...
Home News Kerala ‘സതീശൻ നാട് വാണീടും കാലം’; സതീശനെന്ന് പേരുള്ളവര്‍ക്ക് ഫ്രീ ബിരിയാണി, ഓഫറുമായി റോയല്‍ ഫുഡ് കോര്‍ട്ട്

‘സതീശൻ നാട് വാണീടും കാലം’; സതീശനെന്ന് പേരുള്ളവര്‍ക്ക് ഫ്രീ ബിരിയാണി, ഓഫറുമായി റോയല്‍ ഫുഡ് കോര്‍ട്ട്

പേരുവിവരങ്ങള്‍ തെളിയിക്കുന്ന സതീശന്മാര്‍ക്ക് ഫുള്‍ ചിക്കന്‍ ബിരിയാണിയാണ് സൗജന്യമായി കിട്ടുക

174

മുഖ്യമന്ത്രിയായി വിഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സതീശനെന്ന പേരുകാര്‍ക്ക് കൊച്ചി റോയല്‍ ഫുഡ് കോര്‍ട്ടിൻ്റെ വക ഗംഭീര ട്രീറ്റ്. തിങ്കളാഴ്‌ച ഉച്ചയ്ക്ക് 12 മുതല്‍ രണ്ട് മണി വരെ പേര് തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡുമായി എത്തുന്നവര്‍ക്കാണ് ഫ്രീ ബിരിയാണി ലഭിക്കുക. വിഡി സതീശനുള്ള ആദരവാണിത് എന്നാണ് റോയല്‍ ഫുഡ് കോര്‍ട്ട് അറിയിച്ചിരിക്കുന്നത്.

എല്ലാ റോയല്‍ ഔട്ട്‌ലെറ്റുകളിലും ഓഫര്‍ ലഭ്യമെന്നാണ് പരസ്യത്തിലൂടെ അറിയിച്ചിരിക്കുന്നത്. പാഴസലല്ല ഡൈനിങ്ങിനാണ് ഓഫറെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. വ്യത്യസ്ത പരസ്യം സോഷ്യല്‍ മീഡിയയിലും വൈറലാണ്. പേരുവിവരങ്ങള്‍ തെളിയിക്കുന്ന സതീശന്മാര്‍ക്ക് ഫുള്‍ ചിക്കന്‍ ബിരിയാണിയാണ് സൗജന്യമായി കിട്ടുക.

തിങ്കളാഴ്‌ച 11 മണിക്കാണ് ടീം വിഡിഎസിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. സുരക്ഷ സംബന്ധിച്ച മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി ഡിജിപി ചന്ദ്രശേഖര്‍ പറഞ്ഞു. വിഡി സതീശന്‍ ഉള്‍പ്പെടെ 21 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുക.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.