19 March 2026

‘നെതന്യാഹു കുട്ടികളെ കൊല്ലുന്ന ക്രിമിനൽ’, ‘ഉറപ്പായും ഞങ്ങൾ കൊല്ലും’: മുന്നറിയിപ്പുമായി ഐആർജിസി

അഞ്ച് വർഷത്തേക്ക് വരെ ഈ യുദ്ധം തുടരാൻ ഇറാൻ തയ്യാറാണെന്നും വ്യക്തമാക്കി

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കൊല്ലുമെന്ന മുന്നറിയിപ്പുമായി ഇറാൻ റവല്യൂഷണറി ഗാർഡ് കോർപ്‌സ്. നെതന്യാഹു ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ചർച്ച നടക്കുമ്പോഴാണ് ഐആർജിസിയുടെ മുന്നറിയിപ്പ്. കുട്ടികളെ കൊല്ലുന്ന ആ ക്രിമിനൽ ഇപ്പോഴും ജീവനോടെ ഉണ്ടെങ്കിൽ, അയാളെ ഞങ്ങൾ എല്ലാ ശക്തിയുടെയും കൊന്നിരിക്കും എന്നാണ് ഐആർജിസിയുടെ മുന്നറിയിപ്പ്.

നെതന്യാഹു ജീവനോടെ ഉണ്ട് എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചതിനെ പിന്നാലെയാണ് ഇറാൻ്റെ ഈ മുന്നറിയിപ്പ്. യുദ്ധത്തെ കുറിച്ച് സംസാരിക്കുന്ന നെതന്യാഹുവിൻ്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ജീവനോടെയുണ്ടോ മരിച്ചോ എന്ന ചർച്ചകൾ ഉയർന്നത്. വീഡിയോയിലെ ചില ഭാഗങ്ങളിൽ നെതന്യാവിൻ്റെ കെെക്ക് ആറ് വിരലുകൾ ഉള്ള പോലെ കാണാം. ഇതിൻ്റെ ചുവട് പിടിച്ചാണ് ചർച്ച ചൂടുപിടിക്കുന്നത്. നെതന്യാഹു മരിച്ചെന്നും ഇസ്രയേൽ പുറത്തിറക്കിയത് എഐ വീഡിയോ ആണെന്നുമായിരുന്നു ചർച്ച.

രണ്ട് ദിവസം മുമ്പാണ് നെതന്യാഹു യുദ്ധത്തെ കുറിച്ച് സംസാരിക്കുന്ന വീഡിയോ പങ്കുവെച്ചത്. ഇതിന് പിന്നാലെ വീഡിയോയുടെ സ്ക്രീൻ ഷോട്ടുകൾ പ്രചരിപ്പിച്ചു കൊണ്ടാണ് ചർച്ച നടക്കുന്നത്.

അതേസമയം, പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമായി കൊണ്ടിരിക്കെ യുദ്ധം നിര്‍ത്തുന്നതിനായി ഇറാന്‍ തങ്ങളെ സമീപിച്ചു എന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിൻ്റെ അവകാശവാദം തള്ളി ഇറാൻ്റെ പരമോന്നത നേതാവിൻ്റെ ഇന്ത്യയിലെ പ്രതിനിധി അബ്‌ദുള്‍ മജിദ് ഹക്കീം ഇലാഹി രംഗത്തെത്തി. അമേരിക്കയുമായി യാതൊരുവിധ ചര്‍ച്ചകള്‍ക്കും ഇറാന്‍ തയ്യാറല്ലെന്നും അഞ്ചുവര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന ഒരു യുത്തിനായി രാജ്യം സജജമാണെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.

മുന്‍കാല ഉടമ്പടികള്‍ ലംഘിച്ച് അമേരിക്ക തന്നെ ആക്രമണങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ ഇനിയൊരു ഒത്തുതീര്‍പ്പ് താല്‍പര്യമില്ലെന്ന് ഇറാൻ്റെ നിലപാടെന്ന് അദ്ദേഹം എഎന്‍ഐക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അറിയിച്ചു. ഇറാന്‍- ഇറാഖ് അനുഭവ പരിചയം മുന്‍നിര്‍ത്തി തങ്ങളുടെ സ്വാതന്ത്രവും അഭിമാനവും സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്നമെന്നാണ് ഭരണകൂടത്തിൻ്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വാഷിങ്ടണുമായി ടെഹ്‌റാന്‍ ചര്‍ച്ചകള്‍ക്ക് ആഗ്രഹിക്കുന്നു എന്ന ട്രംപിൻ്റെ വാദമാണ് ഇലാഹി നിഷേധിച്ചത്. ഇറാൻ നിലവിൽ അമേരിക്കയുമായി ചർച്ച നടത്താൻ ആഗ്രഹിക്കുന്നില്ല. കാരണം അവരാണ് ഈ യുദ്ധം തുടങ്ങിയത്. അമേരിക്കയുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് മുൻ അനുഭവങ്ങളുണ്ട്. രണ്ട് തവണ ഞങ്ങൾ അവരുമായി ചർച്ചകൾ നടത്തി. എന്നാൽ, അവർ ഞങ്ങളെ ആക്രമിക്കുകയാണ് ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.

ശത്രുക്കൾക്ക് മുന്നിൽ ഇറാൻ കീഴടങ്ങില്ലെന്നും ആവശ്യമെങ്കിൽ ദീർഘകാലം നീണ്ടുനിൽക്കുന്ന സംഘർഷത്തെ നേരിടാൻ സജ്ജമാണെന്നും ഇലാഹി പറഞ്ഞു. ഇറാൻ- ഇറാഖ് യുദ്ധത്തെ പരാമർശിച്ചു കൊണ്ട്, ദീർഘകാല യുദ്ധം അതിജീവിച്ച അനുഭവം രാജ്യത്തിനുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഈ യുദ്ധത്തിൻ്റെ സമയപരിധി എനിക്കറിയില്ല. എന്നാൽ എനിക്കറിയാവുന്ന ഒരു കാര്യമുണ്ട് അഞ്ച് വർഷത്തേക്ക് വരെ ഈ യുദ്ധം തുടരാൻ ഇറാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

Share

More Stories

അധികാരമോഹം തലയ്ക്കുപിടിച്ചോ? കേരള രാഷ്ട്രീയത്തിൽ ആദർശം വഴിമാറുന്നുവോ

0
| വാമിക 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന രാഷ്ട്രീയത്തിൽ അധികാരവും ആദർശവും തമ്മിലുള്ള കടുത്ത പോരാട്ടമാണ് ദൃശ്യമാകുന്നത്. അധികാരം നിലനിർത്തുക എന്ന ലക്ഷ്യത്തിനായി ഏത് വൃത്തികേടും ന്യായീകരിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് രാഷ്ട്രീയ...

വന്ദേ ഭാരത് എക്‌സ്പ്രസ്; നാല് പ്രധാന ട്രെയിനുകളുടെ സമയക്രമം പരിഷ്‌കരിച്ചു

0
ഇന്ത്യയിലെ അതിവേഗ റെയിൽ ശൃംഖലയായ വന്ദേ ഭാരത് ദക്ഷിണ- പശ്ചിമ റെയിൽവേ സോണിന് കീഴിലുള്ള നാല് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി. ഹൈദരാബാദിനെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന കാച്ചെഗുഡ- യശ്വന്ത്പൂർ സർവീസുകളുടെ സമയത്തിലാണ് പ്രധാന...

ചൈനയിലെ ഇന്ത്യൻ അംബാസഡറായി വിക്രം ദൊരൈസ്വാമിയെ നിയമിച്ചു

0
പരിചയ സമ്പന്നനായ നയതന്ത്രജ്ഞൻ വിക്രം ദൊരൈസ്വാമിയെ ചൈനയിലെ പുതിയ ഇന്ത്യയുടെ അംബാസഡറായി വ്യാഴാഴ്‌ച നിയമിച്ചു. 1992 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ ദൊറൈസ്വാമി നിലവിൽ യുണൈറ്റഡ് കിംഗ്ഡത്തിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി സേവനം അനുഷ്‌ഠിക്കുന്നു. കിഴക്കൻ...

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഇപ്പോഴും ആണവ സംഘർഷത്തിന് സാധ്യതയുണ്ടെന്ന് യുഎസ്

0
യുഎസ് സെനറ്റിൽ ബുധനാഴ്‌ച അവതരിപ്പിച്ച യുഎസ് ഇൻ്റെലിജൻസ് കമ്മ്യൂണിറ്റിയുടെ വാർഷിക ഭീഷണി വിലയിരുത്തൽ പ്രകാരം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഇപ്പോഴും ആണവ സംഘർഷത്തിന് സാധ്യതയുള്ളതായി പറയുന്നു. 34 പേജുള്ള റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയും...

റിലയൻസ് ജിയോ ഐപിഒ; 17 ബാങ്കുകളെ നിയമിച്ചു, ഇഷ്യു 4 ബില്യൺ ഡോളർ മൂല്യമുള്ളത് ആയിരിക്കും

0
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ ടെലികോം യൂണിറ്റായ റിലയൻസ് ജിയോ പ്ലാറ്റ്‌ഫോമുകൾ, അവരുടെ നിർദ്ദിഷ്ട പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) കൈകാര്യം ചെയ്യുന്നതിനായി 17 നിക്ഷേപ ബാങ്കുകളെ നിയമിച്ചു. സ്രോതസുകൾ പ്രകാരം, ഐപിഒ പൂർണമായും...

ഒമാൻ ഉൾക്കടലിൽ യുദ്ധക്കപ്പലുകളുടെ വിന്യാസം വർധിപ്പിക്കാൻ ഇന്ത്യൻ നാവികസേന

0
മിഡിൽ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന പ്രാദേശിക സംഘർഷങ്ങൾക്ക് ഇടയിൽ, സമുദ്ര സുരക്ഷയും ഊർജ്ജ വിതരണവും ശക്തിപ്പെടുത്തുന്നതിന് ഇന്ത്യ ഒരു സുപ്രധാന തന്ത്രപരമായ നടപടി സ്വീകരിച്ചു. ഒമാൻ ഉൾക്കടലിലും ഹോർമുസ് കടലിടുക്കിലും ഇന്ത്യൻ നാവികസേന യുദ്ധക്കപ്പലുകളുടെ...

Featured

More News