...
Home News ‘നെയ്‌മര്‍ കാനറിക്കൂട്ടത്തെ നയിക്കാന്‍ എത്തും’; ഫിഫ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു

‘നെയ്‌മര്‍ കാനറിക്കൂട്ടത്തെ നയിക്കാന്‍ എത്തും’; ഫിഫ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലിൻ്റെ ചരിത്രത്തിലെ ഏക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ നെയ്‌മര്‍ ജൂനിയര്‍ക്കിത് നാലാം ലോകകപ്പാണ്

165

അമേരിക്കന്‍ ലോകകപ്പില്‍ ഡോണ്‍ കാര്‍ലോയുടെ തുറുപ്പ്ചീട്ട് നെയ്‌മര്‍ ഡ സില്‍വ സാന്റോസ് ജൂനിയര്‍ തന്നെ. സൂപ്പര്‍താരം നെയ്‌മര്‍ ജൂനിയറെ ഉള്‍പ്പെടുത്തി ഫിഫ ലോകകപ്പിനുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. വിനീഷ്യസ് ജൂനിയര്‍, റഫീഞ്ഞ, അലിസണ്‍ തുടങ്ങിയ മുന്‍നിര താരങ്ങളെല്ലാം കാര്‍ലോ ആഞ്ചലോട്ടിയുടെ 26 അംഗ സ്‌ക്വാഡിലുണ്ട്.

ബ്രസീലിൻ്റെ ചരിത്രത്തിലെ ഏക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായ നെയ്‌മര്‍ ജൂനിയര്‍ക്കിത് നാലാം ലോകകപ്പാണ്. 2014,18,22 ലോകകപ്പുകളിലെ 13 കളിയില്‍ എട്ട് ഗോളുണ്ട് നെയ്‌മറിൻ്റെ പേരിന് നേരെ. വിടാതെ പിന്തുടരുന്ന പരുക്ക് കാരണം രണ്ടര വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മഞ്ഞ കുപ്പായത്തിലേക്കുള്ള മടങ്ങിവരവ്.

വിനീഷ്യസ് ജൂനിയര്‍, റഫീഞ്ഞ, മത്തിയാസ് കുഞ്ഞ്യ, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, എന്‍ട്രിക് എന്നിവരടങ്ങിയ കിടിലന്‍ അറ്റാക്കി നിര. മധ്യനിരയില്‍ ബ്രൂണോ ഗുമറെസ്, കാസമീറോ, ലുക്കാസ് പക്വേറ്റ, ഫാബിഞ്ഞോ എന്നിവരുണ്ട്. പ്രതിരോധത്തില്‍ മാര്‍ക്കീഞ്ഞോസ്, ബ്രമര്‍, അലക്‌സ് സാന്‍ഡ്രോ എന്നിവരും ഗോള്‍ കീപ്പര്‍മാരായി അലിസണും എഡേഴ്‌സണും വീവര്‍ട്ടനും ഉണ്ടാകും. ആറാമത്തെയും 2002ന് ശേഷം ആദ്യത്തെയും കിരീടം ലക്ഷ്യമിട്ടുള്ള ബ്രസീലിൻ്റെ പേരാളികളിലെ പ്രധാനികളാണിവര്‍.

നെയ്‌മറെ ഉള്‍പ്പെടുത്തിയപ്പോള്‍ ചെല്‍സി താരം യാവോ പെഡ്രോക്കാണ് അവസരം നഷ്‌ടമായത്. മുന്‍ നായകന്‍ തിയാഗോ സില്‍വയേയും റിച്ചാര്‍ലിസണേയും ആൻ്റെണിയേയും പരിഗണിച്ചില്ല. ജൂണ്‍ 14ന് മൊറോക്കോക്ക് എതിരെയാണ് ലോകകപ്പിലെ ബ്രസീലിൻ്റെ ആദ്യ മത്സരം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.