ജില്ലാ നേതാക്കളുടെ വാക്കിന് വിലയില്ല; കെ.എം. ഷാജിയെ കാസർകോട് പ്രതിഷ്ഠിക്കാൻ സമ്മർദ്ദം; ബിജെപിയ്ക്ക് വഴി തുറക്കുമോ എന്ന ആശങ്കയിൽ മുസ്ലിം ലീഗ് പ്രവർത്തകർ

ബിജെപി എന്ന പൊതുശത്രുവിനെ പരാജയപ്പെടുത്താൻ ഇടത് വോട്ടുകൾ പോലും യുഡിഎഫ് പെട്ടിയിൽ വീഴുന്ന ചരിത്രമാണ് കാസർകോട് മണ്ഡലത്തിനുള്ളത്.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കെ.എം ഷാജിയെ കാസർകോട് മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കരുതെന്ന ആവശ്യവുമായി ജില്ലയിലെ മുതിർന്ന മുസ്ലിം ലീഗ് നേതാക്കൾ രംഗത്ത് വന്നിരുന്നു. മണ്ഡലത്തിലെ സങ്കീർണ്ണമായ രാഷ്ട്രീയ സമവാക്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജില്ലാ നേതൃത്വത്തിലെ സീനിയർ നേതാക്കൾ ഷാജിക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ചിരിക്കുന്നത്.

കെ.എം ഷാജി എന്ന നേതാവിന്റെ സ്വീകാര്യതയിൽ തർക്കമില്ലെങ്കിലും, കാസർകോട്ടെ സവിശേഷമായ രാഷ്ട്രീയ സാഹചര്യം അദ്ദേഹത്തിന് അനുകൂലമല്ലെന്നാണ് മുതിർന്ന നേതാക്കളുടെ പക്ഷം. എന്നാൽ ജില്ലാ നേതൃത്വത്തിന് പുല്ലുവില നൽകുന്ന സമീപനം തന്നെയാണ് ഷാജി ക്യാമ്പ് തുടരുന്നത്.

ബിജെപി എന്ന പൊതുശത്രുവിനെ പരാജയപ്പെടുത്താൻ ഇടത് വോട്ടുകൾ പോലും യുഡിഎഫ് പെട്ടിയിൽ വീഴുന്ന ചരിത്രമാണ് കാസർകോട് മണ്ഡലത്തിനുള്ളത്. എന്നാൽ കടുത്ത ഇടത് വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന കെ.എം ഷാജി സ്ഥാനാർത്ഥിയായി എത്തിയാൽ ഈ വോട്ടുകൾ നഷ്ടമാകുമെന്നും ഇത് യുഡിഎഫിന്റെ പരാജയത്തിന് വഴിയൊരുക്കുമെന്നും ഉറപ്പാണ്.

കൂടാതെ, സമസ്തയിലെ ഇരുവിഭാഗങ്ങൾക്കുമെതിരെ ഷാജി മുൻപ് നടത്തിയ പരാമർശങ്ങൾ മതവിശ്വാസികൾക്കിടയിൽ തിരിച്ചടിയുണ്ടാക്കുമെന്നും സീനിയർ നേതാക്കൾ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. ഷാജി മത്സരിച്ചാൽ മണ്ഡലം യുഡിഎഫിൽ നിന്ന് ബിജെപി പിടിച്ചെടുക്കാനുള്ള സാധ്യതയുണ്ടെന്നും അതിനാൽ ജില്ലയിൽ നിന്നുള്ള പ്രാദേശിക നേതാവിന് തന്നെ മുൻഗണന നൽകണമെന്നുമാണ് ഇവരുടെ ആവശ്യം.

എന്നാൽ, മുതിർന്ന നേതാക്കളുടെ ഈ മുന്നറിയിപ്പുകളെ അവഗണിച്ചുകൊണ്ട് ജില്ലയിലെ ഒരു യുവനേതാവിന്റെ കീഴിൽ ഷാജിക്കായി ശക്തമായ കരുനീക്കങ്ങൾ നടത്തുന്നത് മണ്ഡലത്തിലെ ജനങ്ങളെ ആശങ്കയിലാക്കുന്നുണ്ട്. മുതിർന്ന നേതാക്കളെ മണ്ഡലത്തിൽ നിന്ന് ഒതുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ യുവ നേതാവ് ഷാജിയെ കാസർകോട് പ്രതിഷ്ഠിക്കാൻ ശ്രമിക്കുന്നതെന്നാണ് സൂചന. എന്നാൽ വ്യക്തിപരമായ താല്പര്യങ്ങൾക്കായി നടത്തുന്ന ഈ അപക്വമായ നീക്കം ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ അവസരമൊരുക്കുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ ആശങ്ക.

ഒരിക്കൽ ബിജെപി ജയിച്ചുകയറിയാൽ മണ്ഡലം തിരിച്ചുപിടിക്കുക എന്നത് യുഡിഎഫിനെ സംബന്ധിച്ച് അസാധ്യമായ ദൗത്യമായി മാറും. ഈ അപകടം തിരിച്ചറിഞ്ഞിട്ടും കെ.എം ഷാജിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന യുവനേതാവും സംസ്ഥാന നേതൃത്വത്തിന് മേൽ സമ്മർദ്ദം തുടരുന്നത് അണികൾക്കിടയിലും അത്ഭുതമുളവാക്കുന്നുണ്ട്. വരും ദിവസങ്ങളിൽ സംസ്ഥാന നേതൃത്വം എടുക്കുന്ന തീരുമാനം കാസർകോട്ടെ യുഡിഎഫ് രാഷ്ട്രീയത്തിൽ നിർണ്ണായകമാകും.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന പതിവ് തുടർന്നുകൊണ്ട് നടൻ വിജയ് സ്ഥാപിച്ച തമിഴക വെട്രി കഴകം (ടിവികെ) തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ മുന്നേറ്റം നടത്തിയിരിക്കുകയാണ്. രണ്ട് വർഷം മുമ്പ് രൂപീകരിച്ച പാർട്ടി 234 അംഗ നിയമസഭയിൽ 108 സീറ്റുകൾ നേടി ഏറ്റവും...

Keep exploring...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

More News

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....