തമിഴ്‌നാട്ടിൽ ക്രമസമാധാനം തകർന്നു; മുഖ്യമന്ത്രി വിജയ്‌ക്കെതിരെ ആഞ്ഞടിച്ച് ഉദയനിധി സ്റ്റാലിൻ

തമിഴ്‌നാട്ടിൽ നിലവിൽ തുടരുന്ന കൊലപാതകങ്ങൾ, കവർച്ചകൾ, ലൈംഗികാതിക്രമങ്ങൾ എന്നിവ കാരണം സംസ്ഥാനത്ത് ക്രമസമാധാനം എന്ന് പറയുന്ന ഒന്ന് അവശേഷിക്കുന്നുണ്ടോ എന്ന് പൊതുജനങ്ങൾക്ക് വലിയ സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കടലൂരിൽ 25 വയസ്സുള്ള യുവതി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തെത്തുടർന്ന് തമിഴ്‌നാട്ടിൽ രാഷ്ട്രീയ പോര് മുറുകുന്നു. സംസ്ഥാനത്തെ ക്രമസമാധാന നില പൂർണ്ണമായി തകർന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിൻ മുഖ്യമന്ത്രി വിജയ് നയിക്കുന്ന സർക്കാരിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി.

വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഉദയനിധി സ്റ്റാലിൻ സർക്കാരിനെതിരെ ആഞ്ഞടിച്ചത്. കടലൂരിലെ കൊലപാതക സംഭവം തന്നെ വല്ലാതെ ഞെട്ടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിൽ നിലവിൽ തുടരുന്ന കൊലപാതകങ്ങൾ, കവർച്ചകൾ, ലൈംഗികാതിക്രമങ്ങൾ എന്നിവ കാരണം സംസ്ഥാനത്ത് ക്രമസമാധാനം എന്ന് പറയുന്ന ഒന്ന് അവശേഷിക്കുന്നുണ്ടോ എന്ന് പൊതുജനങ്ങൾക്ക് വലിയ സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇപ്പോഴത്തെ ‘സോഫ മോഡൽ സർക്കാർ’ അധികാരത്തിൽ വന്നതിനുശേഷം സംസ്ഥാനത്ത് കൊലപാതകങ്ങളും കവർച്ചകളും ഇല്ലാത്ത ഒരു ദിവസം പോലും കടന്നുപോയിട്ടില്ലെന്ന് ഉദയനിധി ആരോപിച്ചു. മുഖ്യമന്ത്രി വിജയ്‌യെ വ്യക്തിപരമായി ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ.

ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന:

“തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വെറും കുറിപ്പുകൾ നോക്കി ക്രമസമാധാനത്തെക്കുറിച്ച് വലിയ പഞ്ച് ഡയലോഗുകൾ പറഞ്ഞിരുന്ന വ്യക്തിയാണ് ഇന്നത്തെ മുഖ്യമന്ത്രി. എന്നാൽ അധികാരത്തിൽ വന്നതിനുശേഷം അദ്ദേഹം സുഖമായി ഉറങ്ങുകയാണ്. ഇപ്പോൾ അദ്ദേഹം ‘ഗാഢനിദ്ര’യിലേക്ക് പോയതായാണ് തോന്നുന്നത്.”

സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച ‘സിംഗപ്പെൻ ഫോഴ്‌സ്’ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് അവസാന നിമിഷം റദ്ദാക്കിയതിനെയും ഉദയനിധി സ്റ്റാലിൻ ശക്തമായി വിമർശിച്ചു. ഈ പദ്ധതി വെറുതെ മാറ്റിവെച്ചതാണോ അതോ പൂർണ്ണമായും ഉപേക്ഷിച്ചതാണോ എന്ന് സർക്കാർ വ്യക്തമാക്കണം. പൊതുജനങ്ങളുടെ സുരക്ഷയും ക്രമസമാധാനവും എങ്ങനെ നിലനിർത്തണമെന്ന് ഈ സർക്കാർ പതുക്കെ പഠിച്ചുവരുന്നത് വരെ കാത്തിരിക്കാൻ തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് സമയമില്ലെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി.

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

‘ഡെലുലു’ മുതൽ ‘ഫോമോ’ വരെ; ജെൻ-ഇസഡ് ഭാഷ പാർലമെന്റിലേക്കും, രാഷ്ട്രീയ ആശയവിനിമയത്തിൽ പുതിയ ട്രെൻഡ്

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ഇത്തവണ ശ്രദ്ധ നേടിയത് ചർച്ചയായ വിഷയങ്ങൾ മാത്രമല്ല, എംപിമാർ ഉപയോഗിച്ച ഭാഷയും. സോഷ്യൽ മീഡിയയിൽ ജെൻ-ഇസഡ് തലമുറ വ്യാപകമായി ഉപയോഗിക്കുന്ന 'ഡെലുലു',...

Keep exploring...

ഭൂഗർഭ ഡ്രോൺ താവളങ്ങൾ പുറത്തുവിട്ട് ഇറാൻ

അമേരിക്കയ്ക്കും സഖ്യരാജ്യങ്ങൾക്കുമുള്ള ശക്തമായ സന്ദേശമായി രഹസ്യ ഭൂഗർഭ ഡ്രോൺ താവളങ്ങളുടെ ദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്‌ത വീഡിയോയിൽ ദീർഘദൂര ആക്രമണങ്ങൾക്ക് ശേഷിയുള്ളതായി വിശേഷിപ്പിക്കപ്പെടുന്ന അരാഷ് (Arash) ചാവേർ...

മുഖ്യമന്ത്രിക്കെതിരെ മഹിളാ കോണ്‍ഗ്രസ് പ്രമേയം; ‘അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണം’

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി മഹിളാ കോണ്‍ഗ്രസ്. സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ പ്രമേയം ഐക്യകണ്ഠേന പാസാക്കിയത്. മുഖ്യമന്ത്രി അഹങ്കാരം ഉപേക്ഷിച്ച് പാര്‍ട്ടിക്ക് വിധേയനാകണമെന്നും, പാര്‍ട്ടി പ്രവര്‍ത്തകരോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണമെന്നും...

Related Articles

‘ഡെലുലു’ മുതൽ ‘ഫോമോ’ വരെ; ജെൻ-ഇസഡ് ഭാഷ പാർലമെന്റിലേക്കും, രാഷ്ട്രീയ ആശയവിനിമയത്തിൽ പുതിയ ട്രെൻഡ്

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ഇത്തവണ ശ്രദ്ധ നേടിയത് ചർച്ചയായ വിഷയങ്ങൾ മാത്രമല്ല, എംപിമാർ ഉപയോഗിച്ച ഭാഷയും. സോഷ്യൽ മീഡിയയിൽ...

റഷ്യയിൽ ആയിരുന്നിട്ടും നീറ്റ്‌ പ്രതിഷേധ കേസിൽ പ്രതിയാക്കി; ബിഹാർ സ്വദേശിയുടെ ആരോപണം

നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിനെതിരെ ബിഹാറിലെ കിഷൻഗഞ്ച് സ്വദേശി മുഹമ്മദ് സദകത്ത്...

ടോക്കിയോക്ക് പകരമായി ബദൽ തലസ്ഥാനം വികസിപ്പിക്കാൻ ജപ്പാൻ

ദേശീയ സുരക്ഷയും ഭരണസംവിധാനത്തിന്റെ തുടർച്ചയും ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് സർക്കാർ നീക്കം. ടോക്കിയോയ്ക്ക് പകരമായി രണ്ടാമത്തെ തലസ്ഥാനം വികസിപ്പിക്കുന്നതിനുള്ള ഔദ്യോഗിക...

ചൈനയിൽ കൊറോണയുടെ പുതിയ ഭീഷണി; ഇന്ത്യയിൽ ആഘാതം അറിയൂ

ചൈനയിൽ വീണ്ടും കോവിഡ്-19 കേസുകൾ ഉയരുന്നു. എന്നാൽ 2020ൽ വുഹാനിൽ ആരംഭിച്ച മഹാമാരിയുടെ അതേ തോതിലുള്ള ആശങ്കയ്ക്ക് നിലവിൽ...

കാനന യുദ്ധതന്ത്രത്തിൻ്റെ ശിൽപ്പി ബ്രിഗേഡിയർ ബസന്ത് കുമാർ പൊൻവർക്ക് വിട!

1971ലെ ഇന്തോ-പാക് യുദ്ധത്തിലെ ധീരസൈനികനും രാജ്യത്തെ ആധുനിക കാനന യുദ്ധതന്ത്ര പരിശീലനത്തിന്റെ ശിൽപ്പികളിലൊരാളുമായ ബ്രിഗേഡിയർ ബസന്ത് കുമാർ പൊൻവർ...

ഐഷി ഘോഷിനെതിരായ പൊലീസ് നടപടിക്ക് തിരിച്ചടി; അറസ്റ്റ് വാറണ്ടിന് ഡൽഹി കോടതിയുടെ സ്റ്റേ

എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷിനെതിരായ അറസ്റ്റ് വാറണ്ടിന് ഡൽഹി കോടതിയുടെ സ്റ്റേ. പട്യാല ഹൗസ് കോടതിയിൽ...

അഴിമതിക്കെതിരെ ‘പ്രോജക്ട് സീറോ’; ആദ്യ വിജിലൻസ് കമാൻഡോ നിവിൻ പോളി

അഴിമതിക്കെതിരെ യുവജനങ്ങളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ആഭ്യന്തര-വിജിലൻസ് വകുപ്പ് 'പ്രോജക്ട് സീറോ' പദ്ധതിക്ക് തുടക്കമിട്ടു. തിരുവനന്തപുരം ലയോള സ്കൂൾ...

വടകര എംഡിഎംഎ കേസ്: അധ്യാപകർ ലഹരി പാർട്ടികൾ സംഘടിപ്പിച്ചതായി പൊലീസ്

കോഴിക്കോട് വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ മൂന്ന് അധ്യാപകർ ലഹരി പാർട്ടികൾ സംഘടിപ്പിച്ചിരുന്നുവെന്ന് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കേസിലെ പ്രതികളായ...