ബാങ്കുകൾ 11 വർഷത്തിനിടെ എഴുതിത്തള്ളിയത് 9.75 ലക്ഷം കോടിയുടെ വായ്‌പകൾ

ബാങ്കിൻ്റെ ബാലൻസ് ഷീറ്റ് ശരിയാക്കാൻ വേണ്ടിയുള്ള സാങ്കേതിക നടപടി മാത്രമാണ്, ഇത് വായ്‌പക്കാരൻ്റെ ബാധ്യത ഇല്ലാതാക്കുന്നില്ല

- Advertisement -
- Advertisement -

കഴിഞ്ഞ 11 സാമ്പത്തിക വർഷങ്ങളിലായി രാജ്യത്തെ ബാങ്കുകൾ 9.75 ലക്ഷം കോടി രൂപയുടെ വായ്‌പ കുടിശ്ശികകൾ എഴുതിത്തള്ളിയെന്ന് കേന്ദ്ര സർക്കാർ. തിങ്കളാഴ്‌ച ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരിയാണ് കണക്കുകൾ വ്യക്തമാക്കിയത്.

മന്ത്രി നൽകിയ വിവരങ്ങൾ പ്രകാരം, 2020ൽ എഴുതിത്തള്ളൽ അതിൻ്റെ പരമാവധിയിൽ എത്തി. 1.59 ലക്ഷം കോടി രൂപയാണ് അക്കൊല്ലം മാത്രം എഴുതിത്തള്ളിയത്.എന്നാൽ 2020ന് ശേഷം ഈ പ്രവണതയിൽ കുറവുണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

2025 സാമ്പത്തിക വർഷത്തിൽ ഇത് 47,568 കോടി രൂപയായി കുറഞ്ഞു. 2015 സാമ്പത്തിക വർഷം 31,723 കോടി രൂപ, 2016ൽ 40,416 കോടി രൂപ, 2017ൽ 68,308 കോടി രൂപ, 2018ൽ 99,132 കോടി രൂപ എന്നിങ്ങനെയാണ് എഴുതിത്തള്ളിയത്. 2018-19 സാമ്പത്തിക വർഷം വായ്‌പ എഴുതിത്തള്ളൽ ഒരു ലക്ഷം കോടി രൂപ കടന്നു. 2020ൽ ഇത് 1.59 ലക്ഷം കോടി രൂപയായി.

എന്താണ് വായ്‌പ എഴുതിത്തള്ളൽ?

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാർ​ഗ നിർദേശങ്ങൾക്കും ബാങ്ക് ബോർഡുകൾ അംഗീകരിച്ച നയങ്ങൾക്കും അനുസൃതമായാണ് നിഷ്‌ക്രിയ ആസ്‌തികൾ (എൻപിഎ) എഴുതിത്തള്ളുന്നത്. നാല് വർഷം പൂർത്തിയാക്കിയതും പൂർണമായ പ്രൊവിഷനിങ് നടത്തിയതുമായ വായ്‌പകളാണ് ഇത്തരത്തിൽ നീക്കം ചെയ്യുന്നത്.

വായ്‌പകൾ എഴുതിത്തള്ളി എന്നതുകൊണ്ട് കടം വാങ്ങിയവർക്ക് ആ തുക തിരിച്ചടയ്ക്കേണ്ട എന്നല്ല അർഥം. വായ്‌പ എഴുതിത്തള്ളുന്നത് ബാങ്കിൻ്റെ ബാലൻസ് ഷീറ്റ് ശരിയാക്കാൻ വേണ്ടിയുള്ള സാങ്കേതിക നടപടി മാത്രമാണ്. ഇത് വായ്‌പക്കാരൻ്റെ ബാധ്യത ഇല്ലാതാക്കുന്നില്ല.

എഴുതിത്തള്ളിയ അക്കൗണ്ടുകളിൽ നിന്നും പണം തിരിച്ചു പിടിക്കാനുള്ള നടപടികൾ ബാങ്കുകൾ തുടരും. നിയമപരമായ മാർ​ഗങ്ങളിലൂടെ കുടിശ്ശിക ഈടാക്കാൻ ബാങ്കുകൾക്ക് അധികാരമുണ്ട്. നടപടി കൊണ്ട് വായ്‌പ എടുത്ത വ്യക്തിക്കോ സ്ഥാപനത്തിനോ യാതൊരുവിധ സാമ്പത്തിക ഇളവുകളും ലഭിക്കുന്നില്ല.

എബിജി ഷിപ്പ്‌യാർഡ്, ഗീതാഞ്ജലി ജെംസ് തുടങ്ങിയ സ്ഥാപനങ്ങൾ 40,635 കോടി രൂപയുടെ കുടിശ്ശിക വരുത്തി കൊണ്ട് മനഃപൂർവ്വം വീഴ്‌ച വരുത്തുന്നവരുടെ പട്ടികയിൽ മുന്നിലുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. എഴുതിത്തള്ളിയ തുക തിരിച്ചു പിടിക്കുന്നത് തുടർച്ചയായ പ്രക്രിയയാണെന്നും അതിനായുള്ള ശ്രമങ്ങൾ ബാങ്കുകൾ തുടരുന്നുണ്ടെന്നും മന്ത്രി ലോക്‌സഭയിൽ അറിയിച്ചു.

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ തീരത്തെ സിവിലിയൻ പ്രദേശങ്ങൾ ആക്രമിച്ചും അമേരിക്ക വെടിനിർത്തൽ ലംഘിച്ചുവെന്ന് ഇറാൻ ആരോപിച്ചു. "പ്രകോപനം ഇല്ലാതെയുള്ള ഇറാനിയൻ ആക്രമണങ്ങൾ" തങ്ങളുടെ സൈന്യം തടഞ്ഞുവെന്നും "സ്വയം പ്രതിരോധ ആക്രമണങ്ങൾ" നടത്തിയെന്നും യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) പറഞ്ഞു. അതേസമയം,...

Keep exploring...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

More News

‘മിച്ചൽ മാർഷിൻ്റെ ചരിത്ര പ്രകടനം’; എൽ.എസ്.ജിക്ക് വേണ്ടി ഏറ്റവും വേഗതയേറിയ സെഞ്ച്വറി

2026 -ലെ ഐപിഎൽ 50-ാം മത്സരത്തിൽ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ഓപ്പണർ മിച്ചൽ മാർഷ് കൊടുങ്കാറ്റുള്ള ഇന്നിംഗ്‌സ് കളിച്ചുകൊണ്ട്...

‘ഇറാൻ യുദ്ധത്തിൻ്റെ 70-ാം ദിനം’; ഹോർമുസിൽ അമേരിക്കയും ഇറാനും വെടിവെയ്‌പ്‌ നടത്തി

തന്ത്രപ്രധാനമായ ജലപാതക്ക്‌ ചുറ്റും സംഘർഷങ്ങൾ രൂക്ഷമായി കൊണ്ടിരിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിന് സമീപം രണ്ട് കപ്പലുകളെ ലക്ഷ്യമാക്കിയും രാജ്യത്തിൻ്റെ തെക്കൻ...

ക്രിയേറ്റീവ് പ്രൊഫഷണലുകൾക്ക് 4 എഐ കരിയർ

കൃത്രിമബുദ്ധി ഇനി ശാസ്ത്രം, എഞ്ചിനീയറിംഗ്, സാങ്കേതിക മേഖലകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. ജോലി ചെയ്യുന്ന രീതി മാത്രമല്ല, പ്രസക്തി...

ക്ഷേത്രത്തിലും സൈനിക ക്യാമ്പിലും ആക്രമണം നടത്താൻ ഐഎസ്‌ഐ ബന്ധമുള്ള ഘടകത്തിന് പദ്ധതി, അന്വേഷണം തുടങ്ങി

ഷഹ്‌സാദ് ഭട്ടി മൊഡ്യൂളുമായി ബന്ധമുള്ള പ്രവർത്തകർ വഴി ഡൽഹിയിലെ ഒരു ചരിത്ര പ്രസിദ്ധ ക്ഷേത്രം, ഡൽഹി- സോണിപത് ഹൈവേയിലെ...

ബേപ്പൂരിൽ അൻവർ- ആർ.എസ്.എസ് ഡീൽ?; ബിജെപി വോട്ടുകൾ യുഡിഎഫിന് മറിച്ചു, വിവരങ്ങൾ പുറത്ത്

ബേപ്പൂർ മണ്ഡലത്തിൽ പിവി അൻവറും ആർഎസ്എസും തമ്മിൽ വോട്ട് കച്ചവടം നടന്നെന്ന വിശദാംശങ്ങൾ പുറത്തുവന്നു. ബിജെപിയുടെ വോട്ടുകൾ വ്യാപകമായി...

തമിഴ്‌നാട്ടിൽ DMKയും AIADMKയും കൈകോർത്തേക്കും എന്ന് അഭ്യൂഹം

ദ്രാവിഡ പാര്‍ട്ടികളായ ഡിഎംകെയോ എഐഎഡിഎംകെയോ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉയര്‍ത്തിയാല്‍ തമിഴക വെട്രി കഴകത്തിൻ്റെ 108 എംഎല്‍എമാരും രാജിവെക്കുമെന്ന്...

‘കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച”; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. ‘ദി ന്യൂ ഇന്ത്യന്‍...

ഇറാനെ സഹായിച്ചതിന് ഇറാഖിൻ്റെ ഡെപ്യൂട്ടി മന്ത്രിക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത് എന്തുകൊണ്ടാണ്?

യുഎസ് ഉപരോധങ്ങൾ ലംഘിച്ച് ഇറാന് എണ്ണ വിൽക്കാൻ സഹായിച്ചുവെന്ന് ആരോപിച്ച് ഇറാഖിലെ ഡെപ്യൂട്ടി ഓയിൽ മന്ത്രി അലി മാരിജ്...