16 March 2026

ഇറാൻ്റെ പുതിയ നേതാവ് മൊജ്‌തബ ഖമേനിക്ക് പരിക്കേറ്റതായി ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ റിപ്പോർട്ട്

പരിക്കുകളെ കുറിച്ചോ അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതിയെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല

ഇറാൻ്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട ആയത്തുള്ള അലി ഖമനയിയുടെ മകൻ മൊജ്‌തബ ഖമനയിക്ക് പരിക്കേറ്റതായി ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ റിപ്പോർട്ട്. ഇസ്രയേൽ- യുഎസ് സംയുക്ത ആക്രമണത്തിൽ മൊജ്‌തബക്ക്‌ പരിക്കേറ്റതായാണ് റിപ്പോർട്ടിൽ പറയുന്നത്.

റമദാൻ യുദ്ധത്തിലെ ജൻബാസ് എന്നാണ് മൊജ്‌തബ ഖമനയിയെ ഇറാനിയൻ ടിവി വിശേഷിപ്പിച്ചത്. ശത്രുക്കളാൽ പരിക്കേൽക്കുന്നവരെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്. പരിക്കുകളെ കുറിച്ചോ അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതിയെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഫെബ്രുവരി 28ന് തെഹ്റാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ മൊജ്‌തബയുടെ പിതാവും ഇറാൻ പരമോന്നത നേതാവുമായിരുന്ന ആയത്തുള്ള അലി ഖമേനിയും മാതാവും സഹോദരിയും കുഞ്ഞും അടക്കം കൊല്ലപ്പെട്ടിരുന്നു. പിന്നാലെയാണ് ആയത്തുള്ള ഖമനയിയുടെ പിന്‍ഗാമിയായി മുജ്‌തബയെ തെരഞ്ഞെടുത്തത്. 88 പുരോഹിതന്മാരടങ്ങിയ സംഘമായിരുന്നു പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്. നിര്‍ണായകമായ തെരഞ്ഞെടുപ്പിലൂടെ മുജ്‌തബ ഖമേനിയെ ഇറാൻ്റെ മൂന്നാമത്തെ നേതാവായി നിയമിച്ചതായി അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സ് പ്രസ്‌താവനയിലൂടെ അറിയിക്കുകയായിരുന്നു.

Share

More Stories

യുദ്ധകാലത്ത് തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്‌ത 19 ഇന്ത്യക്കാർ യുഎഇയിൽ അറസ്റ്റിൽ

0
ഇസ്രായേൽ- യുഎസ്-ഇറാൻ യുദ്ധത്തെ തുടർന്നുള്ള പ്രാദേശിക സംഘർഷങ്ങൾക്കിടയിൽ തെറ്റിദ്ധരിപ്പിക്കുന്നതും കെട്ടിച്ചമച്ചതുമായ ഉള്ളടക്കം അടങ്ങിയ വീഡിയോ ക്ലിപ്പുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രസിദ്ധീകരിച്ചതിന് 19 ഇന്ത്യക്കാർ ഉൾപ്പെടെ 35 പേരെ അറസ്റ്റ് ചെയ്യാൻ യുണൈറ്റഡ്...

യുഎസ് ബി-52 ബോംബർ വിമാനങ്ങൾ ഇറാനെതിരെ വിന്യസിച്ചു

0
ഇറാനെതിരായ സൈനിക നടപടികൾ പുരോഗമിക്കുന്നതിനിടെ, യുഎസ് വ്യോമസേന തങ്ങളുടെ ഏറ്റവും ശക്തമായ തന്ത്രപ്രധാന ബോംബറായ B-52 സ്ട്രാറ്റോ ഫോർട്രെസ് (B-52H സ്ട്രാറ്റോ ഫോർട്രെസ്) സജീവമായി വിന്യസിച്ചു. 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' എന്ന പേരിൽ...

‘ഇനി തെരഞ്ഞെടുപ്പ് കാലം’; എന്താണ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം?

0
കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നിരിക്കുകയാണ്. കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിൽ ആണ് വേട്ടെടുപ്പ് നടക്കാൻ പോകുന്നത്. കേരളത്തിൽ ഏപ്രിൽ ഡിസംബർ 9ന് തെരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണൽ മെയ് 4ന് ആയിരിക്കും. ഇതോടെ സംസ്ഥാനത്ത്...

‘നെതന്യാഹു കുട്ടികളെ കൊല്ലുന്ന ക്രിമിനൽ’, ‘ഉറപ്പായും ഞങ്ങൾ കൊല്ലും’: മുന്നറിയിപ്പുമായി ഐആർജിസി

0
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കൊല്ലുമെന്ന മുന്നറിയിപ്പുമായി ഇറാൻ റവല്യൂഷണറി ഗാർഡ് കോർപ്‌സ്. നെതന്യാഹു ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ച നടക്കുമ്പോഴാണ് ഐആർജിസിയുടെ മുന്നറിയിപ്പ്. കുട്ടികളെ കൊല്ലുന്ന...

“പ്രമാണിമാർക്ക് ഒരു നീതി, സാധാരണക്കാർക്ക് മറ്റൊന്ന്”: മുഖ്യമന്ത്രിയുടെ മാപ്പപേക്ഷയിൽ വിമർശനവുമായി പ്രേംകുമാർ

0
സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് തന്നെ അറിയിപ്പില്ലാതെ മാറ്റിയതിലുള്ള നീരസം നടൻ പ്രേംകുമാർ വീണ്ടും പരസ്യമാക്കിയിരിക്കുകയാണ്. മുണ്ടക്കൈ- ചൂരൽമല ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറിയെ അപമാനിച്ചെന്ന് ആരോപിച്ച് നടൻ മമ്മൂട്ടിക്ക്...

ഷഹീദുകളെ വീഴ്ത്താൻ ഉക്രെയ്‌നിൻ്റെ ‘സ്റ്റിംഗ്’; കുറഞ്ഞ ചെലവിൽ വലിയ പ്രതിരോധവുമായി പുതിയ വിപ്ലവം

0
ഇറാൻ നിർമ്മിത ഷഹീദ്-136 (Shahed-136) ഡ്രോണുകൾ ആധുനിക യുദ്ധഭൂമിയിൽ വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. കുറഞ്ഞ നിർമ്മാണച്ചെലവും എന്നാൽ ലക്ഷ്യസ്ഥാനത്ത് വലിയ നാശനഷ്‌ടങ്ങൾ വരുത്താനുമുള്ള ഇവയുടെ ശേഷി യുഎസ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിരോധ...

Featured

More News