...
Home News Kerala ഭർതൃ വീട്ടുകാരുടെ മുന്നിൽ കാസർകോട്ടെ യുവതി ആസിഡ് കഴിച്ച് ജീവനൊടുക്കി

ഭർതൃ വീട്ടുകാരുടെ മുന്നിൽ കാസർകോട്ടെ യുവതി ആസിഡ് കഴിച്ച് ജീവനൊടുക്കി

ഭർത്താവ് ആദിൽ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്

164

കാസർ​കോട് ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കഴിച്ച് ജീവനൊടുക്കി. കാസർ​ഗോഡ് പാണലത്താണ് സംഭവം. ചർലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ ആണ് മരിച്ചത്. പ്രായം 24 വയസായിരുന്നു.

യുവതിയുടെ മരണത്തിൽ ആരോപണവുമായി കുടുംബം രം​ഗത്തെത്തി. ഭർതൃ വീട്ടുകാരുടെ പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയത് എന്നാണ് ഇവരുടെ പരാതി. സുഫൈദയുടെ സ്വർണം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ നിരന്തര പീഡിപ്പിച്ചിരുന്നതായി യുവതിയുടെ കുടുംബം പറയുന്നു. സംഭവത്തിൽ വിദ്യാനഗർ പൊലീസിൽ പരാതി നൽകി. ഭർത്താവ് ആദിൽ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.