ക്രീസിൽ ഉർവിൽ കൊടുങ്കാറ്റ്; റെക്കോർഡുകൾ തകർത്തെറിഞ്ഞ് ചെന്നൈയുടെ പുത്തൻ താരം

സഞ്ജു സാംസൺ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ഉർവിൽ, ആദ്യ പന്ത് മുതൽ ലഖ്‌നൗ ബൗളർമാരെ കടന്നാക്രമിച്ചു. നേരിട്ട ആദ്യ എട്ട് പന്തുകളിൽ നിന്ന് ആറ് സിക്‌സറുകൾ പറത്തിയ അദ്ദേഹം 41 റൺസ് അടിച്ചുകൂട്ടി.

ഐ.പി.എൽ 2026-ൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ചെന്നൈ സൂപ്പർ കിങ്സിന്റെ ഗുജറാത്തി താരം ഉർവിൽ പട്ടേൽ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ വെറും 13 പന്തുകളിൽ നിന്ന് അർധ സെഞ്ചുറി തികച്ചാണ് ഉർവിൽ റെക്കോർഡ് ബുക്കിൽ ഇടംപിടിച്ചത്. ഇതോടെ ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർധ സെഞ്ചുറി എന്ന യശസ്വി ജയ്‌സ്വാളിന്റെ (13 പന്ത്) റെക്കോർഡിനൊപ്പവും താരം എത്തി.

സഞ്ജു സാംസൺ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ഉർവിൽ, ആദ്യ പന്ത് മുതൽ ലഖ്‌നൗ ബൗളർമാരെ കടന്നാക്രമിച്ചു. നേരിട്ട ആദ്യ എട്ട് പന്തുകളിൽ നിന്ന് ആറ് സിക്‌സറുകൾ പറത്തിയ അദ്ദേഹം 41 റൺസ് അടിച്ചുകൂട്ടി. ആദ്യ 10 പന്തുകളിൽ നിന്ന് 42 റൺസ് നേടിയതോടെ, ഐ.പി.എല്ലിൽ പത്ത് പന്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും ഉർവിൽ സ്വന്തമാക്കി. 2015-ൽ എ.ബി. ഡിവില്ലിയേഴ്‌സും 2023-ൽ യശസ്വി ജയ്‌സ്വാളും 10 പന്തിൽ നിന്ന് നേടിയ 41 റൺസ് എന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്.

ലഖ്‌നൗ ബൗളർമാരായ ആവേശ് ഖാൻ, ദിഗ്വേഷ് സിങ് റാഠി, ഷഹബാസ് അഹമ്മദ്, മുഹമ്മദ് ഷമി എന്നിവരെല്ലാം ഉർവിന്റെ ബാറ്റിങ് ചൂടറിഞ്ഞു. അഞ്ചാം ഓവറിലും ആറാം ഓവറിലും ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദും ഉർവിൽ പട്ടേലും ചേർന്ന് 25 റൺസ് വീതമാണ് അടിച്ചെടുത്തത്. നേരിട്ട ആദ്യ 11 പന്തിൽ നിന്ന് ഏഴ് സിക്‌സറുകൾ എന്ന അപൂർവ നേട്ടവും ഈ ഇന്നിങ്‌സിലൂടെ ഉർവിൽ കരസ്ഥമാക്കി.

തന്റെ അവിശ്വസനീയമായ ഈ നേട്ടം അച്ഛന് സമർപ്പിച്ച ഉർവിന്റെ പ്രവർത്തി സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികളെ വികാരാധീനരാക്കി. അർധ സെഞ്ചുറി തികച്ച ഉടൻ പോക്കറ്റിൽ നിന്ന് ഒരു കടലാസ് കഷണം പുറത്തെടുത്ത് താരം ഉയർത്തിക്കാട്ടി. ‘ഇത് നിങ്ങൾക്ക് വേണ്ടിയാണ് പപ്പാ’ (This is for you Papa) എന്ന് ഇംഗ്ലീഷിലും ഏതാനും വരികൾ തന്റെ മാതൃഭാഷയായ ഗുജറാത്തിയിലും ആ കത്തിൽ ഉണ്ടായിരുന്നു. കൈകൾ കൂപ്പി പ്രാർത്ഥനയോടെ തന്റെ നേട്ടം അച്ഛന് സമർപ്പിച്ച ഈ നിമിഷം മത്സരത്തിലെ ഏറ്റവും ഹൃദ്യമായ കാഴ്ചയായി മാറി.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

എം‌ജി‌എൻ‌ആർ‌ഇ‌ജി‌എക്ക് പകരമായി വി‌ബി-ജി റാം ജി ആക്റ്റ്; ഗ്രാമീണ തൊഴിലാളികൾക്ക് എന്ത് മാറ്റങ്ങൾ?

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (എംജിഎൻആർഇജിഎ) പകരമായി, റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) നുള്ള പുതിയ വിക്‌സിത് ഭാരത് ഗ്യാരണ്ടി അഥവാ വിബി-ജി റാം ജി ആക്‌ട്, 2025 ജൂലൈ 1 മുതൽ ഇന്ത്യയിലുടനീളം പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്രം തിങ്കളാഴ്‌ച പ്രഖ്യാപിച്ചു. ഗ്രാമീണ തൊഴിലിനെ അടിസ്ഥാന സൗകര്യ സൃഷ്‌ടി, കാലാവസ്ഥാ പ്രതിരോധം, ഗ്രാമതല...

Keep exploring...

വിജയ്–എം.കെ. സ്റ്റാലിൻ കൂടിക്കാഴ്ച: തമിഴ്‌നാട് രാഷ്ട്രീയത്തിലെ പുതിയ സമവാക്യങ്ങളുടെ തുടക്കമോ?

| വേദനായകി തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ കൗതുകവും ചർച്ചയും സൃഷ്ടിച്ച സംഭവങ്ങളിലൊന്നായി മാറുകയാണ് എം.കെ. സ്റ്റാലിനും പുതിയ മുഖ്യമന്ത്രി വിജയ്‌യും...

എം‌ജി‌എൻ‌ആർ‌ഇ‌ജി‌എക്ക് പകരമായി വി‌ബി-ജി റാം ജി ആക്റ്റ്; ഗ്രാമീണ തൊഴിലാളികൾക്ക് എന്ത് മാറ്റങ്ങൾ?

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (എംജിഎൻആർഇജിഎ) പകരമായി, റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) നുള്ള പുതിയ...

More News

വിജയ്–എം.കെ. സ്റ്റാലിൻ കൂടിക്കാഴ്ച: തമിഴ്‌നാട് രാഷ്ട്രീയത്തിലെ പുതിയ സമവാക്യങ്ങളുടെ തുടക്കമോ?

| വേദനായകി തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ കൗതുകവും ചർച്ചയും സൃഷ്ടിച്ച സംഭവങ്ങളിലൊന്നായി മാറുകയാണ് എം.കെ. സ്റ്റാലിനും പുതിയ മുഖ്യമന്ത്രി വിജയ്‌യും...

എം‌ജി‌എൻ‌ആർ‌ഇ‌ജി‌എക്ക് പകരമായി വി‌ബി-ജി റാം ജി ആക്റ്റ്; ഗ്രാമീണ തൊഴിലാളികൾക്ക് എന്ത് മാറ്റങ്ങൾ?

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (എംജിഎൻആർഇജിഎ) പകരമായി, റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) നുള്ള പുതിയ...

മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ സിദ്ധരാമയ്യ; വിലപ്പെട്ട സ്ഥാനങ്ങൾ വാഗ്‌ദാനം

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് വേണ്ടി ഉറച്ചുനില്‍ക്കുന്ന മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ ഇറങ്ങി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അനുനയ...

ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ പിണറായി വിജയൻ ഇനിമുതൽ താമസം

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക്. തിരുവനന്തപുരത്ത് വാടക വീടെടുത്തു. ബേക്കറി ജംഗ്ഷനിലാണ് വീടെടുത്തത്. ഡൽഹിയിൽ നിന്ന്...

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര യുഡിഎഫ് പ്രഖ്യാപനം, ‘പൊതുഗതാഗത മേഖല തകരും’: ആൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കെഎസ്ആർടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്രയെന്ന യുഡിഎഫ് പ്രഖ്യാപനത്തിന് എതിരെ ആൾ കേരള ബസ് ഓപറേറ്റേഴ്‌സ് ഓർഗനൈസേഷൻ. പൊതുഗതാഗത മേഖല...

യുഎസ്- ഇറാൻ കരാർ; അസിം മുനീറിൻ്റെ പരാജയത്തിന് ശേഷം ഖത്തറിൻ്റെ അൽ- താനി

യുഎസും ഇറാനും തമ്മിലുള്ള ദീർഘകാല സംഘർഷങ്ങൾ അവസാനിപ്പിച്ച് നിർണായകമായ ഒരു സമാധാന കരാറിലെത്താനുള്ള ശ്രമങ്ങൾ നയതന്ത്രപരമായി വലിയ വഴിത്തിരിവാണ്...

ഗൾഫ് യുദ്ധ പ്രതിസന്ധി ഇന്ത്യക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരും

പശ്ചിമേഷ്യൻ യുദ്ധത്തിനായി യുഎസ് ഇതുവരെ 25 ബില്യൺ ഡോളർ ചെലവഴിച്ചതായി ഏപ്രിൽ 30ന് പെൻ്റെഗൺ പ്രഖ്യാപിച്ചു. ഇത് അമ്പരപ്പിക്കും...

അഞ്ചുഭാഷകളിൽ പ്രസംഗിക്കുന്ന ‘വിജയിയുടെ പടനായിക’; തമിഴ് രാഷ്ട്രീയത്തിലെ എസ്. കീർത്തന ആരാണ് ?

തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇപ്പോൾ തരംഗമാകുന്നത് ഒരു 29-കാരിയുടെ പുഞ്ചിരിയാണ്. നടൻ വിജയിയുടെ തമിഴക വെട്രി കഴകം (ടിവികെ) മന്ത്രിസഭയിലെ...