...
Home News Kerala തിരുവഞ്ചൂര്‍ സ്‌പീക്കർ ആകും; ഷാനിമോള്‍ ഡെപ്യൂട്ടി സ്‌പീക്കര്‍

തിരുവഞ്ചൂര്‍ സ്‌പീക്കർ ആകും; ഷാനിമോള്‍ ഡെപ്യൂട്ടി സ്‌പീക്കര്‍

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ചീഫ് വിപ്പ് പദവിയാകും നല്‍കുക

143

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ സ്പീക്കര്‍ ആകും. ഷാനിമോള്‍ ഉസ്‌മാന്‍ ആകും ഡെപ്യൂട്ടി സ്‌പീക്കര്‍. ഇരുവരും മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് വിവരം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ചീഫ് വിപ്പ് പദവിയാകും നല്‍കുക.

മന്ത്രിസഭയില്‍ ഉണ്ടാകണമെന്ന ആഗ്രഹം തിരുവഞ്ചൂര്‍ പ്രകടിപ്പിച്ചെങ്കിലും പരിചയ സമ്പന്നതയുള്ള മികവ് തെളിയിച്ച നിയമസഭാ ചട്ടങ്ങളെ കുറിച്ച് ധാരണയുള്ള ആളെന്ന നിലയിലാണ് തിരുവഞ്ചൂരിനെ സ്‌പീക്കര്‍ പദവിയിലേക്ക് പരിഗണിച്ചത്.

ആലപ്പുഴയില്‍ നിന്നും രമേശ് ചെന്നിത്തലക്കും എം. ലിജുവിനും പുറമെ മന്ത്രി സ്ഥാനത്തേക്ക് എത്തിയേക്കുമെന്ന പേരായിരുന്നു ഷാനിമോൾ. കോണ്‍ഗ്രസ് വനിതാ എംഎല്‍എമാരിലെ ഏറ്റവും മുതിര്‍ന്ന നേതാവ് എന്ന പരിഗണന കൂടി പ്രതീക്ഷിച്ചിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.