ഇൻസ്റ്റഗ്രാമിൽ കോക്രോച്ച് ജനതാ പാർട്ടി തിരിച്ചെത്തി. നേരത്തെ സിജെപിയുടെ ഇൻസ്റ്റ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഈ അക്കൗണ്ട് വീണ്ടെടുത്തതായി സ്ഥാപകൻ അഭിജിത്ത് ദീപ്കെ അറിയിച്ചു.
22 മില്ല്യണിലേറെ ഫോളോവേഴ്‌സ് ആണ് ഇൻസ്റ്റഗ്രാമിൽ കോക്രോച്ച് ജനതാ പാർട്ടിക്ക് ഉള്ളത്. അതേസമയം സംഘപരിവാർ അജണ്ടകൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ശക്തമായ പ്രതിരോധം തീർത്ത് മുന്നേറുന്ന സിജെപിക്ക് രാജ്യമെമ്പാടും ഐക്യദാർഢ്യം ഏറുകയാണ്.
രാജ്യത്തെ യുവാക്കളുടെ നീക്കത്തെ ഭയപ്പെടുകയാണ് കേന്ദ്രസർക്കാരും സംഘപിവാറും. സിജെപിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മരവിപ്പിച്ചാണ് രാജ്യത്തെ യുവതലമുറയുടെ പ്രതിഷേധ സ്വരങ്ങൾക്ക് ബിജെപി സർക്കാർ കൂച്ചുവിലങ്ങിടുന്നത്.
ഇതിനിടെ സിജെപിയുടെ അക്കൗണ്ട് മരവിപ്പിച്ച കേന്ദ്ര നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. രാജ്യത്തെ യുവാക്കളുടെ എതിർശബ്‌ദത്തെ ബിജെപി എത്രമാത്രം ഭയക്കുന്നുവന്ന് അക്കൗണ്ട് മരവിപ്പിച്ച നടപടിയിലൂടെ വ്യക്തമായതായി അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്‌മ, അസമത്വം, ചൂഷണം എന്നിവക്കെതിരായ പ്രതിഷേധത്തെ സ്വേച്ഛാധിപത്യ നടപടികളിലൂടെ നിശബ്‌ദമാക്കാൻ കഴിയില്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.




