19 March 2026

കെ സുധാകരനും അടൂർ പ്രകാശും മത്സരിക്കും, വഴങ്ങി കോൺഗ്രസ് നേതൃത്വം

കോന്നിയും കണ്ണൂരും ഒഴിച്ചിട്ടു കൊണ്ടായിരുന്നു കോണ്‍ഗ്രസിന്‍റെ ആദ്യ പട്ടിക

കോൺഗ്രസിൽ സമവായം. കെ സുധാകരനും, അടൂർ പ്രകാശിനും സിറ്റ് നൽകുന്നത് പരിഗണനയിൽ. കെ സുധാകരൻ കണ്ണൂരിൽ മത്സരിക്കും.തത്കാലം വാർത്ത സമ്മേളനം നടത്തരുതെന്ന ഹൈക്കമാൻറിൻ്റെ അഭ്യർത്ഥന സുധാകരൻ അംഗീകരിച്ചു.

കെ സുധാകരനും അടൂർ പ്രകാശിനും കേരള ഹൗസിൽ നിന്നും ബാധ്യത രഹിത സർട്ടിഫിക്കേറ്റ് ആവശ്യപ്പെട്ടു എന്നാണ് വിവരം. സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർക്കാണ് അപേക്ഷ നൽകിയത്. സുധാകരനും അടൂർ പ്രകാശും നാമനിർദേശ പത്രിക നൽകാൻ ഒരുക്കം തുടങ്ങി.

എംപിമാര്‍ മത്സരിക്കേണ്ടെന്ന് ആയിരുന്നു ഹൈക്കമാന്‍ഡിന്‍റെ ആദ്യ തീരുമാനം. കോന്നിയും കണ്ണൂരും ഒഴിച്ചിട്ടു കൊണ്ടായിരുന്നു കോണ്‍ഗ്രസിന്‍റെ ആദ്യ പട്ടിക ചൊവാഴ്‌ച പുറത്തിറങ്ങിയത്. തർക്കം കടുത്തതോടെ തിരഞ്ഞെടുപ്പ് സമിതി യോഗം വൈകുന്നേരത്തേക്ക്‌ നീട്ടി.

Share

More Stories

കേരളത്തിലെ തിരഞ്ഞെടുപ്പ് ചരിത്രം; 2021 ഒഴികെ ഓരോ അഞ്ച് വർഷത്തിലും സർക്കാരുകൾ എങ്ങനെ മാറി?

0
ഈ ആഴ്ച ആദ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ കേരളത്തിലെ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുകയും ഏപ്രിൽ 9 ന് ഒറ്റ ഘട്ടമായി സംസ്ഥാനത്ത് വോട്ടെടുപ്പ് നടത്തുകയും മെയ് 4 ന് വോട്ടെണ്ണൽ നടത്തുകയും ചെയ്യുമെന്ന് അറിയിക്കുകയും...

ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ മറ്റന്നാള്‍

0
മാസപ്പിറവി കാണാത്തതിനാല്‍ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ചെറിയ പെരുന്നാള്‍ മറ്റന്നാള്‍. ഒമാനില്‍ മാസപ്പിറവി നിരീക്ഷിക്കുന്ന വ്യാഴാഴ്‌ച വൈകീട്ടായിരിക്കും. മാസപ്പിറ കണ്ടാല്‍ ഒമാനിലും വെള്ളിയാഴ്‌ച ആയിരിക്കും പെരുന്നാള്‍. യുഎഇ, ഖത്തര്‍, കുവൈത്ത് തുടങ്ങിയ...

മെറ്റയും ടിക് ടോകും ലാഭത്തിനായി സുരക്ഷ ബലികഴിച്ചെന്ന് വിസിൽബ്ലോവർമാരുടെ വെളിപ്പെടുത്തൽ

0
മെറ്റ, ടിക് ടോക് തുടങ്ങിയ സോഷ്യൽ മീഡിയ ഭീമന്മാർ ഉപഭോക്താക്കളുടെ സുരക്ഷയേക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നത് ലാഭത്തിനും എൻഗേജ്‌മെന്റിനും ആണെന്ന് വിസിൽബ്ലോവർമാർ. ആളുകളിൽ പ്രകോപനവും ദേഷ്യവും ഉളവാക്കുന്ന ഉള്ളടക്കങ്ങൾ കൂടുതൽ എൻഗേജ്‌മെന്റ് നൽകുന്നതായി...

വട്ടിയൂർക്കാവ് തിരിച്ചുപിടിക്കാൻ കെ മുരളീധരനാവുമോ

0
സംസ്ഥാന രാഷ്രീയത്തിൽ ശക്തമായ ത്രികോണ മത്സരം കൊണ്ട് സംസ്ഥാന ശ്രദ്ധയാകർഷിക്കുന്ന വട്ടിയൂർക്കാവ് മണ്ഡലത്തിൽ സ്ഥാനാർഥികൾ സജീവമായി കളത്തിലിറങ്ങിയതോടെ ഇത്തവണ നടക്കുന്നത് തീ പാറുന്ന പോരാട്ടം. 2019ൽ വടകര പിടിക്കാൻ കെ മുരളീധരൻ പോയതോടെ...

മൊസാദിന് വേണ്ടി ചാരവൃത്തി ചെയ്‌ത കുറ്റവാളിയെ വധിച്ച് ഇറാൻ

0
ഇസ്രയേലിനായി ചാരവൃത്തി നടത്തിയെന്ന് ആരോപിക്കപ്പെട്ട കുറ്റവാളിയെ ഇറാൻ വധിച്ചെന്ന് ഇറാനിയൻ ജുഡീഷ്യറിയുടെ മിസാൻ ന്യൂസ് ഏജൻസിയെ ഉദ്ദരിച്ച് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്‌തു. കൗറൂഷ് കീവാനിയെന്ന ആളെയാണ് വധിച്ചത്. ഇസ്രയേൽ- യുഎസ്,...

ഇറാൻ രഹസ്യാന്വേഷണ മന്ത്രിയെ കൊലപ്പെടുത്തിയതായി ഇസ്രായേൽ അവകാശപ്പെട്ടു

0
ടെഹ്‌റാനിൽ ലക്ഷ്യമിട്ടുള്ള ഒരു ആക്രമണത്തിൽ ഇറാൻ്റെ ഇൻ്റെലിജൻസ് മന്ത്രി ഇസ്‌മയിൽ ഖത്തീബിനെ 'കൊലപ്പെടുത്തിയതായി' ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) ചൊവ്വാഴ്‌ച അവകാശപ്പെട്ടു. മഹ്‌സ അമിനി പ്രതിഷേധത്തിനിടെ പ്രതിഷേധക്കാർക്ക് എതിരായ അറസ്റ്റുകളും നടപടികളും നിരീക്ഷിക്കുന്നത് ഉൾപ്പെടെ...

Featured

More News