20 March 2026

എഐ ആപ്പുകളെ മലർത്തിയടിച്ച് എൽപിജി ബുക്കിങ് ആപ്പ്; ഇന്ത്യയിലും പാചകവാതക ക്ഷാമം രൂക്ഷം

പാചകവാതക ക്ഷാമം രാജ്യത്തെ വാണിജ്യ മേഖലയെയും കാര്യമായി ബാധിച്ചിട്ടുണ്ട്

പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ പാചകവാതക വിതരണം അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ വിതരണ പാതയായ ഹോർമുസ് കടലിടുക്കിൽ ഇറാൻ ഉപരോധം ഏർപ്പെടുത്തിയതാണ് ഇന്ത്യയിലേക്കുള്ള എൽപിജി ഇറക്കുമതി തടസ്സപ്പെടാൻ കാരണമായത്.

കഴിഞ്ഞ ഒരാഴ്‌ചയായി രാജ്യത്തെ വിവിധ നഗരങ്ങളിലെ വിതരണ കേന്ദ്രങ്ങളിൽ ഗ്യാസ് സിലിണ്ടറിനായി വലിയ നിരയാണ് കാണപ്പെടുന്നത്. ബുക്ക് ചെയ്‌തവർക്ക് സിലിണ്ടർ ലഭിക്കാൻ സാധാരണയെക്കാൾ കൂടുതൽ ദിവസങ്ങൾ എടുക്കുമെന്ന് വിതരണ കമ്പനികൾ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

ഈ സവിശേഷ സാഹചര്യത്തിൽ സാങ്കേതിക വിദ്യാരംഗത്തും വലിയ മാറ്റങ്ങളാണ് ദൃശ്യമാകുന്നത്. ഇന്ത്യയിലെ ആപ്പിൾ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ചാറ്റ് ജിപിടി. (ChatGPT), ജെമിനി (Gemini) പോലുള്ള പ്രശസ്തമായ എഐ ആപ്പുകളെ പിന്നിലാക്കി ഇന്ത്യൻ ഓയിലിൻ്റെ ‘ഇന്ത്യൻ ഓയിൽ വൺ’ (IndianOil One) ആപ്പ് ഒന്നാം സ്ഥാനത്തെത്തി.

എൽപിജി സിലിണ്ടറുകൾ ബുക്ക് ചെയ്യാനും അവയുടെ വിതരണം തത്സമയം നിരീക്ഷിക്കാനും സാധിക്കുന്ന ഈ ആപ്പ് കഴിഞ്ഞ 30 ദിവസത്തിനിടയിൽ 40 ലക്ഷത്തിലധികം തവണയാണ് ഡൗൺലോഡ് ചെയ്യപ്പെട്ടത്. എന്നാൽ, അമിതമായ ഉപഭോക്തൃ തിരക്ക് കാരണം പലപ്പോഴും ആപ്പിൻ്റെ പ്രവർത്തനത്തെ ബാധിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

പാചകവാതക ക്ഷാമം രാജ്യത്തെ വാണിജ്യ മേഖലയെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഗാർഹിക ആവശ്യങ്ങൾക്ക് മുൻഗണന നൽകുന്നതിനാൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള ഗ്യാസ് ലഭ്യത കുറഞ്ഞു. ഇതോടെ പല റെസ്റ്റോറന്റുകളും ഭക്ഷണശാലകളും അടച്ചുപൂട്ടുകയോ തങ്ങളുടെ വിഭവങ്ങൾ പരിമിതപ്പെടുത്തുകയോ ചെയ്യുന്ന സ്ഥിതിയാണ്.

ഇതിനിടെ ഗ്യാസിന് പകരം ഉപയോഗിക്കാവുന്ന ഇൻഡക്ഷൻ കുക്ക്ടോപ്പുകൾക്കും മറ്റ് അനുബന്ധ ഉപകരണങ്ങൾക്കും ഇ-കൊമേഴ്‌സ്‌ സൈറ്റുകളിൽ ആവശ്യക്കാർ വർദ്ധിച്ചിട്ടുണ്ട്. സിലിണ്ടറുകൾ പൂഴ്ത്തിവെക്കുന്നതും കരിഞ്ചന്തയിൽ വിൽക്കുന്നതും തടയാൻ കേന്ദ്ര സർക്കാർ റെയ്‌ഡുകൾ ശക്തമാക്കി.

പുതിയ കണക്ഷൻ എടുക്കാനും അടുത്തുള്ള വിതരണക്കാരെ കണ്ടെത്താനും സൗകര്യമൊരുക്കുന്ന ഇന്ത്യൻ ഓയിൽ വൺ ആപ്പ് ഉപയോക്താക്കൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. എന്നാൽ വിതരണ ശൃംഖലയിലെ തടസ്സം മൂലം ഓൺലൈൻ വഴി ഓർഡർ ചെയ്‌താലും സിലിണ്ടറുകൾ എത്തിക്കാൻ വിതരണക്കാർ പെടാപ്പാട് പെടുകയാണ്.

പെട്രോളിനും ഡീസലിനും നേരിടാത്ത വിധത്തിലുള്ള വലിയ പ്രതിസന്ധിയാണ് നിലവിൽ എൽപിജി വിപണിയിൽ മാത്രം പ്രകടമാകുന്നത്. പശ്ചിമേഷ്യൻ യുദ്ധം തുടരുന്നതിനിടെ ഇന്ത്യയിൽ പാചകവാതക ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് ഇത്തരം ബുക്കിങ് ആപ്പുകൾക്ക് ആവശ്യക്കാർ കൂടിയത്.

Share

More Stories

ഹിരോഷിമയിലെ ആണവ ഭീകരതക്ക് 80 വർഷങ്ങൾക്ക് ശേഷം, ഇറാൻ്റെ ആണവ പ്രതിസന്ധിയിലേക്ക് ജപ്പാനെ വലിച്ചിഴച്ച്‌ ട്രംപ്

0
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ രൂക്ഷമാകുമ്പോൾ ജപ്പാൻ ഉൾപ്പെടെയുള്ള സഖ്യകക്ഷികളോട് ഇടപെടാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച് സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. യൂറോപ്യൻ പങ്കാളികൾ മടിക്കുന്നതിനാൽ, വാഷിംഗ്ടൺ ഇപ്പോൾ ടോക്കിയോയെ കൂടുതൽ സജീവമായ പങ്ക് വഹിക്കാൻ...

ലോകത്തിലെ ഏറ്റവും നീളം കൂടിയ തീരദേശ പാത; ‘കിംഗ് ചാൾസ് മൂന്നാമൻ ഇംഗ്ലണ്ട് കോസ്റ്റ് പാത്ത്’ ഔദ്യോഗികമായി ഉദ്ഘാടനം...

0
ഇംഗ്ലണ്ടിന്റെ പ്രകൃതിസൗന്ദര്യം കാൽനടയായി അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്ക് വലിയ അവസരമായി ‘കിംഗ് ചാൾസ് മൂന്നാമൻ ഇംഗ്ലണ്ട് കോസ്റ്റ് പാത്ത്’ യാഥാർത്ഥ്യമായി. ഏകദേശം 2,689 മൈൽ നീളത്തിൽ വ്യാപിച്ചുകിടക്കുന്ന ഈ പാത, രാജ്യത്തിന്റെ മുഴുവൻ തീരപ്രദേശത്തെയും...

സോഷ്യൽ മീഡിയയിലെ ഇന്ത്യാ വിരുദ്ധ വിദ്വേഷ ഫാക്ടറികൾ

0
2024ൽ പ്രസിഡന്റ് സ്ഥാനം നേടിയ ശേഷം ഡൊണാൾഡ് ട്രംപ്, ശ്രീറാം കൃഷ്‌ണനെ എഐയുടെ സീനിയർ പോളിസി ഉപദേഷ്ടാവായി തിരഞ്ഞെടുത്തു കൊണ്ട് കൃത്രിമ ബുദ്ധി വിപ്ലവത്തിലുള്ള തൻ്റെ താൽപ്പര്യത്തെ കുറിച്ച് ഉച്ചത്തിൽ സൂചന നൽകി....

ഇടുക്കി കോൺഗ്രസിൽ ‘ഗ്രൂപ്പ് യുദ്ധം’ പിടിമുറുക്കുന്ന തിരഞ്ഞെടുപ്പ്; പി.ടി.യുടെ തണൽ നഷ്ടമായ ഗ്രൂപ്പുകൾക്കിടയിൽ പോര് ശക്തം

0
| വാമിക ഇടുക്കി ജില്ലയിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ഗ്രൂപ്പ് വൈരാഗ്യവും സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയുള്ള തർക്കങ്ങളും രൂക്ഷമാകുന്നതിന്റെ പ്രകടമായ ഉദാഹരണങ്ങളാണ് നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയത്തിൽ തെളിഞ്ഞുകാണുന്നത്. ഉമ്മൻചാണ്ടി നയിച്ചിരുന്ന 'എ' ഗ്രൂപ്പിനുള്ളിലെ ആഭ്യന്തര ഭിന്നതയാണ്...

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള യുഎസ് എഫ്-35 മിന്നൽ ആക്രമണം ഇറാൻ അവകാശപ്പെട്ടു

0
യുഎസിൻ്റെ അഞ്ചാം തലമുറ യുദ്ധ വിമാനങ്ങളുടെ നട്ടെല്ലായ, ഏറ്റവും വിലപിടിപ്പുള്ള യുഎസ് വിമാനങ്ങളിൽ ഒന്നായ എഫ്-35 ലൈറ്റ്നിംഗ് 2 വിമാനം ആക്രമിച്ച ലോകത്തിലെ ആദ്യത്തെ രാഷ്ട്രമായി ഇറാൻ വ്യാഴാഴ്‌ച അവകാശപ്പെട്ടു. 19-ലധികം രാജ്യങ്ങൾ ഇതിനകം...

എണ്ണവില ഉയരുമെന്ന് ട്രംപ് ആശങ്കപ്പെടുന്നു

0
ആഗോള ഊർജ്ജ വിപണിയിലെ വിതരണം വർദ്ധിപ്പിക്കുന്നതിനും വർദ്ധിച്ചുവരുന്ന എണ്ണവില നിയന്ത്രിക്കുന്നതിനുമായി യുഎസ് ഭരണകൂടം ഒരു സുപ്രധാന നയമാറ്റം പരിഗണിക്കുന്നു. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിൻ്റെ ഔദ്യോഗിക പ്രസ്‌താവനകൾ പ്രകാരം, നിലവിൽ കടലിൽ...

Featured

More News