7 September 2026
Home News Kerala ‘വര്‍ഗീയ പ്രസ്‌താവന’; എകെഎം അഷ്‌റഫിന് എതിരെ പരാതി നല്‍കി കെ.സുരേന്ദ്രന്‍

‘വര്‍ഗീയ പ്രസ്‌താവന’; എകെഎം അഷ്‌റഫിന് എതിരെ പരാതി നല്‍കി കെ.സുരേന്ദ്രന്‍

കര്‍ണാടക എംഎല്‍എ വൈ ഭരത് ഷട്ടിക്കെതിരെ എകെഎം അഷ്‌റഫ് വര്‍ഗീയ പരാമര്‍ശം നടത്തിയെന്നാണ് പരാതി

231

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്‌റഫിനെതിരെ പരാതി നല്‍കി എന്‍ഡിഎ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍. പ്രചാരണത്തിന് എത്തിയ കര്‍ണാടക എംഎല്‍എക്കെതിരെ എകെഎം അഷ്‌റഫ് വര്‍ഗീയ പ്രസ്‌താവന നടത്തിയെന്നാണ് ആരോപണം. മതത്തിൻ്റെ പേരില്‍ ചേരിതിരിവ് ഉണ്ടാക്കുന്നുവെന്നാണ് പരാതിയിലെ പരമാര്‍ശം.

കെ സുരേന്ദ്രൻ്റെ പ്രചരണത്തിനായി എത്തിയ കര്‍ണാടക എംഎല്‍എ വൈ ഭരത് ഷട്ടിക്കെതിരെ എകെഎം അഷ്‌റഫ് വര്‍ഗീയ പരാമര്‍ശം നടത്തിയെന്നാണ് പരാതി. റിട്ടേണിംഗ് ഓഫിസര്‍ക്കാണ് പരാതി കൈമാറിയിരിക്കുന്നത്. പ്രസ്‌താവന പ്രകോപനപറാം ആണെന്നും വര്‍ഗീയ ചേരിതിരിവ് ലക്ഷ്യം വച്ചുള്ളത് ആണെന്നുമാണ് ആരോപണം.

മംഗലാപുരത്ത് നടന്ന കൊലപാതകത്തിന് ഭരത് ഷെട്ടി ഉത്തരവാദിയാണ് എന്നുള്‍പ്പെടെ അഷ്‌റഫ് തെറ്റായ ആരോപണം ഉന്നയിച്ചെന്നും അദ്ദേഹത്തിൻ്റെ മതത്തെ കുറിച്ച് പരാമര്‍ശിച്ചെന്നുമാണ് കെ സുരേന്ദ്രൻ്റെ പരാതി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ ആയിരുന്നു അഷ്‌റഫിൻ്റെ പരാമര്‍ശങ്ങള്‍.