...

‘ബംഗാൾ ഇനി ബിജെപിയുടെ കൈകളിൽ’; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിയാകും

പശ്ചിമ ബംഗാളിൽ ഒരു പ്രധാന രാഷ്ട്രീയ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സുവേന്ദു അധികാരി സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി. ഭാരതീയ...

More News

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...

43 വർഷം പഴക്കമുള്ള കമ്പനി ഉടമ വിറ്റു; തൊഴിലാളികൾക്ക് കോടിക്കണക്കിന് രൂപ വിതരണം ചെയ്തു

അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ മിൻഡൻ നഗരത്തിൽ പ്രവർത്തിച്ചിരുന്ന 43 വർഷം പഴക്കമുള്ള ഒരു കുടുംബ ഉടമസ്ഥ കമ്പനിയുടെ വിൽപ്പനയ്ക്ക്...

‘ബംഗാൾ ഇനി ബിജെപിയുടെ കൈകളിൽ’; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിയാകും

പശ്ചിമ ബംഗാളിൽ ഒരു പ്രധാന രാഷ്ട്രീയ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സുവേന്ദു അധികാരി സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി. ഭാരതീയ...

ആഡംബര കപ്പലിലെ ജീവനക്കാരിൽ രണ്ട് ഇന്ത്യക്കാർക്കും ഹാൻ്റെ വൈറസ് ബാധ

ഹാൻ്റെ വൈറസ് അണുബാധയുടെ ഒന്നിലധികം സാധ്യതയുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള എംവി ഹോണ്ടിയസ് എന്ന ക്രൂയിസ് കപ്പലിലുള്ള രണ്ട്...

തമിഴ്‌നാട്ടിലെ ഇടത്–ടിവികെ സഹകരണത്തിന് പിന്നിൽ

| വേദനായകി തമിഴ്നാട് രാഷ്ട്രീയത്തിൽ നിലവിലെ അസ്ഥിരതകൾക്ക് പരിഹാരമായി പുതിയ രാഷ്ട്രീയ നീക്കങ്ങൾ നടന്നതായി ചില മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു....

വിജയ് സര്‍ക്കാര്‍ തമിഴ്‌നാട്ടില്‍; CPIM-CPI-VCK പിന്തുണയിൽ കേവല ഭൂരിപക്ഷമായി

തമിഴ്‌നാട്ടില്‍ വിജയ്ക്ക് ഭൂരിപക്ഷ പിന്തുണ ലഭിച്ചതോടെ സര്‍ക്കാര്‍ രൂപീകരിക്കും. സിപിഐഎം സിപിഐ, വിസികെ എന്നീ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ...

ഉമ്മൻചാണ്ടിയെ തൊട്ടാൽ പൊറുക്കില്ല; സതീശൻ അനുകൂല പ്രകടനത്തിൽ യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ്

വിഡി സതീശൻ അനുകൂല പ്രകടനത്തിൽ വിമർശനവുമായി യൂത്ത് കോൺഗ്രസ്. പ്രകടനത്തിൽ ഉമ്മൻചാണ്ടിയുടെ ഫ്ലക്‌സ് കീറിയത്തിനെതിരെ പ്രതിഷേധം. ഫ്ലക്‌സ് കീറിയവർ...

‘മിച്ചൽ മാർഷിൻ്റെ ചരിത്ര പ്രകടനം’; എൽ.എസ്.ജിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി

2026 -ലെ ഐപിഎൽ 50-ാം മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ഓപ്പണർ മിച്ചൽ മാർഷ് കൊടുങ്കാറ്റുള്ള ഇന്നിംഗ്‌സ് കളിച്ചുകൊണ്ട്...