12 March 2026

ഗുജറാത്തിലേക്ക് വരുന്ന തായ് കപ്പല്‍ ഹോര്‍മൂസ് കടലിടുക്കില്‍ ആക്രമിക്കപ്പെട്ടു

പിസിഎല്ലിൻ്റെ ഉടമസ്ഥതയിലുള്ള ബള്‍ക്ക് കാരിയറായ മയൂരി നരീ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്

ഹോര്‍മൂസ് കടലിടുക്കില്‍ ഗുജറാത്തിലേക്ക് വരികയായിരുന്ന തായ് കപ്പല്‍ ആക്രമിക്കപ്പെട്ടു. കപ്പലിന് തീപിടിച്ചു. കപ്പലിലെ 23 ജീവനക്കാരില്‍ 20 പേരെ ഒമാന്‍ നാവിക സേന രക്ഷപ്പെടുത്തി. തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ഹോര്‍മൂസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ ബുധനാഴ്‌ച ആക്രമിക്കപ്പെട്ടുവെന്നാണ് ബ്രിട്ടീഷ് മാരിടൈം ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുഎഇയിലെ ഒരു തുറമുഖത്തു നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്ന കപ്പലാണ് ഹോര്‍മൂസ് കടലിടുക്കില്‍ ആക്രമിക്കപ്പെട്ടത്. തായ് കമ്പനിയായ പ്രെഷ്യസ് ഷിപ്പിംഗ് പിസിഎല്ലിൻ്റെ ഉടമസ്ഥതയിലുള്ള ബള്‍ക്ക് കാരിയറായ മയൂരി നരീ എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്. യുഎഇയിലെ ഖലീഫ തുറമുഖത്ത് നിന്ന് ഗുജറാത്തിലെ കാണ്ട്‌ല തുറമുഖത്തേക്ക് വരികയായിരുന്നു കപ്പല്‍. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇറാന്‍ ഏറ്റെടുത്തുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

അതേസമയം ഗള്‍ഫ് രാജ്യങ്ങളില്‍ ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നുണ്ട്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഇറാൻ്റെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരുക്കറ്റതായും റിപ്പോര്‍ട്ട് വന്നിരുന്നു. ഒരു ഇന്ത്യക്കാരന് ഉള്‍പ്പെടെയാണ് പരിക്കേറ്റത്. സൗദി അറേബ്യയും ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും ആക്രമണം തുടരുകയാണ്. ആക്രമണം അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സംഘടനകളുടെ ഇടപെടലുകള്‍ ഉണ്ടാവണമെന്ന് യുഎഇ ആവശ്യപ്പെട്ടു.

Share

More Stories

കേരളത്തിൽ 10,800 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്‌തു

0
എറണാകുളത്തും കൊച്ചിയിലും നടത്തിയ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിനായുള്ള നിരവധി പ്രധാന വികസന പദ്ധതികൾ ബുധനാഴ്‌ച പ്രഖ്യാപിച്ചു. കൊച്ചിയിൽ, ഏകദേശം 10,800 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് പ്രധാനമന്ത്രി ഉദ്ഘാടനവും...

14 വർഷത്തെ ബഹിരാകാശ യാത്രയ്ക്ക് ശേഷം നാസയുടെ വാൻ അലൻ പ്രോബ് മടങ്ങുന്നു; ഭൂമിയിൽ പതിച്ചേക്കാമെന്ന് മുന്നറിയിപ്പ്

0
14 വർഷങ്ങൾക്ക് മുമ്പ് നാസ വിക്ഷേപിച്ച വാൻ അലൻ പ്രോബ്-എ (Van Allen Probe-A) ഉപഗ്രഹം ഭൂമിയിലേക്ക് തിരികെ വരികയാണ്. ഏകദേശം 600 കിലോഗ്രാം (1323 പൗണ്ട്) ഭാരമുള്ള ഈ ഉപഗ്രഹം ഭൗമാന്തരീക്ഷത്തിൽ...

‘കുംഭമേളക്കാരി’ മോണാലിസ കേരളത്തിൽ കാമുകനെ വിവാഹം കഴിച്ചു

0
പ്രയാഗ്‌രാജ് കുംഭമേളയിലൂടെ പ്രശസ്തിയിലേക്ക് കുതിച്ച മോണാലിസ ഭോൺസ്ലെ എന്ന യുവതി, കുടുംബത്തിൻ്റെ സമ്മർദ്ദം ഒഴിവാക്കാൻ പോലീസ് സംരക്ഷണം തേടി മണിക്കൂറുകൾക്ക് ശേഷം, അടുത്തുള്ള പൂവാറിലെ ഒരു ക്ഷേത്രത്തിൽ തൻ്റെ സുഹൃത്തായ മുസ്ലീം പുരുഷനുമായി...

രാജീവ് ചന്ദ്രശേഖറിന്റെയും മുഹമ്മദ് റിയാസിന്റെയും രാഷ്ട്രീയ ജീവിതം

0
| ശ്രീകാന്ത് പികെ 2005, 2006 എന്നീ വർഷങ്ങൾ രാജീവ്‌ ചന്ദ്രശേഖർ എന്ന ഇന്നത്തെ ബിജെപി കേരള സംസ്ഥാന പ്രസിഡന്റിന്റെ ജീവിതത്തിൽ വളരെ പ്രധാന്യമുള്ള രണ്ട് വർഷങ്ങളാണ്. 2005 - ലാണ് ഭാര്യപിതാവും ബിപിഎൽ...

ഇറാന്റെ അളന്നുമുറിച്ച വാക്കായ അരാഗ്ചി: നയതന്ത്രത്തിന്റെ തമ്പുരാൻ യുദ്ധത്തിന്റെ മുൾമുനയിൽ

0
യൂറോപ്പിലെയും അമേരിക്കയിലെയും നയതന്ത്രജ്ഞരെ തന്റെ ശാന്തമായ ഇടപെടലുകൾ കൊണ്ട് പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ് ഇറാന്റെ ഇപ്പോഴത്തെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. യുഎസും ഇസ്രയേലും ഇറാനെതിരെയുള്ള ആക്രമണം തുടങ്ങി ഒമ്പതാം ദിവസം എൻബിസിക്ക്...

കേരളത്തിൽ എൽപിജി വിതരണ പ്രതിസന്ധി; കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ്

0
കേരളത്തിൽ രൂക്ഷമായ എൽപിജി വിതരണ പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് എംപി ജോൺ ബ്രിട്ടാസ് രംഗത്തെത്തി. സംസ്ഥാനത്ത് എൽപിജി വിതരണം ഏതാണ്ട് സ്തംഭിച്ചിരിക്കുകയാണെന്നും നിലവിലെ സ്ഥിതി ഗുരുതരമാണെന്നും...

Featured

More News