...
Home News National മുഖ്യമന്ത്രിയെ കാണാനെത്തിയ ദീപ ജോസഫ് അതിജീവിതയെ വീണ്ടും അധിക്ഷേപിച്ചു

മുഖ്യമന്ത്രിയെ കാണാനെത്തിയ ദീപ ജോസഫ് അതിജീവിതയെ വീണ്ടും അധിക്ഷേപിച്ചു

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ ആദ്യ പരാതിക്കാരിയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതിയാണ് അഡ്വ ദീപ ജോസഫ്

330

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ച കേസിലെ പ്രതിയായ അഭിഭാഷക ദീപ ജോസഫ് റിപ്പോര്‍ട്ടര്‍ ചാനല്‍ പ്രതിനിധിയോട് തട്ടിക്കയറി. കേരള ഹൗസില്‍ മുഖ്യമന്ത്രി വിഡി സതീശനെ സന്ദര്‍ശിക്കാൻ എത്തിയപ്പോൾ ആയിരുന്നു സംഭവം.

ദീപ ജോസഫിൻ്റെ സന്ദര്‍ശനത്തെ കുറിച്ചും കേസിനെ കുറിച്ചും തത്സമയ വാര്‍ത്ത നല്‍കി കൊണ്ടിരുന്ന മറ്റൊരു ചാനലിലെ മാധ്യമ പ്രവര്‍ത്തകയോട് ആയിരുന്നു ദീപ ജോസഫ് ആദ്യം കയര്‍ത്തതും തട്ടിക്കയറിയതും. അതിനിടെയാണ് വിഷയത്തില്‍ ഇടപെട്ട റിപ്പോര്‍ട്ടര്‍ പ്രതിനിധിയോടും ദീപ ജോസഫ് തട്ടിക്കയറിയത്.

‘എൻ്റെ അനുവാദമില്ലാതെ എന്നെ കുറിച്ച് മോശമായി വാര്‍ത്ത കൊടുക്കാന്‍ പറ്റില്ല. മുഖ്യമന്ത്രിയെ ഞാന്‍ സ്വീകരിക്കുന്നു എന്ന വാര്‍ത്ത നല്‍കാം. അല്ലെങ്കില്‍ ഞാന്‍ കേസ് ഫയല്‍ ചെയ്യും. എൻ്റെ പിറകെ നടന്ന് വാര്‍ത്ത ഉണ്ടാക്കണ്ട. റിപ്പോര്‍ട്ടര്‍ ചാനലിനോടും കൈരളിയോടും സംസാരിക്കാന്‍ താല്‍പര്യമില്ല. റിപ്പോര്‍ട്ടര്‍ ഒന്ന് മാറി നില്‍ക്ക്’, എന്നായിരുന്നു ദീപ പറഞ്ഞത്. ഇതിനിടെ അതിജീവിതയെ ‘വീണ്ടും’ അധിക്ഷേപിക്കുകയും ചെയ്‌തു.

രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ ആദ്യ പരാതിക്കാരിയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതിയാണ് അഡ്വ ദീപ ജോസഫ്. അധിക്ഷേപത്തിന് കേസെടുത്തത് ചോദ്യം ചെയ്‌ത്‌ ദീപ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ദീപയെ രൂക്ഷമായി വിമര്‍ശിക്കുക ആയിരുന്നു സുപ്രീം കോടതി.

ദീപ ജോസഫ് ഒരു വനിതാ അഭിഭാഷകയല്ലേ എന്നും എന്തിനാണ് ഇത്തരം ഭാഷ ഉപയോഗിക്കുന്നത് എന്നും കോടതി ചോദിച്ചിരുന്നു. എന്തിനാണ് അതിജീവിതയുടെ വിവരങ്ങള്‍ പൊതുഇടങ്ങളില്‍ വെളിപ്പെടുത്തിയതെന്നും സുപ്രീം കോടതി ദീപ ജോസഫിനോട് ചോദിച്ചു. കേസില്‍ തടസ ഹര്‍ജിയുമായി അതിജീവിതയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.