7 September 2026
Home News Kerala കാസർകോട് പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത്‌ ടെലഗ്രാമിൽ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

കാസർകോട് പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത്‌ ടെലഗ്രാമിൽ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ

ടെലഗ്രാം ഗ്രൂപ്പുകളിൽ നടത്തിയ പരിശോധനയിലാണ് അന്വേഷണം യുവാവിലേക്ക് എത്തുന്നത്

202

പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്‌ത്‌ ടെലഗ്രാമിൽ പ്രചരിപ്പിച്ച്‌ അറസ്റ്റിലായ യുവാവ് റിമാൻഡിൽ. കാസർകോട് ഇരിയണ്ണി സ്വദേശി അനൂപിനെ ആണ് കാസർകോട് സൈബർ പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രതിയുടെ പ്രദേശത്തെ മുപ്പതോളം പെൺകുട്ടികളുടെ ചിത്രങ്ങളാണ് ഇത്തരത്തിൽ ദുരുപയോഗം ചെയ്‌തിട്ടുള്ളത്. പുരുഷന്മാരുടെ ചിത്രങ്ങളും ഇയാൾ മോർഫ് ചെയ്‌ത്‌ പ്രചരിപ്പിച്ചതായി കണ്ടെത്തി.

സൈബർ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ടെലഗ്രാം ഗ്രൂപ്പുകളിൽ നടത്തിയ പരിശോധനയിലാണ് അന്വേഷണം യുവാവിലേക്ക് എത്തുന്നത്. പെൺകുട്ടികൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌ത ചിത്രങ്ങൾ കൂടാതെ യുവാവ് ഫോണിൽ അവർ അറിയാതെ പകർത്തിയ ചിത്രങ്ങളും ഇത്തരത്തിൽ മോർഫ് ചെയ്‌ത്‌ പ്രചരിപ്പിച്ചതായി സൈബർ പൊലീസ് കണ്ടെത്തി.

സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ, സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ അടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്‌തു.