തിരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും തോറ്റാലും വി.ഡി. സതീശൻ എന്ന നേതാവ് കേരളത്തിന്റെ ജനാധിപത്യ പരിസരത്തിന് ഉണ്ടാക്കുന്ന ഡാമേജ് ചെറുതല്ല

ഇങ്ങനെ നുണകൾ പറഞ്ഞ രാഷ്ട്രീയക്കാർ ചരിത്രത്തിൽ ഒരുപാട് ഉണ്ട്. അതിലൊന്ന് ഹിറ്റ്ലറാണ്. നുണ പറയാൻ അദ്ദേഹത്തിന് ഗീൽബൽസ് എന്നൊരു മന്ത്രി തന്നെ ഉണ്ടായിരുന്നു.

| ദീപക് പച്ച

കെ. സുധാകരന് ഫേസ്‌ബുക്ക് പേജുള്ളത് സുധാകരന് അറിയില്ല എന്നൊരു വലിയ നുണയാണ് ഇന്ന് സതീശൻ പറഞ്ഞത്. കേൾക്കുന്നത് എല്ലാവർക്കും അറിയാം അതൊരു നുണയാണെന്ന്.
വി. ഡി. സതീശനും രമേശ്‌ ചെന്നിത്തലയും രണ്ടു പേരും കോൺഗ്രസുകാർ ആണെങ്കിലും തമ്മിലൊരു വലിയ വ്യത്യാസമുണ്ട്. രണ്ട് പേരും രാഷ്ട്രീയ പ്രേരിതമായി വിഡ്ഢിത്തങ്ങൾ പറയാറുണ്ട്. പക്ഷേ സതീശൻ പറയും പോലെ കല്ലുവച്ച നുണകൾ ചെന്നിത്തല അങ്ങനെ പറയുന്നത് കേട്ടിട്ടില്ല.

വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ രാഷ്ട്രീയക്കാർ ചിലപ്പോഴൊക്കെ പറയുന്നത് നമുക്ക് പുതുമയുള്ള കാര്യമല്ല. എന്നാൽ സതീശൻ നുണ പറയുക എന്നത് തന്നെ ഒരു രാഷ്ട്രീയ മാർഗ്ഗമായി സ്വീകരിച്ചിരിക്കുകയാണ്. ഉത്തരം മുട്ടുമ്പോ ഗത്യന്തരമില്ലാതെയല്ല അയാൾ നുണ പറയുന്നത്. അദ്ദേഹത്തിന്റെ ഈ തിരഞ്ഞെടുപ്പ് സ്ട്രാറ്റജി തന്നെ നുണകൾ ആവർത്തിക്കുക എന്നതാണ്.

ഒരു കൂട്ടം ചെറുപ്പക്കാർ, ആ നുണകൾ വസ്തുതകളുടെ പിൻബലത്തോടെ പൊതു സമൂഹത്തെ അറിയിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിച്ചപ്പോൾ ആ പേജുകൾ പൂട്ടിക്കാൻ ആണ് സതീശനും കൂട്ടരും ശ്രമിക്കുന്നത്. അപ്പോഴും എന്തിനാണ് പ്രതിപക്ഷ നേതാവ് ഇങ്ങനെ നുണകൾ പറയുന്നത് എന്ന ചോദ്യത്തെ അദ്ദേഹം അഡ്രസ്സ് ചെയ്യുന്നില്ല.

ഇങ്ങനെ നുണകൾ പറയുന്ന രാഷ്ട്രീയക്കാർ കേരളത്തിൽ അത്ര പരിചയം ഇല്ലാത്ത ഒന്നാണ്. കാരണം, രാഷ്ട്രീയത്തിൽ നേരിട്ട് തന്നെ താല്പര്യവും ശ്രദ്ധയും ഉള്ളവർ കൂടുതലുള്ള നാടാണ് നമ്മുടേത്. ഇങ്ങനെ നുണകൾ പറഞ്ഞ രാഷ്ട്രീയക്കാർ ചരിത്രത്തിൽ ഒരുപാട് ഉണ്ട്. അതിലൊന്ന് ഹിറ്റ്ലറാണ്. നുണ പറയാൻ അദ്ദേഹത്തിന് ഗീൽബൽസ് എന്നൊരു മന്ത്രി തന്നെ ഉണ്ടായിരുന്നു. പിന്നെ ഇങ്ങനെ നുണപറയുന്ന നമുക്കെല്ലാം പരിചയമുള്ള ഒരാൾ നരേന്ദ്ര മോദിയാണ്.

നുണ പറയുന്ന സതീശൻ ദിവസവും മൂന്ന് നാല് തവണ മീഡിയയെ കാണുന്നുണ്ട്. പക്ഷേ അദ്ദേഹത്തെ നിർത്തി ആരും നിങ്ങൾ ഇങ്ങനെ പറഞ്ഞത് നുണയല്ലേ എന്ന് ചോദിക്കുന്നില്ല. കാരണം അങ്ങനെ ചോദിക്കാതിരിക്കാനാണ് അവർക്ക് കർണാടകകയിൽ നിന്നും തെലുങ്കാനയിൽ നിന്നും സർക്കാർ പണം കൊടുക്കുന്നത്.

തിരഞ്ഞെടുപ്പിൽ ആര് ജയിച്ചാലും തോറ്റാലും വി. ഡി. സതീശൻ എന്ന നേതാവ് കേരളത്തിന്റെ ജനാധിപത്യ പരിസരത്തിന് ഉണ്ടാക്കുന്ന ഡാമേജ് ചെറുതല്ല. അതിനെ പ്രതിരോധിക്കാൻ മലയാളികൾ തയ്യാറായില്ലേൽ കേരളം ഭാവിയിൽ വലിയ വില കൊടുക്കേണ്ടി വരും.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന തരത്തിലാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾ ഉയരുന്നത്. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനകീയ സമ്മർദ്ദത്തിന് പിന്നാലെ വി.എസ്. അച്യുതാനന്ദനെ സി.പി.എം മലമ്പുഴയിൽ സ്ഥാനാർത്ഥിയാക്കിയ സംഭവമാണ് രാഷ്ട്രീയ നിരീക്ഷകർ വീണ്ടും ഓർമ്മിപ്പിക്കുന്നത്. ജനവികാരത്തിന് മുന്നിൽ...

Keep exploring...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

More News

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...

മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു; പശ്ചിമ ബംഗാളില്‍ നിയമസഭ പിരിച്ച് വിട്ട് ഗവര്‍ണര്‍

ഗവര്‍ണര്‍ നിയമസഭ പിരിച്ച് വിട്ടതോടെ പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ ഭരണം അവസാനിച്ചു. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്...