ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികളുടെ മാനസിക ആരോഗ്യവും വളർച്ചയും; ‘സൈക്കോളജിക്കൽ സേഫ്റ്റി പ്രോട്ടോക്കോള്‍- 2026

ഉത്തരവാദിത്തമുള്ള ഡിജിറ്റൽ പൗരന്മാരായി വളരാനും സഹായിക്കുന്ന രീതിയിലാണ് രൂപകൽപ്പന

- Advertisement -
- Advertisement -

ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികളുടെ മാനസിക ആരോഗ്യവും സുരക്ഷിതമായ വളർച്ചയും ഉറപ്പാക്കുന്നതിനായി സമഗ്ര മാർഗനിർദേശ പ്രോട്ടോക്കോളായ “സൈക്കോളജിക്കൽ സേഫ്റ്റി പ്രോട്ടോക്കോള്‍-2026” പുറത്തിറക്കാൻ ഹാപ്പിനസ് കെയർ ഫൗണ്ടേഷൻ. മൊബൈൽ ഫോൺ ഉപയോഗത്തിൻ്റെ വർധനവ്, സോഷ്യൽ മീഡിയയുടെ സ്വാധീനം, ഓൺലൈൻ ഗെയിമിംഗ്, എഐ ടൂളുകളുടെ വ്യാപനം എന്നിവ കുട്ടികളുടെ മാനസിക അവസ്ഥയെയും പെരുമാറ്റ രീതികളെയും ഗൗരവമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ഈ പദ്ധതി രൂപീകരിക്കുന്നത്.

കുട്ടികളുടെ ഡിജിറ്റൽ അടിമത്തം കുറയ്ക്കുക, മൊബൈൽ ഉപയോഗം നിയന്ത്രിക്കുക, മാനസികാരോഗ്യം സംരക്ഷിക്കുക, സാമൂഹികവും വികാരാത്മകവുമായ വളർച്ച ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പ്രോട്ടോക്കോൾ തയ്യാറാക്കുന്നത്. രക്ഷിതാക്കൾ, അധ്യാപകർ, സ്‌കൂൾ ഭരണാധികാരികൾ, വിദ്യാർത്ഥികൾ എന്നിവർക്കായി പ്രത്യേകം മാർഗനിർദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന ഈ പ്രോട്ടോക്കോൾ കുട്ടികൾക്ക് ആരോഗ്യകരമായ ഡിജിറ്റൽ ശീലങ്ങൾ വളർത്താനും ഉത്തരവാദിത്തമുള്ള ഡിജിറ്റൽ പൗരന്മാരായി വളരാനും സഹായിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

ഹാപ്പിനസ് കെയർ നിലവിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കോട്ടയം, കണ്ണൂർ എന്നിവിടങ്ങളിലായി പ്രവർത്തിക്കുന്ന അഞ്ച് ബ്രാഞ്ചുകളുള്ള കേരളത്തിലെ ഏറ്റവും വലിയ സൈക്കോളജി ബ്രാൻഡുകളിൽ ഒന്നാണ്. ക്ലിനിക്കൽ കൗൺസലിംഗ്, കുട്ടികളുടെ മാനസികാരോഗ്യം, കുടുംബ കൗൺസലിംഗ്, കോർപ്പറേറ്റ് വെൽനെസ് പ്രോഗ്രാമുകൾ തുടങ്ങിയ മേഖലകളിൽ ഹാപ്പിനസ് കെയർ സേവനം നൽകുന്നു.

ഇതോടൊപ്പം, കുട്ടികളുടെ മാനസികാരോഗ്യ പിന്തുണ കൂടുതൽ വ്യാപകമാക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇൻ്റെലിജൻസ് അടിസ്ഥാനമാക്കിയുള്ള ഒരു മാനസികാരോഗ്യ ആപ്പും ഹാപ്പിനസ് കെയർ വികസിപ്പിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു. ഡിജിറ്റൽ ലോകത്തിൽ കുട്ടികൾ നേരിടുന്ന മാനസിക സമ്മർദ്ദങ്ങൾ തിരിച്ചറിയാനും പ്രാഥമിക സഹായവും മാർഗനിർദേശവും നൽകാനും ഈ ആപ്പ് സഹായകരം ആകുമെന്ന് പ്രതീക്ഷിക്കുന്നു.

കുട്ടികളിലെ ഡിജിറ്റൽ ഉപയോഗ ശീലങ്ങൾ, വികാര നിയന്ത്രണം, കുടുംബബന്ധങ്ങളുടെ ശക്തീകരണം, മാനസിക പ്രതിരോധശേഷി (Psychological Resilience) എന്നിവ വളർത്തുന്നതിനായി സംസ്ഥാന തലത്തിൽ മാനസികാരോഗ്യ ബോധവത്കരണ പരിപാടികൾ, രക്ഷിതൃ പരിശീലനങ്ങൾ, സൈക്കോളജിക്കൽ സേഫ്റ്റി ക്ലിനിക്കുകൾ എന്നിവ സംഘടിപ്പിക്കുമെന്നും ഹാപ്പിനസ് കെയർ ഫൗണ്ടേഷൻ അറിയിച്ചു.

ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികളുടെ മാനസിക സുരക്ഷയും ആരോഗ്യകരമായ വ്യക്തിത്വ വളർച്ചയും ഉറപ്പാക്കുന്നതിനുള്ള ഒരു സമഗ്ര സാമൂഹിക ഇടപെടലായിരിക്കും “Psychological Safety Protocol- 2026” എന്ന് ഹാപ്പിനസ് കെയർ ഫൗണ്ടേഷൻ ചെയർമാൻ സിബി എസ്. പണിക്കർ വ്യക്തമാക്കി.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ് അൽ- ബഹാദ്‌ലിക്കും ഇറാൻ അനുകൂല സായുധ സംഘങ്ങളുടെ നേതാക്കൾക്കും യുഎസ് ട്രഷറി ഉപരോധം ഏർപ്പെടുത്തി . "ഒരു തെമ്മാടി സംഘത്തെപ്പോലെ, ഇറാനിയൻ ഭരണകൂടം ഇറാഖി ജനതക്ക് അവകാശപ്പെട്ട വിഭവങ്ങൾ കൊള്ളയടിക്കുകയാണ്," -യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട്...

Keep exploring...

‘കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച”; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. ‘ദി ന്യൂ ഇന്ത്യന്‍...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

More News

‘കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച”; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. ‘ദി ന്യൂ ഇന്ത്യന്‍...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...

അന്ന് വിഎസിനായി, ഇന്ന് വിഡി സതീശനായി; തെരുവിലിറങ്ങിയ ജനം നേതൃത്വത്തോട് പറയുന്നത്

ഒരു കാലത്ത് വി.എസ്. അച്യുതാനന്ദൻനെ മത്സരിപ്പിക്കണമെന്ന ജനവികാരം സിപിഎമ്മിന്റെ പാർട്ടി തീരുമാനം പോലും മറികടന്ന ചരിത്ര സംഭവത്തെ ഓർമ്മിപ്പിക്കുന്ന...

ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് മഹുവ മൊയ്ത്ര

തൃണമുല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര ഇന്‍ഡിഗോ വിമാനത്തില്‍ അധിക്ഷേപത്തിന് ഇരയായെന്ന് പരാതി. ഡിജിസിഎക്കും വ്യോമയാന മന്ത്രാലയത്തിനും ഇന്‍ഡിഗോക്കും...

എന്തുകൊണ്ടാണ് വിജയ്‌യുടെ പാർട്ടിയെ പിന്തുണയ്ക്കുന്നതെന്ന് കോൺഗ്രസ് പറയുന്നു

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ)യ്ക്ക് കോൺഗ്രസ് നൽകിയ പിന്തുണ...

സിനിമയിൽ നിന്ന് അധികാരത്തിലേക്ക്; ദക്ഷിണേന്ത്യൻ നായകന്മാരുടെ രാഷ്ട്രീയ യാത്ര അറിയാം

ദക്ഷിണേന്ത്യൻ രാഷ്ട്രീയവും സിനിമാ ലോകവും തമ്മിലുള്ള ബന്ധം വീണ്ടും ചർച്ചയാകുന്നു. സിനിമാ താരങ്ങൾ ജനപിന്തുണയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റുന്ന...

അമേരിക്കക്ക് ഇറാന്‍ യുദ്ധം കനത്ത നാശനഷ്‌ടം ഉണ്ടാക്കിയതായി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട്

ഇറാനെതിരെ ഇസ്രായേലുമായി ചേര്‍ന്ന് നടത്തിയ യുദ്ധത്തില്‍ അമേരിക്കക്ക് കനത്ത നാശനഷ്‌ടമുണ്ടായെന്ന് വാഷിങ്ടണ്‍ പോസ്റ്റിൻ്റെ റിപ്പോര്‍ട്ട്. ഇറാന്‍ പുറത്തുവിട്ട സാറ്റലൈറ്റ്...

‘കേരളത്തിൽ മുഖ്യമന്ത്രി ആരാകും?’ കെസിക്ക് 46 എംഎൽഎമാരുടെ പിന്തുണ

നിയമസഭാ കക്ഷി യോഗത്തിൽ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി പ്രമേയം. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അവതരിപ്പിച്ച...