ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി

ബിജെപി സംസ്ഥാന അധ്യക്ഷനെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുപ്പിക്കുന്നതിൽ രാഷ്ട്രീയമുണ്ട്

പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാത 66ൻ്റെ ഉദ്ഘാടന പരിപാടിയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിന് ക്ഷണമില്ല. എൻഎച്ച് 66 തലപ്പാടി- ചെങ്കള, വെങ്ങളം- രാമനാട്ടുകര ആറ് വരിപ്പാതയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നാണ് മന്ത്രിയെ ഒഴിവാക്കിയത്.

കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്‌കരി, ഹർദീപ് സിങ് പുരി, പ്രഹ്‌ളാദ് വെങ്കടേഷ് ജോഷി, അശ്വിനി വൈഷ്‌ണവ്, ശിവരാജ് സിങ് ചൗഹാൻ, അജയ് തംത, ഹർഷ് മൽഹോത്ര, കമലേഷ് പസ്വാൻ, ഡോ. ചന്ദ്രശേഖർ പൈമ്മസാനി, സുരേഷ് ഗോപി, ശ്രീപാദ് യെസ്സോ നായിക്, വി സോമണ്ണ, രവ്‌നീത് സിംഗ്, ജോർജ് കുര്യൻ എന്നിവരും സംസ്ഥാന ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ കൃഷ്‌ണൻകുട്ടി, എംബി രാജേഷ് എന്നിവർക്കാണ് ക്ഷണമുള്ളത്. എംപിമാരായ ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, ഉമ തോമസ് എംഎൽഎ എന്നിവർക്കും കൊച്ചിയിൽ നടക്കുന്ന പരിപാടിയിലേക്ക് ക്ഷണമുണ്ട്.

മുൻ കേന്ദ്ര സഹമന്ത്രി എന്ന പേരിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്യുന്ന, ദേശീയപാത നിർമാണത്തിൽ നിർണായക പങ്കുവഹിച്ച മന്ത്രി മുഹമ്മദ് റിയാസിനെ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടില്ല. പൊതുമരാമത്ത് വകുപ്പാണ് ദേശീയപാത നിർമാണത്തിൻ്റെ നോഡൽ ഏജൻസി എന്നിരിക്കെയാണ് മന്ത്രിയെ പരിപാടിയിൽനിന്ന് മാറ്റി നിർത്തിയതെന്ന് വിമർശനമുയർന്നു.

ഉദ്ഘാടന ചടങ്ങ് രാഷ്ട്രീയ വത്കരിക്കാനുള്ള ശ്രമമെന്ന വിലയിരുത്തലിന് പിന്നാലെ ചടങ്ങ് സർക്കാർ ബഹിഷ്‌കരിക്കും. വിഷയത്തിൽ കടുത്ത അതൃപ്‌തിയുള്ളതിനാൽ മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കില്ല. സംസ്ഥാന സർക്കാരിൻ്റെ പ്രതിനിധികളാരും തന്നെ പരിപാടിയിൽ പങ്കെടുക്കില്ല.

ദേശീയപാതാ ഉദ്ഘാടനത്തിലേക്ക് തന്നെ ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് സ്ഥിരീകരിച്ചു. പരിപാടിയിലേക്ക് ഇതുവരെ ക്ഷണിച്ചിട്ടില്ല. ദേശീയപാത നിർമാണത്തിൽ എല്ലാ നിലയിലും സംസ്ഥാന സർക്കാർ ഇടപെട്ടതാണ്. ഇന്ത്യയിൽ ആദ്യമായി ദേശീയപാത വികസനത്തിന് സംസ്ഥാന സർക്കാർ പണം ചെലവഴിക്കുന്നത് എൻഎച്ച് 66-നാണ്. 5600 കോടിയാണ് ചെലവഴിച്ചത്. കടമെടുപ്പ് പരിധിയിൽ കൂടി ഉൾപ്പെടുത്തിയപ്പോൾ 12000 കോടിക്ക് തുല്യമായി, മന്ത്രി പറഞ്ഞു.

എല്ലാ റീച്ചുകളുടെയും റിവ്യൂ യോഗങ്ങൾ കൃത്യമായി നടത്തിയിരുന്നു. കേന്ദ്ര മന്ത്രി നിതിൻ ഗഡ്‌കരി തന്നെ സംസ്ഥാന സർക്കാരിൻ്റെ ഇടപെടലിനെ പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മറ്റ് വിവാദങ്ങളിലേക്ക് പോകുന്നില്ല, ജനവും നാടും അത് ചർച്ച ചെയ്യട്ടെ. ഉദ്ഘാടന പരിപാടിയിലെ പങ്കാളിത്തം നോക്കിയല്ല പദ്ധതിയിലെ കഠിനാധ്വാനത്തെ അളക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷനെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുപ്പിക്കുന്നതിൽ രാഷ്ട്രീയമുണ്ട്. മുമ്പും പരിപാടിയിൽ അദ്ദേഹത്തെ ഉൾപ്പെടുത്തിയിട്ടുണ്ട്. വിഴിഞ്ഞം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ അദ്ദേഹം സ്റ്റേജിലുണ്ടായിരുന്നു. അന്ന് മന്ത്രിമാർ സദസിലാണ് ഇരുന്നത്. എല്ലാ മന്ത്രിമാരും സ്റ്റേജിൽ കയറി ഇരിക്കണമെന്ന് തങ്ങൾക്കില്ല, അന്ന് അതിനെ തങ്ങളെല്ലാം വിമർശിച്ചിരുന്നു. അതിൻ്റെ തുടർച്ചയെന്നോണമാകാം ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

എന്ത് കൊണ്ട് കേരളത്തിൽ ബിജെപി വളരുന്നില്ല എന്നതിനുള്ള ലളിതമായ ഉത്തരമാണ് ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്ന സംഭവങ്ങൾ. കേരളത്തിലെ ജനങ്ങളുടെ മനസിൽ പോസ്റ്റർ പോലെ പതിഞ്ഞതാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ദേശീയപാത വികസനം. എൽഡിഎഫ് സർക്കാർ എടുത്ത നിലപാടാണ് ഈ പദ്ധതിക്ക് കാരണം. ഉദ്ഘാടന പരിപാടിയിൽ വിളിക്കാതിരുന്നത് കൊണ്ട് ഇല്ലാതാകുന്നല്ല യാഥാർത്ഥ്യം. ഇത്തരം നിലപാടുകൾ ജനാധിപത്യത്തിന് ഭൂഷണമല്ല, അപമാനമാണ്. സംസ്ഥാനത്തെ അപമാനിക്കുന്നതാണ് ഈ നിലപാട്. കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒന്നിക്കേണ്ട വിഷയമാണിത്. പദ്ധതിക്കായി ആരാണ് ഇടപെട്ടതെന്ന് ജനങ്ങളുടെ മനസിനറിയാമെന്നും മന്ത്രി പറഞ്ഞു.

ചൊവാഴ്‌ച രാത്രിയിലാണ് തനിക്ക് പരിപാടിയിലേക്ക് ക്ഷണം ലഭിച്ചതെന്നും പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി എന്ന് മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളൂവെന്നും ഡൽഹിയിലെ സംസ്ഥാന സർക്കാരിൻ്റെ പ്രതിനിധി കെവി തോമസ് പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കുന്നവരുടെ മറ്റ് വിവരങ്ങൾ അതിൽ ഇല്ലായിരുന്നു. അത് ശരിയായ സമീപനമല്ല. വികസന കാര്യങ്ങളിൽ സംസ്ഥാന സർക്കാരിന് ബന്ധമുണ്ട്. അങ്ങനെയുള്ളപ്പോൾ ഇത്തരമൊരു രീതി സ്വീകരിക്കുന്നത് ശരിയല്ലെന്നും കെവി തോമസ് പറഞ്ഞു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച പ്രമേയത്തെ വിഡി സതീശനും പിന്തുണച്ചു. എംഎല്‍എമാരില്‍ നിന്നും എഐസിസി ചുമതലപ്പെടുത്തിയ നിരീക്ഷകര്‍ അഭിപ്രായം തേടി. 46പേരുടെ പിന്തുണ കെസി വേണുഗോപാലിന് ഉണ്ടെന്നാണ് വിവരം. എട്ട് പേര്‍ രമേശ് ചെന്നിത്തലയുടെ പേര് നിര്‍ദേശിച്ചപ്പോള്‍ ആറ് പേര്‍ മാത്രമാണ്...

Keep exploring...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

More News

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...

ആണവ നിർവ്യാപന കരാറിൽ തങ്ങൾ ബാധ്യസ്ഥരല്ലെന്ന് ഉത്തര കൊറിയ

ആണവ ആയുധങ്ങൾ സംബന്ധിച്ച ഒരു കരാറിലും പ്യോങ്‌യാങ് ഉൾപ്പെടില്ലെന്നും ഒരു ബാഹ്യ സമ്മർദ്ദവും ആണവായുധ രാഷ്ട്രമെന്ന പദവിയിൽ മാറ്റം...

ബംഗാളിൽ അയവില്ലാതെ ആക്രമണം; സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് കൊല്ലപ്പെട്ടു

ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ ബംഗാളിൽ അക്രമത്തിന് അയവില്ല. പശ്ചിമ ബംഗാളിൽ അടുത്ത മുഖ്യമന്ത്രിയായി വിലയിരുത്തപ്പെട്ട സുവേന്ദു അധികാരിയുടെ...

‘റിസോര്‍ട്ട് രാഷ്ട്രീയം’; എഐഎഡിഎംകെ നിയുക്ത എംഎല്‍എമാര്‍ റിസോര്‍ട്ടില്‍

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്‌നാട്ടില്‍ വീണ്ടും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി....

കേരളത്തിൽ നിര്‍ണായക കോണ്‍ഗ്രസ് യോഗം; നിരീക്ഷകരുടെ സാന്നിധ്യത്തില്‍

മുഖ്യമന്ത്രി പദത്തിനായി കോണ്‍ഗ്രസിനുള്ളില്‍ നേതാക്കള്‍ ചേരി തിരിഞ്ഞ് പോര് തുടരുന്നതിനിടെ തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംഎല്‍എമാരുടെ ആദ്യ നിയമസഭ കക്ഷിയോഗം...

‘കഴിഞ്ഞ പത്ത് വർഷത്തിനിടെ സംഘടന ദുർബലമായി, പരാജയ കാരണം പിണറായി വിജയൻ അല്ല’: പികെ ഗുരുദാസൻ

നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ സിപിഐഎമ്മിനെതിരെ വിമർശനവുമായി മുതിർന്ന നേതാവ് പികെ ഗുരുദാസൻ. സംഘടനാ രംഗത്ത് സിപിഐഎമ്മിന് ഉണർന്ന് പ്രവർത്തിക്കാനായില്ലെന്നും...