19 March 2026

കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റില്ല; എംപിമാര്‍ മത്സരിക്കേണ്ടെന്ന് തീരുമാനം

കണ്ണൂര്‍ ഡിസിസി ഓഫീസിന് മുന്നില്‍ വീണ്ടും കെ സുധാകരൻ്റെ ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടു

എംപിമാര്‍ മത്സരിക്കേണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം. ഹൈക്കമാന്‍ഡ് ഇത് അംഗീകരിക്കുന്നു. കെ സുധാകരന്‍ ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. ചൊവാഴ്‌ച രാഹുല്‍ ഗാന്ധിയുമായും, മല്ലികാര്‍ജുന്‍ ഖര്‍ഗേയുമായി കൂടിക്കാഴ്‌ച നടത്തും. സീറ്റ് സംബന്ധിച്ച തര്‍ക്കത്തില്‍ സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്.

എംപിമാര്‍ മത്സരിക്കേണ്ടതില്ല. മണ്ഡലങ്ങളില്‍ എംപിമാരുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് തീരുമാനമെടുക്കാനാണ് നീക്കം. അതേസമയം, കണ്ണൂര്‍ ഡിസിസി ഓഫീസിന് മുന്നില്‍ വീണ്ടും കെ സുധാകരൻ്റെ ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടു. പിണറായി സര്‍ക്കാറിനെ താഴെ ഇറക്കാന്‍ കോണ്‍ഗ്രസിൻ്റെ പടനായകന്‍ കെ സുധാകരന്‍ എത്തുന്നുവെന്നാണ് ഫ്‌ളക്‌സില്‍ പറയുന്നത്. കണ്ണൂരിൻ്റെ ഹൃദയമാണ് കെ എസ് എന്നും ഫ്‌ളക്‌സിലുണ്ട്.

കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം പട്ടിക പ്രഖ്യാപിക്കാനാണ് ധാരണ ആയത്. അന്തിമഘട്ട ചര്‍ച്ചകള്‍ക്കായി കഴിഞ്ഞദിവസം നേതാക്കള്‍ ഡല്‍ഹിയിലെത്തി കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായും നേതാക്കള്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു.

അതിനിടെ, സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരവാഹി ചര്‍ച്ച തുടരും. കഴിഞ്ഞ ദിവസം സംസ്ഥാന ഭാരവാഹികളുമായുള്ള ചര്‍ച്ച അവസാനിച്ചതോടെ ജില്ലാ ഭാരവാഹികലും ആയാണ് കൂടിക്കാഴ്‌ച. ഓരോരുത്തരേയും വെവ്വേറെ കണ്ടാണ് സാദിഖലി തങ്ങള്‍ വിവരം തേടുന്നത്.

മുസ്ലീം ലീഗിൻ്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം സംബന്ധിച്ച കാര്യത്തില്‍ ഉടൻ അന്തിമ തീരുമാനം ഉണ്ടാകും. പികെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറുമ്പോള്‍ വെങ്ങരയില്‍ കെഎം ഷാജിയെ മത്സരിപ്പിക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസത്തെ യോഗത്തില്‍ ഉയര്‍ന്നിരുന്നു. തിരുവമ്പാടി കോണ്‍ഗ്രസിന് നല്‍കി തവനൂര്‍ ലീഗ് ഏറ്റെടുക്കാനും തീരുമാനം ആയിട്ടുണ്ട്.

Share

More Stories

അധികാരമോഹം തലയ്ക്കുപിടിച്ചോ? കേരള രാഷ്ട്രീയത്തിൽ ആദർശം വഴിമാറുന്നുവോ

0
| വാമിക 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന രാഷ്ട്രീയത്തിൽ അധികാരവും ആദർശവും തമ്മിലുള്ള കടുത്ത പോരാട്ടമാണ് ദൃശ്യമാകുന്നത്. അധികാരം നിലനിർത്തുക എന്ന ലക്ഷ്യത്തിനായി ഏത് വൃത്തികേടും ന്യായീകരിക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് രാഷ്ട്രീയ...

വന്ദേ ഭാരത് എക്‌സ്പ്രസ്; നാല് പ്രധാന ട്രെയിനുകളുടെ സമയക്രമം പരിഷ്‌കരിച്ചു

0
ഇന്ത്യയിലെ അതിവേഗ റെയിൽ ശൃംഖലയായ വന്ദേ ഭാരത് ദക്ഷിണ- പശ്ചിമ റെയിൽവേ സോണിന് കീഴിലുള്ള നാല് ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തി. ഹൈദരാബാദിനെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന കാച്ചെഗുഡ- യശ്വന്ത്പൂർ സർവീസുകളുടെ സമയത്തിലാണ് പ്രധാന...

ചൈനയിലെ ഇന്ത്യൻ അംബാസഡറായി വിക്രം ദൊരൈസ്വാമിയെ നിയമിച്ചു

0
പരിചയ സമ്പന്നനായ നയതന്ത്രജ്ഞൻ വിക്രം ദൊരൈസ്വാമിയെ ചൈനയിലെ പുതിയ ഇന്ത്യയുടെ അംബാസഡറായി വ്യാഴാഴ്‌ച നിയമിച്ചു. 1992 ബാച്ച് ഇന്ത്യൻ ഫോറിൻ സർവീസ് ഉദ്യോഗസ്ഥനായ ദൊറൈസ്വാമി നിലവിൽ യുണൈറ്റഡ് കിംഗ്ഡത്തിലെ ഇന്ത്യൻ ഹൈക്കമ്മീഷണറായി സേവനം അനുഷ്‌ഠിക്കുന്നു. കിഴക്കൻ...

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഇപ്പോഴും ആണവ സംഘർഷത്തിന് സാധ്യതയുണ്ടെന്ന് യുഎസ്

0
യുഎസ് സെനറ്റിൽ ബുധനാഴ്‌ച അവതരിപ്പിച്ച യുഎസ് ഇൻ്റെലിജൻസ് കമ്മ്യൂണിറ്റിയുടെ വാർഷിക ഭീഷണി വിലയിരുത്തൽ പ്രകാരം, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഇപ്പോഴും ആണവ സംഘർഷത്തിന് സാധ്യതയുള്ളതായി പറയുന്നു. 34 പേജുള്ള റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയും...

റിലയൻസ് ജിയോ ഐപിഒ; 17 ബാങ്കുകളെ നിയമിച്ചു, ഇഷ്യു 4 ബില്യൺ ഡോളർ മൂല്യമുള്ളത് ആയിരിക്കും

0
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ ടെലികോം യൂണിറ്റായ റിലയൻസ് ജിയോ പ്ലാറ്റ്‌ഫോമുകൾ, അവരുടെ നിർദ്ദിഷ്ട പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) കൈകാര്യം ചെയ്യുന്നതിനായി 17 നിക്ഷേപ ബാങ്കുകളെ നിയമിച്ചു. സ്രോതസുകൾ പ്രകാരം, ഐപിഒ പൂർണമായും...

ഒമാൻ ഉൾക്കടലിൽ യുദ്ധക്കപ്പലുകളുടെ വിന്യാസം വർധിപ്പിക്കാൻ ഇന്ത്യൻ നാവികസേന

0
മിഡിൽ ഈസ്റ്റിലെ വർദ്ധിച്ചുവരുന്ന പ്രാദേശിക സംഘർഷങ്ങൾക്ക് ഇടയിൽ, സമുദ്ര സുരക്ഷയും ഊർജ്ജ വിതരണവും ശക്തിപ്പെടുത്തുന്നതിന് ഇന്ത്യ ഒരു സുപ്രധാന തന്ത്രപരമായ നടപടി സ്വീകരിച്ചു. ഒമാൻ ഉൾക്കടലിലും ഹോർമുസ് കടലിടുക്കിലും ഇന്ത്യൻ നാവികസേന യുദ്ധക്കപ്പലുകളുടെ...

Featured

More News