കാലം കരുതിവെച്ച കാവ്യനീതി; വെട്ടിനിരത്തലുകളെ അതിജീവിച്ച വി.ഡി സതീശൻ

| വാമിക

1989-ൽ കെ.എസ്.യു. പ്രസിഡന്റ് പദവിയുടെ പടിവാതിൽക്കൽ നിന്ന് ദൗർഭാഗ്യകരമായി പുറന്തള്ളപ്പെട്ട ഒരു 24-കാരന്റെ നിരാശയിൽ നിന്നാണ് വി.ഡി. സതീശൻ എന്ന നിയുക്ത കേരള മുഖ്യമന്ത്രിയുടെ രാഷ്ട്രീയ കഥ തുടങ്ങുന്നത്. അന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും അജ്ഞാതമായ കാരണങ്ങളാൽ അത് നടക്കാതെ പോവുകയും, ഒടുവിൽ തന്നേക്കാൾ ജൂനിയറായ കെ.സി. വേണുഗോപാൽ ആ പദവിയിലേക്ക് എത്തുകയും ചെയ്തപ്പോൾ സതീശന് ലഭിച്ചത് വെറും ആശ്വാസവാക്കുകൾ മാത്രമായിരുന്നു. പിൽക്കാലത്ത് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനവും ഇത്തരത്തിൽ കപ്പിനും ചുണ്ടിനുമിടയിൽ വെച്ച് അദ്ദേഹത്തിന് നഷ്ടമാകുന്ന കാഴ്ചയാണ് കേരളം കണ്ടത്.

തിരിച്ചടികൾ അവിടെയും അവസാനിച്ചില്ല; 2011-ൽ ഉമ്മൻ ചാണ്ടി സർക്കാർ അധികാരമേൽക്കുമ്പോൾ മികച്ച വാഗ്മിയായി തിളങ്ങിനിന്ന സതീശൻ മന്ത്രിയാകുമെന്ന് കേരളം ഉറച്ചുവിശ്വസിച്ചിരുന്നു. ഐ ഗ്രൂപ്പിന്റെ പട്ടികയിൽ പേരുണ്ടായിരുന്നിട്ടും, അവസാന നിമിഷം ഗ്രൂപ്പ് സമവാക്യങ്ങളും സമുദായ താത്പര്യങ്ങളും പറഞ്ഞ് അദ്ദേഹത്തിന്റെ പേര് വെട്ടിമാറ്റപ്പെട്ടു. അന്ന് വി.എസ്. ശിവകുമാറിന് ആ പദവി നൽകിയപ്പോൾ, അതിന് പിന്നിൽ ചരടുവലിച്ചത് കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയുമായിരുന്നു എന്ന രാഷ്ട്രീയ അടക്കംപറച്ചിലുകൾ അന്നേ ശക്തമായിരുന്നു.

എന്നാൽ ഈ വെട്ടിനിരത്തലുകൾക്കൊന്നും സതീശൻ എന്ന പോരാളിയെ തളർത്താനായില്ല. കഴിഞ്ഞ അഞ്ചുവർഷക്കാലം കേരള നിയമസഭ കണ്ടത് വസ്തുതകൾ നിരത്തി സർക്കാരിനെ പ്രതിരോധത്തിലാക്കിയ ഒരു മികച്ച പാർലമെന്റേറിയന്റെ വിശ്വരൂപമാണ്. നൂറിലധികം സീറ്റുകൾ നേടി യു.ഡി.എഫ്. അധികാരത്തിൽ വരുമെന്നും ഒരു ഡസൻ മന്ത്രിമാർ പരാജയപ്പെടുമെന്നും അദ്ദേഹം നടത്തിയ പ്രവചനങ്ങൾ അക്ഷരംപ്രതി സത്യമായി ഭവിച്ചു. സ്വന്തമായി ഗ്രൂപ്പിന്റെ ബലമോ വലിയൊരു വിഭാഗം എംഎൽഎമാരുടെ പിന്തുണയോ ഇല്ലാതിരുന്നിട്ടും, ജനങ്ങൾ ആഗ്രഹിച്ച നേതാവ് എന്ന നിലയിലുള്ള പ്രവർത്തന മികവാണ് അദ്ദേഹത്തെ മുന്നോട്ട് നയിച്ചത്.

മുഖ്യമന്ത്രി സ്ഥാനത്തിനായി കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും അവകാശവാദമുന്നയിച്ച് ഹൈക്കമാൻഡിന് മുന്നിലെത്തിയപ്പോഴും സതീശന് തുണയായത് കേരളത്തിന്റെ പൊതുവികാരമായിരുന്നു. രാഹുൽ ഗാന്ധിയുടെ സോഷ്യൽ മീഡിയ പേജുകളിൽ സതീശനായി ഉയർന്ന ഒരു ലക്ഷത്തിലധികം കമന്റുകളും വി.എം. സുധീരനെപ്പോലുള്ള മുതിർന്ന നേതാക്കളുടെ കർശനമായ നിലപാടുകളും ഹൈക്കമാൻഡിനെ മനംമാറ്റത്തിന് പ്രേരിപ്പിച്ചു. ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതമായി പൊതുസമൂഹത്തിന്റെ പിന്തുണയും 24 മണിക്കൂറിനുള്ളിൽ എംഎൽഎമാരുടെ നിലപാടിൽ വന്ന മാറ്റവും സതീശന് വഴിതെളിച്ചു.

വരുന്ന തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമ്പോൾ ഇത് സതീശൻ എന്ന വ്യക്തിയുടെ മാത്രം വിജയമല്ല, മറിച്ച് കാലം കരുതിവെച്ച കാവ്യനീതി കൂടിയാണ്. അന്ന് തന്നെ വെട്ടിനിരത്തിയവർ തന്നെ ഇന്ന് മുഖ്യമന്ത്രി പദത്തിലേക്കുള്ള വഴിയിൽ അവസാന കടമ്പകളായി മുന്നിലുണ്ടായിരുന്നെങ്കിലും ചരിത്രം ഇത്തവണ അദ്ദേഹത്തിന് അനുകൂലമായി തിരുത്തപ്പെട്ടു.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ട്രംപ്- ഷി ജിൻപിംഗ് കൂടിക്കാഴ്‌ച ‘നമ്മൾ ഒരുമിച്ച് ലോകത്തെ മാറ്റും’, ചൈനയിൽ ഉഭയകക്ഷി ചർച്ചകൾ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ ചൈനയിൽ ഒരു സുപ്രധാന സംസ്ഥാന സന്ദർശനത്തിലാണ്. ബീജിംഗിൽ എത്തിയപ്പോൾ അദ്ദേഹത്തിന് ഗംഭീരമായ സ്വീകരണം നൽകി. സന്ദർശനത്തിൻ്റെ രണ്ടാം ദിവസം, പ്രസിഡന്റ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ ഉന്നതതല ഉഭയകക്ഷി കൂടിക്കാഴ്‌ച നടന്നു. ആരംഭിക്കുന്നതിന് മുമ്പ്, ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ്റെ ആഴം പ്രതിഫലിപ്പിക്കുന്ന തരത്തിൽ,...

Keep exploring...

രാഹുൽ ഗാന്ധിയുടെ വിദേശ യാത്രയെ ബിജെപി ചോദ്യം ചെയ്യുന്നു; 11 കോടി രൂപ സമ്പാദിച്ചു, 60 കോടി രൂപ ചെലവഴിച്ചു

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും വിദേശയാത്ര ആരംഭിച്ചതോടെ ബിജെപിയുടെ രൂക്ഷ വിമർശനം ഉയർന്നു. രാഹുൽ ഗാന്ധിയുടെ...

ട്രംപ്- ഷി ജിൻപിംഗ് കൂടിക്കാഴ്‌ച ‘നമ്മൾ ഒരുമിച്ച് ലോകത്തെ മാറ്റും’, ചൈനയിൽ ഉഭയകക്ഷി ചർച്ചകൾ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ ചൈനയിൽ ഒരു സുപ്രധാന സംസ്ഥാന സന്ദർശനത്തിലാണ്. ബീജിംഗിൽ എത്തിയപ്പോൾ അദ്ദേഹത്തിന് ഗംഭീരമായ...

More News

രാഹുൽ ഗാന്ധിയുടെ വിദേശ യാത്രയെ ബിജെപി ചോദ്യം ചെയ്യുന്നു; 11 കോടി രൂപ സമ്പാദിച്ചു, 60 കോടി രൂപ ചെലവഴിച്ചു

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും വിദേശയാത്ര ആരംഭിച്ചതോടെ ബിജെപിയുടെ രൂക്ഷ വിമർശനം ഉയർന്നു. രാഹുൽ ഗാന്ധിയുടെ...

ട്രംപ്- ഷി ജിൻപിംഗ് കൂടിക്കാഴ്‌ച ‘നമ്മൾ ഒരുമിച്ച് ലോകത്തെ മാറ്റും’, ചൈനയിൽ ഉഭയകക്ഷി ചർച്ചകൾ

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇപ്പോൾ ചൈനയിൽ ഒരു സുപ്രധാന സംസ്ഥാന സന്ദർശനത്തിലാണ്. ബീജിംഗിൽ എത്തിയപ്പോൾ അദ്ദേഹത്തിന് ഗംഭീരമായ...

നീറ്റ് ചോദ്യപേപ്പർ ചോർച്ച; രാജസ്ഥാനിലേക്ക് ചോദ്യപേപ്പർ എത്തി, അന്വേഷണം ഊർജിതമാക്കി സിബിഐ

മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്- യുജിയുടെ ചോദ്യപേപ്പർ ചോർച്ചയെ കുറിച്ചുള്ള അന്വേഷണം നിർണായക വഴിത്തിരിവിൽ എത്തിയിരിക്കുന്നു. അന്വേഷണ ഏജൻസികൾ...

കേരള മുഖ്യമന്ത്രിയായി വിഡി സതീശനെ കോൺഗ്രസ് തിരഞ്ഞെടുത്തു

വിഡി സതീശനെ കേരള മുഖ്യമന്ത്രിയായി കോൺഗ്രസ് തിരഞ്ഞെടുത്തു. കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് പത്ത് ദിവസത്തിന് ശേഷവും, സംസ്ഥാനത്തെ...

നിത്യോപയോ​ഗ സാധനങ്ങൾക്കും വില വർധന; രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്

പശ്ചിമേഷ്യൻ സംഘർഷ സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രത്തിനുണ്ടായ വീഴ്‌ച സാമ്പത്തികഘടനയെ താറുമാറാക്കിയിരിക്കുകയാണ്. അമുൽ, മദർ ഡയറി എന്നീ പ്രമുഖ...

‘പി ജയരാജൻ്റെ പുസ്‌തകം പുറത്തിറക്കിയാല്‍ കൊന്നുകളയും’; ചിന്ത പബ്ലിഷേഴ്‌സ് മാനേജര്‍ക്ക് വധഭീഷണി

'സനാതനികളുടെ ഹിന്ദുത്വ വഴികള്‍' എന്ന പി ജയരാജൻ്റെ പുസ്‌തകം പുറത്തിറക്കിയാല്‍ കൊന്നുകളയുമെന്നാണ് ഭീഷണി. ചിന്ത പബ്ലിഷേഴ്‌സ് മാര്‍ക്കറ്റിങ് മാനേജര്‍...

യൂണിഫോമിനെ ബാധിക്കാതെ ഹിജാബും പൂണൂലും അണിയാം; വിലക്ക് നീക്കി കർണാടക സർക്കാർ

കർണാടക സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ഉണ്ടായിരുന്ന ഹിജാബ് നിയന്ത്രണം പിൻവലിച്ച് കർണാടക സർക്കാർ. സ്‌കൂളുകളിൽ ഹിജാബ്, പൂണൂൽ...

പശ്ചിമേഷ്യയിൽ ഇറാൻ ഇന്ത്യയുടെ സഹായം തേടുന്നു

പശ്ചിമേഷ്യൻ സംഘർഷത്തിൽ ബ്രിക്‌സ് രാജ്യങ്ങളുടെ സമവായം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) തടസ്സപ്പെടുത്തുക ആണെന്നും മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള...