| വേദനായകി
തമിഴ്നാട് രാഷ്ട്രീയത്തിൽ നിലവിലെ അസ്ഥിരതകൾക്ക് പരിഹാരമായി പുതിയ രാഷ്ട്രീയ നീക്കങ്ങൾ നടന്നതായി ചില മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗവർണർ വഴിയുള്ള ഇടപെടലുകളും സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും സംസ്ഥാനത്തെ വീണ്ടും തിരഞ്ഞെടുപ്പിലേക്കു കൊണ്ടുപോകുന്നത് ആത്മഹത്യാപരമായ സാഹചര്യമാകുമെന്ന സ്റ്റാലിന്റെ തന്നെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ ചർച്ചകൾ മുന്നോട്ടുപോകുന്നതെന്ന് പറയുന്നു.
റിപ്പോർട്ടുകൾ പ്രകാരം, ഡിഎംകെ നേതൃത്വം സ്വീകരിച്ച ഒരു നിലപാടിന്റെ ഭാഗമായി ഇടത് പാർട്ടികളുമായി നടത്തിയ ആലോചനകൾക്കുശേഷം, തമിഴക വെട്രി കഴകത്തിന് പുറത്ത് നിന്ന് നിരുപാധിക പിന്തുണ നൽകുന്നതിനുള്ള സാധ്യതകളെ കുറിച്ച് ഇടത് പാർട്ടികൾ തമ്മിൽ ചർച്ചകൾ നടക്കുകയും അനുകൂല സമീപനം ഉണ്ടാവുകയും ചെയ്തിരുന്നു .
ഇതോടൊപ്പം, സർക്കാർ രൂപീകരണ പ്രക്രിയയെ സങ്കീർണ്ണമാക്കുന്ന രാഷ്ട്രീയ നീക്കങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിഎംകെ നേതൃത്വത്തിൽ നിന്ന് ഗവർണറോട് ഭരണഘടനാപരമായ നടപടികൾ വേഗത്തിൽ സ്വീകരിക്കണമെന്ന് അഭ്യർത്ഥന പോലും ഉണ്ടായി ഇടത് പാർട്ടികൾ, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ സർക്കാരിൽ ഔദ്യോഗിക പദവികൾ സ്വീകരിക്കാതെ പുറത്തുനിന്ന് പിന്തുണ നൽകുന്ന നിലപാടിലേക്കാണ് നീങ്ങിയത് .
എന്നാൽ ഈ വിഷയങ്ങളിൽ ഡിഎംകെ, ഇടത് പാർട്ടികൾ, ടിവികെ , ഗവർണർ ഓഫീസ് എന്നിവയുടെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല. ചില മലയാള മാധ്യമങ്ങൾ വാർത്തയുടെ ചില ഭാഗങ്ങൾ വ്യത്യസ്ത രീതിയിൽ അവതരിപ്പിച്ചതായുള്ള ആരോപണങ്ങളും ഉയർന്നിട്ടുണ്ട്. തമിഴ്‌നാട് രാഷ്ട്രീയത്തിലെ അടുത്ത നീക്കങ്ങൾ എന്താകുമെന്നത് ഇപ്പോഴും അനിശ്ചിതമായിരിക്കെ, ഔദ്യോഗിക പ്രഖ്യാപനങ്ങൾക്കായി രാഷ്ട്രീയ നിരീക്ഷകർ കാത്തിരിക്കുകയാണ്.



