“പ്രമാണിമാർക്ക് ഒരു നീതി, സാധാരണക്കാർക്ക് മറ്റൊന്ന്”: മുഖ്യമന്ത്രിയുടെ മാപ്പപേക്ഷയിൽ വിമർശനവുമായി പ്രേംകുമാർ

സംസ്‌കാരശൂന്യമായ വാക്കുകൾ ഉപയോഗിച്ച് തന്നെയും കുടുംബത്തെയും അപമാനിച്ചിട്ടും "അരുത്" എന്ന് പറയാൻ ആരും തയ്യാറായില്ല

സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് തന്നെ അറിയിപ്പില്ലാതെ മാറ്റിയതിലുള്ള നീരസം നടൻ പ്രേംകുമാർ വീണ്ടും പരസ്യമാക്കിയിരിക്കുകയാണ്. മുണ്ടക്കൈ- ചൂരൽമല ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറിയെ അപമാനിച്ചെന്ന് ആരോപിച്ച് നടൻ മമ്മൂട്ടിക്ക് നേരെ നടന്ന സൈബർ ആക്രമണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് പറഞ്ഞ പശ്ചാത്തലത്തിലാണ് പ്രേംകുമാറിൻ്റെ ഈ പുതിയ പ്രതികരണം. പ്രമാണിമാർക്കും ഉന്നതർക്കും ഒരു നീതിയും സാധാരണക്കാർക്ക് മറ്റൊരു നീതിയും എന്ന മനോഭാവമാണ് സർക്കാർ കാണിക്കുന്നതെന്ന് അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

‘മുഖ്യമന്ത്രി മാപ്പ് പറയുമ്പോൾ’ എന്ന തലക്കെട്ടിൽ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രേംകുമാർ തൻ്റെ നിലപാട് വ്യക്തമാക്കിയത്. ചൂരൽമല സന്ദർശനത്തിനിടെ കൂടെയുണ്ടായിരുന്ന നേതാവിനോട് നീരസം പ്രകടിപ്പിച്ച മമ്മൂട്ടിക്കെതിരെ ഇടത് സൈബർ പടയാളികൾ അധിക്ഷേപം ചൊരിഞ്ഞിരുന്നു. സൈബർ ആക്രമണത്തിൽ മനംനൊന്ത മഹാനടനോട് മുഖ്യമന്ത്രി മാപ്പ് ചോദിച്ചതിലെ വിശാല മനസിനെ അഭിനന്ദിക്കുമ്പോഴും, സമാനമായ സാഹചര്യത്തിൽ താൻ നേരിട്ട അവഗണന പ്രേംകുമാർ ചൂണ്ടിക്കാട്ടുന്നു.

‘ആശാ സമരം പരിഹരിക്കണം’ എന്ന നിർദോഷമായ മാനുഷിക നിലപാടിൻ്റെ പേരിൽ സൈബർ പോരാളികൾ തന്നെയും കുടുംബത്തെയും ക്രൂരമായി വേട്ടയാടിയപ്പോൾ മുഖ്യമന്ത്രിയോ മറ്റ് നേതാക്കളോ ഇടപെട്ടില്ലെന്ന് പ്രേംകുമാർ പരാതിപ്പെട്ടു. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് തന്നെ പുറത്താക്കിയ വിവരം പോലും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും അത് തൻ്റെ അഭിമാനത്തിന് വലിയ ക്ഷതമേൽപ്പിച്ചെന്നും അദ്ദേഹം പറയുന്നു. സംസ്‌കാരശൂന്യമായ വാക്കുകൾ ഉപയോഗിച്ച് തന്നെയും കുടുംബത്തെയും അപമാനിച്ചിട്ടും “അരുത്” എന്ന് പറയാൻ ആരും തയ്യാറായില്ലെന്ന് അദ്ദേഹം വേദനയോടെ ഓർക്കുന്നു.

കഴിഞ്ഞ 35 വർഷമായി ഇടതുപക്ഷ സഹയാത്രികനായി വർഗീയതക്കും ഫാസിസത്തിനും എതിരെ ഉറച്ച നിലപാടുകൾ സ്വീകരിച്ചു പ്രവർത്തിക്കുന്ന തനിക്ക് നേരെയുണ്ടായ വ്യക്തിഹത്യ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തിയില്ല എന്നത് അത്ഭുതപ്പെടുത്തുന്നത് ആണെന്ന് പ്രേംകുമാർ പറഞ്ഞു. മമ്മൂട്ടിയുമായി തന്നെ താരതമ്യം ചെയ്യുന്നില്ലെങ്കിലും, മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമയിലുള്ള തന്നെപ്പോലൊരു ‘ചെറിയ നടനോട്’ കാണിക്കുന്നത് ഇരട്ടനീതിയാണെന്ന് അദ്ദേഹം ആരോപിക്കുന്നു. ഉന്നതർക്ക് ലഭിക്കുന്ന പരിഗണന സാധാരണക്കാർക്ക് ലഭിക്കുന്നില്ല എന്ന യാഥാർഥ്യമാണ് ഇവിടെ തെളിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പാവപ്പെട്ടവർക്കും പാർശ്വ വൽക്കരിക്കപ്പെട്ടവർക്കും വേണ്ടിയുള്ളതാണെന്ന് ഓർമിപ്പിച്ചു കൊണ്ടാണ് അദ്ദേഹം തൻ്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. തുല്യനീതി ഉറപ്പുള്ള നാട്ടിൽ തന്നോടും മാപ്പ് പറയണമെന്ന് ആവശ്യപ്പെടാനുള്ള അഹങ്കാരം തനിക്കില്ലെന്നും, എന്നാൽ സൈബർ പോരാളികളോട് “ഈ പാവപ്പെട്ടവനെ ഇനി ഉപദ്രവിക്കരുത്” എന്ന് ഒരു വാക്ക് പറയാനുള്ള കനിവ് മുഖ്യമന്ത്രി കാണിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സത്യത്തിൻ്റെയും നീതിയുടെയും പക്ഷത്ത് നിൽക്കുന്ന എല്ലാ സഹോദരങ്ങളോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രേംകുമാർ തൻ്റെ വാക്കുകൾ ഉപസംഹരിച്ചത്.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ വിശദീകരണം നൽകുന്നത് വിവേക പൂർണമായിരിക്കും. വിജയത്തിൻ്റെ ആഹ്ളാദം മങ്ങുകയും ഭരണം ആരംഭിക്കുകയും ചെയ്യുമ്പോൾ പുതിയ ഭരണകൂടം അവർക്ക് അനുകൂലമായി ജനവിധി നൽകാനുള്ള കാരണം ഓർമ്മിക്കുന്നത് ബുദ്ധിപരമായിരിക്കും. വോട്ടർമാർ മാറ്റത്തിന് വോട്ട് ചെയ്‌തു. ടിഎംസിക്ക് എതിരെ വോട്ട് ചെയ്‌ത...

Keep exploring...

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

More News

തമിഴ്‌നാട് കോൺഗ്രസ് എംഎൽഎമാർ ഹൈദരാബാദിലേക്ക് താമസം മാറി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ, വേട്ടയാടൽ ശ്രമങ്ങൾ തടയുന്നതിനായി സംസ്ഥാനത്തെ അഞ്ച് കോൺഗ്രസ് എംഎൽഎമാർ...

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി മനസിലാക്കേണ്ട കാര്യങ്ങൾ

പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൻ്റെ പൊടിപടലങ്ങൾ ഇപ്പോൾ ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ സർക്കാർ രൂപീകരിക്കപ്പെട്ടു. ജനവിധിയെ കുറിച്ച് ഒരു ചെറിയ...

സതീശന്‍- അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ച ആയുധമാക്കി കെസി- ചെന്നിത്തല വിഭാഗം; മംഗലാപുരം യാത്രക്ക് രൂക്ഷ വിമർശനവുമായി ഫ്‌ളക്‌സ്

സതീശൻ അദാനി പ്രസിഡന്റ് കൂടിക്കാഴ്‌ചയാണ് ഇപ്പോൾ ചൂടുപിടിച്ച വാർത്ത. മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നതിനിടെ സതീശന്‍- അദാനി...

ജനവിധിയെ പരിഹസിച്ച് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി അപഹാസ്യം: കെകെ ശൈലജ

ജനവിധിയെ പരിഹസിച്ചു കൊണ്ട് കോണ്‍ഗ്രസ് നടത്തുന്ന കസേരകളി തികച്ചും അപഹാസ്യമാണെന്ന് സിപിഐഎം നേതാവ് കെകെ ശൈലജ. മുഖ്യമന്ത്രി സ്ഥാനത്തേക്ക്...

അവയവദാനത്തിന് വ്യാജരേഖ തട്ടിപ്പ്; പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

അവയവ ദാനത്തിനായി വ്യാജരേഖ ചമച്ചുള്ള തട്ടിപ്പ് നടന്നത് മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവിലെന്ന് പൊലീസ്. മുഖ്യപ്രതി നജീബിനായി ലുക്കൗട്ട്...

പാകിസ്ഥാനിൽ എച്ച്ഐവി പ്രതിസന്ധി ; രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ 20,000-ത്തിലധികം പേരെ കാണാതായി

പാകിസ്ഥാനിൽ എച്ച്ഐവി (HIV) വ്യാപനം നിയന്ത്രണാതീതമായി ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ മുന്നറിയിപ്പ് നൽകുന്നു. രജിസ്റ്റർ ചെയ്ത 84,000 രോഗികളിൽ...

43 വർഷം പഴക്കമുള്ള കമ്പനി ഉടമ വിറ്റു; തൊഴിലാളികൾക്ക് കോടിക്കണക്കിന് രൂപ വിതരണം ചെയ്തു

അമേരിക്കയിലെ ലൂസിയാന സംസ്ഥാനത്തെ മിൻഡൻ നഗരത്തിൽ പ്രവർത്തിച്ചിരുന്ന 43 വർഷം പഴക്കമുള്ള ഒരു കുടുംബ ഉടമസ്ഥ കമ്പനിയുടെ വിൽപ്പനയ്ക്ക്...

‘ബംഗാൾ ഇനി ബിജെപിയുടെ കൈകളിൽ’; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിയാകും

പശ്ചിമ ബംഗാളിൽ ഒരു പ്രധാന രാഷ്ട്രീയ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. സുവേന്ദു അധികാരി സംസ്ഥാനത്തിൻ്റെ പുതിയ മുഖ്യമന്ത്രിയായി. ഭാരതീയ...